കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് ഇട്ടത് യുഡിഎഫിന്റെ അറിവോടെ; തകർക്കുകയാണ് ലക്ഷ്യം; വി ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം : എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇടതുപക്ഷ മുന്നണി പ്രസ്ഥാനത്തെയും സി പി എമ്മിനെയും തകർക്കാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവം പൊലീസ് വളരെ കൃത്യതയോടെ അന്വേഷണം നടത്തി വരികയാണ്.

യു ഡി എഫിന്റെ അറിവോട് കൂടി തന്നെയാണ് എ കെ ജി സെൻററിൽ ഇത്തരത്തിലുളള അക്രമം നടന്നത്. മുന്നിൽ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ യി ഡി എഫ് ആണെന്ന് പ്രവചിക്കുന്ന കാര്യം ഒരുപക്ഷേ ശരിയായിരിക്കാം..

ഇല്ലെങ്കിൽ തെറ്റായിരിക്കാം എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. അതേസമയം, സമാന സംഭവത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനും രംഗത്ത് വന്നിരുന്നു. തികച്ചും ആസൂത്രിതമാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് എൽ ഡി എഫ് കൺവീനറായ പറഞ്ഞു.

1

കേരളത്തിന്റെ ക്രമ സമാധാനം തകർക്കുവാൻ ഒട്ടനവധി സംഭവങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരവധി പാർട്ടി ഓഫീസുകൾക്ക് നേരെയും ദേശാഭിമാനി ഓഫീസിന് നേരെയും ഇത്തരത്തിൽ കോൺഗ്രസ് അക്രമം നടത്തിയതായി ഇപി ആരോപിച്ചു. ഇത്തരം അക്രമങ്ങൾ നടത്തിയിട്ട് ഒന്നും അവരുടെ ഉദ്ദേശഫലം കാണുന്നില്ല.

'നബിയെ കെടി ജലീല്‍ എകെജിയോട് തുലനം ചെയ്തു'; രണ്ടത്താണിയുടെ വിമർശനത്തിന് മറുപടിയുമായി ജലീല്‍'നബിയെ കെടി ജലീല്‍ എകെജിയോട് തുലനം ചെയ്തു'; രണ്ടത്താണിയുടെ വിമർശനത്തിന് മറുപടിയുമായി ജലീല്‍

2

എ കെ ജി സെന്ററിന് നേരെ ആക്രമം നടത്തിയാൽ ശക്തമായ പ്രതികരണങ്ങൾ രാജ്യത്തുടനീളം ഉണ്ടാകുമെന്ന് കോൺഗ്രസിന് അറിയാമെന്നും ഇ പി പറഞ്ഞു.

ഇ പിയുടെ വാക്കുകൾ ;- കേരളത്തിന്റെ ക്രമസമാധാന നില തകർക്കുവാനും കേരളത്തിൽ കലാപം ഉണ്ടാക്കുവാനും ഉളള ശ്രമമാണിത്. ഈ രീതിയിൽ ക്രമ സമാധാന നില തകർന്നാൽ കേന്ദ്ര സർക്കാരിനെ കൊണ്ട് ഇടപെടൽ നടത്താൻ കഴിയുമോ എന്ന വിഷയങ്ങളൊക്കെയാണ് കോൺഗ്രസിന്റെ മനസ്സിലൂടെ ഓടുന്നത്. ഇത് മനസ്സിൽ വച്ചാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.

3

ഒരു കെ പി സി സി ഓഫീസിന് നേരെയും ആക്രമം നടന്നിട്ടില്ല. ഒരു പ്രകടനം റോഡിലൂടെ പോകുമ്പോൾ ദൂരെ ഉയർത്തിയ ഒരു ബാനർ പൊളിച്ചിരുന്നു. ആ സംഭവത്തെയും എൽ ഡി എഫ് അപലപിച്ചതാണ്. അതിൽ പങ്കെടുത്ത പാർട്ടി സഖാക്കളെ കുറിച്ച് പരിശോധിച്ചതാണ്. അതിനെതിരെ നടപടി സ്വീകരിച്ചതാണ്. ഈ സംഭവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് നിലപാട് സ്വീകരിച്ചവരാണ്. അത് കെ പി സി സി ഓഫീസിന് നേരെ ഉണ്ടായ ആക്രമമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും പാളിപ്പോയി.

പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

4

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ച പ്രശ്നം തെറ്റായ നടപടിയാണ്. ഇതിന് എതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. 29 വിദ്യാർത്ഥികളെയാണ് സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്തത്. എന്തെങ്കിലും തെറ്റായ നടപടി സർക്കാർ സ്വീകരിച്ചോ? അറസ്റ്റ് ചെയ്ത കുട്ടികളിൽ വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു. എന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിച്ചു.

Recommended Video

cmsvideo
ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics
5

എന്നാൽ, കോൺഗ്രസ് എന്താണ് ചെയ്തത് ? പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ ആക്രമണം. എന്താണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്? കേരളത്തിലെ ജനങ്ങൾ ഇതൊക്കെ തിരിച്ചറിയട്ടെ... കോൺഗ്രസിനെ ജനങ്ങൾ മനസ്സിലാക്കട്ടെ.. എന്താണ് യു ഡി എഫ് എന്ന് മനസ്സിലാക്കട്ടെ....

English summary
akg centre bomb attack; v sivankutty slams congress over this current issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X