"മന്ത്രിയാകണമെന്ന മോഹമാണ് അയിഷ പോറ്റിയെ കോൺഗ്രസിൽ എത്തിച്ചത്, എന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മനസിലായി"
സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ അയിഷ പോറ്റിക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരമായ അഖിൽ മാരാർ. തന്നെ അറിയില്ലെന്ന അയിഷ പോറ്റിയുടെ വാക്കുകളാണ് അഖിൽ മാരാരെ ചൊടിപ്പിച്ചത്. സിപിഎം പാർട്ടി ആക്രമണത്തിൽ പ്രതിയായ എന്നെ അറിയില്ല എന്ന് അയിഷ പോറ്റി പറഞ്ഞാൽ അവർക്ക് എന്തായിരുന്നു അന്ന് പണിയെന്ന് അഖിൽ മാരാർ ചോദിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അഖിൽ മാരാരിന്റെ വിമർശനം.
അഖിൽ മാരാരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
സത്യത്തിൽ ഈ ഒരൊറ്റ വാചകം മതി എംഎൽഎ ആയിരുന്ന അയിഷ പോറ്റിയുടെ രാഷ്ട്രീയ ഇടപെടൽ മനസിലാക്കാൻ...അയിഷ പോറ്റി എംഎൽഎ ആയിരുന്ന നാളിൽ അന്നത്തെ കഴിവ് കെട്ട എംഎൽഎയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ നിരവധി പരിപാടികളിൽ മുൻ നിരയിൽ ഉള്ള ഒരുവൻ ആയിരുന്നു ഞാൻ..

അതിനേക്കാൾ ഉപരി എന്റെ നാട്ടിൽ ഇരുട്ടിന്റെ മറവിൽ സിപിഎം അക്രമണങ്ങൾ കടുത്തപ്പോൾ അത് തടയാൻ വെളിച്ചം അനിവാര്യമായത് കൊണ്ട് എംപി ഫണ്ടിൽ നിന്നും ഒരു ഹൈ മാസ്റ് ലൈറ്റ് അനുവദിച്ചു.. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അത് അനുവദിച്ചില്ല.. ഞാൻ നിരന്തര സമരങ്ങൾ നടത്തി.. പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ കയറി എന്നെയും ഒപ്പമുള്ളവരെയും ആക്രമിക്കാൻ ശ്രമിച്ചു..
എനിക്കൊപ്പം ഇന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജുവും എന്റെ നാട്ടിലെ 2പേരും മാത്രം... സിപിഎം നാവായ ആ സെക്രട്ടറിയെ പരാതി കൊടുത്തു ഞാൻ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.. പാർട്ടിക്ക് നാണക്കേട് ഉണ്ടായത് കൊണ്ട് അയിഷ പോറ്റി ഇടപെട്ടു മന്ത്രി മുനീർ വഴി അയാളെ തിരികെ കൊണ്ട് വന്നു..
ഞാൻ വിട്ടില്ല.. എല്ലാ വീടുകളിലും നോട്ടിസ് അടിച്ചു ഈ കാര്യങ്ങൾ അറിയിച്ചു..
അവസാനം നാണം കെട്ട സിപിഎം എംഎൽഎ ഫണ്ടിൽ നിന്നും ഒരു മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു..അടിയുറച്ച ഒരു കമ്മ്യൂണിസ്റ് കോട്ടയിൽ അയിഷ പോറ്റിയുടെ പേരിൽ ഉള്ളത്. ഈ മിനി മാസ്റ്റ് ലൈറ്റ് മാത്രം..അല്ലെങ്കിൽ സിപിഎം പറയട്ടെ അയിഷ പോറ്റി എന്താണ് കോട്ടാത്തലയ്ക്ക് ചെയ്‌തതെന്ന്..
സിപിഎം പാർട്ടി ആക്രമണത്തിൽ പ്രതിയായ എന്നെ അറിയില്ല എന്ന് അയിഷ പോറ്റി പറഞ്ഞാൽ... 2വർഷം കൊട്ടാരക്കര -പുത്തൂർ രോഡ് തകർന്ന് കിടന്നപ്പോൾ MLA യ്ക്കെതിരെ പറഞ്ഞ എന്നെ അറിയില്ല എന്ന് പറഞ്ഞാൽ.. സത്യത്തിൽ എംഎൽഎയ്ക്ക് എന്തായിരുന്നു പണി.. 10കോടിയുടെ ഒരു സിവിൽ സ്‌റ്റേഷൻ സാധ്യമാകാൻ എടുത്തത് 12വർഷം.. 55000 കോടിയുടെ ദേശീയ പാത ഇക്കണക്കിനു 100 വർഷം കൊണ്ട് തീരുമോ..?
10 വർഷം മുൻപ് അനുവദിച്ച കൊട്ടാരക്കര - ഭരണിക്കാവ് റോഡ് 22കോടി ഏത് രീതിയിൽ ജനം നരകിച്ചു എന്ന് 2015മുതൽ 19വരെ സഞ്ചരിച്ച മനുഷ്യർക്ക് അറിയാം.. ജനത്തെ നോക്കി ചിരിച്ചു കാണിക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.. ഒരു നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു അവർക്ക് വേണ്ടി ശക്തമായ ഒരു ഇടപെടൽ ഒരിക്കൽ എങ്കിലും നിയമസഭയിൽ അയിഷ പോറ്റി ചെയ്‌തിട്ടുണ്ടോ..?
