'ബിജെപിയെ താഴെയിറക്കുക എളുപ്പമല്ല, യാഥാർഥ്യം പറഞ്ഞതിന്റെ പേരിൽ ആരും എന്നെ സംഘിയാക്കണ്ട'; അഖിൽ മാരാർ

ഡൽഹി ക്യാമ്പസുകളിൽ എൻഎസ്‌യു നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം. ബിജെപിയെ താഴെയിറക്കാൻ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ ഒന്നും മതിയാവില്ലെന്നാണ് അഖിൽ മാരാർ പറയുന്നത്.

സിജെപി സമരം ബിജെപിയെ കൂടുതൽ ശക്തി പെടുത്തുമെന്ന് നടക്കാൻ പോകുന്ന സത്യം മുൻ കൂട്ടി പറഞ്ഞതിന്റെ പേരിൽ തന്നെ പലരും ആക്രമിച്ചു. ബിജെപിയെ താഴെയിറക്കാൻ ഈ രാജ്യം എന്താണെന്നും ഈ രാജ്യത്തിന്റെ സ്വത്വ ബോധം എന്താണെന്നും തിരിച്ചറിഞ്ഞു രാജ്യ വിരുദ്ധരെ തള്ളി കളയാൻ ഉള്ള തിരിച്ചറിവ് ഉണ്ടാവണമെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു.

akhil marar

അഖിൽ മാരാരുടെ വാക്കുകൾ: പോസ്റ്റർ നോക്കി തെറി വിളിക്കാൻ വരുന്നതിനു മുൻപ് ഞാൻ പറയുന്നത് ബോധത്തോടെ കേൾക്കുക...

സിജെപി സമരം ആളികത്തിയ ഡൽഹിയിൽ കേരളത്തിൽ നിന്ന് ഉണ്ടായ പിന്തുണ, ആ സമയങ്ങളിൽ നടന്ന ചർച്ച.. എന്തായിരുന്നു എന്റെ അഭിപ്രായം എന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും.. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകിയ ഞാൻ പറഞ്ഞു ഈ സമരം ബിജെപിയെ കൂടുതൽ ശക്തി പെടുത്തും.. നടക്കാൻ പോകുന്ന സത്യം മുൻ കൂട്ടി പറഞ്ഞതിന്റെ പേരിൽ എന്നെ പലരും ആക്രമിച്ചു..

ബിജെപി അധികാരത്തിൽ എത്തിയിട്ടും ഡൽഹി ക്യാമ്പസുകളിൽ എൻഎസ്‌യു മുന്നേറ്റം ഉണ്ടായിരുന്നു എന്നാൽ ഇന്നലെകളിൽ മുന്നേറ്റം ഉണ്ടാക്കിയ എൻഎസ്‌യു പൂർണമായും തകർന്നു.. എസ്എഫ്ഐയുടെ പ്രസിഡന്റ്‌ സ്ഥാനാർഥി നോട്ടയ്ക്ക് പിന്നിലായി.. മുൻ കേന്ദ്ര മന്ത്രിയുടെ മകൻ കൂടിയാണ് കക്ഷി.. ഇത് തന്നെയാണ് സുരേഷ് ഗോപി ജയിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞതും..

കേരളത്തിൽ പോലും കെഎസ്‌യു തകർന്നടിഞ്ഞു.. എന്ത് കൊണ്ട് കോൺഗ്രസ് അധികാരത്തിൽ എത്തിയിട്ട് ആ നേട്ടം കെഎസ്‌യുവിന് ലഭിക്കാതെ പോയി എന്ന് ചോദിച്ചാൽ അധികാരത്തിൽ എത്താൻ കാരണം ജനങ്ങൾക്ക് പിണറായി വിജയനോട് തോന്നിയ വിരോധവും മുസ്ലിം സമൂഹത്തെ വെറുപ്പിച്ച ഇടത് നയങ്ങളുമായിരുന്നു.. ആ വിരോധം ക്യാമ്പസിൽ ഉണ്ടായില്ല.. യാഥാർഥ്യം പറഞ്ഞതിന്റെ പേരിൽ ആരും എന്നെ സംഘി ആക്കാൻ നിക്കണ്ട..

ബിജെപിയെ താഴെ ഇറക്കാൻ നിങ്ങൾ ഈ കാണിക്കുന്ന ജിമ്മിക്കുകൾ പോര.. പകരം ഈ രാജ്യം എന്താണെന്നും ഈ രാജ്യത്തിന്റെ സ്വത്വ ബോധം എന്താണെന്നും തിരിച്ചറിഞ്ഞു രാജ്യ വിരുദ്ധരെ തള്ളി കളയാൻ ഉള്ള തിരിച്ചറിവ് ഉണ്ടാവണം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma