Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു പ്ലാനുമില്ലാതെ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം പ്രഖ്യാപിച്ചു, കേരളത്തെ നശിപ്പിക്കരുത്'; അഖിൽ മാരാർ

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ രംഗത്ത്. യാതൊരു പ്ലാനുമില്ലാതെ പ്രഖ്യാപിച്ചതാണ് ഇതെന്നും വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാമെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.. വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാം..

akhil marar

എന്നാൽ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ KSRTC യിൽ സൗജന്യം സ്ത്രീകൾക്ക് നൽകാം എന്ന് പറയുന്നു... പെൻഷൻ 3000 രൂപ ആക്കി വർധിപ്പിക്കാം എന്ന് പറയുന്നു.. KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം KSRTC യും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുന്നു..

അതായത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.. നമ്മുടെ നാട്ടിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ്.. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങൾ പരമാവധി ഉപയോഗിക്കും..

ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി KSRTC മാറും..രാവിലെയും വൈകിട്ടും ഉള്ള സ്‌കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും.. ഖജനാവിൽ നിന്നും വലിയൊരു തുക KSRTC നില നിന്ന് പോകാൻ നൽകേണ്ടി വരും.. അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാൽ തീരുമാനം ആയി മാറും...

അടുത്തത് പെൻഷൻ ആണ്.. നിലവിൽ LDF വർദ്ധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല ആ അവസ്ഥയിൽ 3000 നടപ്പിലാക്കിയാൽ എന്തായി തീരും എന്ന് കാത്തിരുന്ന് കാണാം.. യുദ്ധം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്.. പല വ്യവസായങ്ങളും തകർച്ചയുടെ വക്കിലാണ്..

വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും.. ബംഗാളിൽ ഭരണം മാറിയതോടെ ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ചു ബംഗാളി സഖാക്കൾ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു.. തൊഴിലാളികൾ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും, റെസ്റ്റോറന്റ് മേഖലയിലും സ്‌തബിക്കുന്ന അവസ്ഥയാണ്.. കൊച്ചിയിൽ നല്ല രീതിയിൽ പോയികൊണ്ടിരുന്ന പല റെസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരിൽ അടച്ചു..

യുദ്ധം വലിയ രീതിയിൽ ബാധിക്കാതെ ഇത്ര നാളും നമ്മൾ പിടിച്ചു നിന്നു പല രാജ്യങ്ങളും തകർച്ച നേരിടുന്നു.. വിദേശ പണ വരവ് കേരളത്തിൽ നന്നേ കുറഞ്ഞു.. ഇത്തരം ഒരു സാഹചര്യത്തിൽ ആര് മുഖ്യമന്ത്രി ആയാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികൾ ആണ്..ക്രിയാത്മകമായ പദ്ധതികൾ അവതരിപ്പിച്ചു നമ്മുടെ കയറ്റ് മതി വർധിപ്പിക്കാനും..കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും തയ്യാറാകണം..കടം എടുത്തു സൗജന്യം കൊടുത്തു കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+