Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമരം കേവലം ഷോ ആവരുത്, അങ്ങനെ ആയാൽ നേതാക്കളും പാർട്ടികളും വിഡ്ഢികളായി മാറും'; അഖിൽ മാരാർ

കേരളത്തിൽ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതിന് മുൻപ് തന്നെ തുടങ്ങിയ സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും ആയിരുന്നു അഖിൽ മാരാർ. കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി ബസിൽ ഉൾപ്പെടെ നടന്ന സമരങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് അഖിൽ മാരാരുടെ വിമർശനം. പ്രതിപക്ഷത്തെയും അഖിൽ മാരാർ എടുത്തുപറഞ്ഞു.

കൂടാതെ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരങ്ങളെയും അഖിൽ മാരാർ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പരാമർശിക്കുകയുണ്ടായി. കാവൽ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ മന്ത്രി സഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് സമരം എന്ന് വിളിക്കുന്നത് തന്നെ അപമാനമാണെന്നാണ് അഖിൽ മാരാർ പറയുന്നത്.

akhil marar

യുദ്ധം മൂലം ലോകത്തു ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിർക്കുന്നവരും ചെയ്യുന്നത് ഇത് തന്നെയാണെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഇന്ധന വില വർധനക്ക് എതിരെ രാജ്യത്ത് വിവിധ കോണുകളിൽ, കേരളത്തിൽ ഉൾപ്പെടെ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അഖിൽ മാരാർ തന്റെ അഭിപ്രായം പങ്കുവച്ചത്.

അഖിൽ മാരാരുടെ വാക്കുകൾ:

സമരം എന്നത് കേവലം ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറും...

കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണം.. ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാനും മുൻ സർക്കാരുകൾ തീറ്റി പോറ്റിയ ഉദ്യോഗസ്ഥരിൽ ജനകീയ തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ കണ്ടെത്താനും മറ്റും മാന്യമായ സമയം നൽകുക..

ഈ സർക്കാർ ഞങ്ങളെ ചതിക്കുക ആണെന്ന് ജനങ്ങൾ പറയുമ്പോൾ അവർക്ക് വേണ്ടി ശബ്‌ദിക്കുന്നതാണ് ജനകീയ സമരം... അല്ലാതെ കാവൽ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ മന്ത്രി സഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് സമരം എന്ന് പറഞ്ഞു സമരങ്ങളുടെ വില കളയാതിരിക്കുക..

ഭരണ പക്ഷത്തേക്കാൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പ്രതിപക്ഷം കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണം എന്നാഗ്രഹിച്ചു പോകുന്നു..

ഇതേ അഭിപ്രായം തന്നെയാണ് യുദ്ധം മൂലം ലോകത്തു ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിർക്കുന്നവരും ചെയ്യുന്നത്... നരേന്ദ്ര മോദിജിയുടെ ഭരണം സൃഷ്ട്ടിച്ച പ്രതിസന്ധി അല്ല മറിച്ചു നമുക്ക് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികൾ ആണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നു തിരിച്ചറിയാൻ ഉള്ള ബോധവും വേണം..

പൊതു മധ്യത്തിൽ ഇറങ്ങിയുള്ള അനാവശ്യ സമരങ്ങൾ ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ സൃഷ്‌ടിക്കുന്നു....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+