നല്ലൊരു സ്ത്രീ, നല്ലൊരമ്മ, ആരോടും മോശം പറയാത്ത വ്യക്തിത്വം ഇതൊക്കെയാണ് എംഎൽഎയുടെ യോഗ്യത എങ്കിൽ തീർച്ചയായും അയിഷ പോറ്റിക്ക് ഇനിയും വോട്ട് ചെയ്യണം...അതല്ല ചർച്ചകൾ, പോരാട്ടം, നാടിനു വേണ്ടി നിയമ സഭയിൽ ഇടപെടൽ, തെറ്റുകൾ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തൽ, പാവപെട്ടന് നീതി നിഷേധിച്ചാൽ അവന് വേണ്ടി ഏതറ്റം വരെയും പോകുന്നത്.. ഭാവി തലമുറയ്ക്ക് വേണ്ടി കാര്യങ്ങൾ കൊണ്ട് വരുക... ഇതൊക്കെ ആണ് ലക്ഷ്യമെങ്കിൽ മാറി ചിന്തിക്കണം...
ഇനിയുള്ള അഞ്ച് വർഷം വെറും എംഎൽഎ ആയിരിക്കാൻ കോൺഗ്രസ്സിൽ ചേർന്നേന്നാണോ അല്ല മറിച്ചു മന്ത്രിയാകണം എന്ന മോഹമാണ് പോറ്റിയെ കോൺഗ്രസ്സിൽ എത്തിച്ചത്... തനിക് കിട്ടാത്ത മന്ത്രി സ്ഥാനം അയിഷ പോറ്റിയെ വെച്ചു നേടി എടുക്കുക എന്നതാണ് രശ്‌മിയെ വെട്ടി അയിഷ പോറ്റിയെ കൊണ്ട് വന്ന കോടിക്കുന്നിലും ഉള്ളത്..
ഒന്നിനേയും എതിർക്കാൻ ശേഷി ഇല്ലാത്ത പാവം പോറ്റിയെ മുൻനിർത്തി കൊടിക്കുന്നിൽ ഭരിക്കും.. എംപി യുടെ ഒറ്റ ഓഫീസ് കൊണ്ട് മാവേലിക്കര ലോക്‌സസഭയിൽ കോൺഗ്രസ് മുടിഞ്ഞെങ്കിൽ അടുത്ത മന്ത്രി ഓഫീസ് കൊണ്ട് കേരളം മുടിഞ്ഞോളും... അപ്പോഴേക്കും കോടികൾ ഉണ്ടാക്കി എംപിയുടെ ശിങ്കിടികൾ ആഘോഷിച്ചിരിക്കും...ഇന്നലെ വരെയുള്ള യാഥാർഥ്യം ഇതാണ്..
മറ്റൊരു കാര്യം മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവും ആയ ഒരാൾ എന്നെ കാണുമ്പോൾ ഒക്കെ കാശ് ചോദിക്കും..പുള്ളിയെ പാർട്ടിയും എംപി യുടെ ശിങ്കിടിയും ചതിച്ചു.. പുള്ളിയുടെ ഭാര്യയ്ക്ക് കിട്ടേണ്ട ജോലി വേറെ ആർക്കോ പണം വാങ്ങി അയാൾ വിറ്റു.. ഒരു കേസിൽ പോലും ഒരുത്തനും സഹായിക്കുന്നില്ല..
.2000 വീതം മൂന്ന് തവണയും അവസാനം കണ്ടപ്പോൾ 3000വും കൊടുത്തു.. കൊടുത്ത കണക്ക് പറഞ്ഞതല്ല പക്ഷെ കഴിഞ്ഞ ദിവസം ഈ കക്ഷിയും എന്നെ പരിഹസിച്ചു ഒരു കമന്റ് ഇട്ടത് എന്റെ ഒരു സുഹൃത്തു അയച്ച് തന്നു.. അപ്പോൾ ഇതാണ് രാഷ്ട്രീയം.. എത്രയൊക്കെ ജീവിതം നശിച്ചാലും കഴുതകളെ പോലെ ഇവന്മാരുടെ അടിമകൾ ആയി ജീവിതം ഇല്ലാതാക്കും... രാഷ്ട്രീയം നാടിനു വേണ്ടിയാണു.. നിങ്ങൾക്ക് വേണ്ടിയാണു.. നമ്മൾക്ക് വേണ്ടിയാണു..
നിങ്ങൾ ഇല്ലാതായി മറ്റൊരുവനെ സപ്ര മഞ്ചത്തിൽ ഇരുത്തുന്നതല്ല.. എംഎൽഎ എന്നാൽ നീയാണ്... ആ ബോധ്യം എംഎൽഎ ആവുന്നവനും.. വോട്ട് ചെയ്യുന്നവനും ഉണ്ടാവണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications