Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഒരു സമയത്ത് അഖിൽ മാരാർ. പിന്നീട് ചാനൽ ചർച്ചകളിലൂടെയും സിനിമ സംവിധാനം ചെയ്‌തതിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ സ്വീകാര്യത നേടുകയായിരുന്നു. എന്നാൽ അഖിൽ മാരാറിനെ കൂടുതൽ പേരും അറിഞ്ഞു തുടങ്ങിയത് മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ്. അതിൽ പങ്കെടുക്കുക മാത്രമല്ല, വിജയി ആവുകയും ചെയ്‌തിരുന്നു മാരാർ.

അങ്ങനെയുള്ള അഖിൽ മാരാർ ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. ഈ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയാണ് അഖിൽ മാരാർ. ട്വന്റി-20യുടെ നോമിനിയായാണ് ഇക്കുറി അഖിൽ മാരാർ മത്സരിക്കുന്നത്. ഇപ്പോഴിതാ തന്റെ കഷ്‌ടപ്പാടുകളെ ക്കുറിച്ചും കഴിഞ്ഞുപോയ കാലത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഖിൽ മാരാർ.

akhil marar

അഖിൽ മാരാരുടെ വാക്കുകൾ

ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്.. ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്.. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്...

എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ.. അവർക്ക് വേണ്ടി മാത്രം.. ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു... അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം..കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു..

ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്... ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്..മരണത്തെ തോൽപ്പിച്ചു ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയ പെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം...

ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്.. എന്നെ നയിക്കുന്നത് ആ ശക്തിയാണ്..

ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്...തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ.. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്‌ടപാടും..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+