'പിരിഞ്ഞു കിട്ടിയത് 774 കോടി രൂപ, ഇത് വരെ ചിലവഴിച്ചത് 167 കോടി'; വയനാട് ടൗൺഷിപ്പ് വിവാദത്തിൽ അഖിൽ മാരാർ
വയനാട് ടൗൺഷിപ്പ് പദ്ധതിയിലും ദുരന്തത്തിലെ സർക്കാർ ഇടപെടലിലും തുടക്കം മുതൽ സംശയദൃഷ്‌ടി പ്രകടിപ്പിക്കുകയും വിമർശിക്കുകയും ഒക്കെ ചെയ്‌ത ആളായിരുന്നു അഖിൽ മാരാർ. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ട്വന്റി-20ക്ക് വേണ്ടി മത്സരിക്കുന്ന അഖിൽ മാരാർ പല്ലും നഖവും ഉപയോഗിച്ച് ഇടതുപക്ഷത്തേയും കോൺഗ്രസിനെയും ഒരുപോലെ ആക്രമിക്കുകയാണ്. വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ അഖിൽ അതിനായി ഉപയോഗിക്കുന്നുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിലും സർക്കാരിനെതിരായ ആരോപണം കടുപ്പിക്കുകയാണ് അഖിൽ മാരാർ. വയനാട് ദുരന്തത്തിന്റെ പേരിൽ 774 കോടി രൂപ സർക്കാർ പിരിച്ചിട്ടുണ്ടെന്നും എന്നാൽ അതിൽ ഇത് വരെ ചിലവഴിച്ചത് 167 കോടി രൂപ മാത്രമാന്നെന്നുമാണ് അഖിൽ മാരാർ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിനെയും അഖിൽ മാരാർ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.

അഖിൽ മാരാരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
പിരിഞ്ഞു കിട്ടിയത് 774 കോടി രൂപ
ഇത് വരെ ചിലവഴിച്ചത് 167 കോടി..
ഒന്നര വർഷം മുൻപ് ഞാൻ പറഞ്ഞു ഈ ടൌൺ ഷിപ്പ് പാവങ്ങളുടെ കണ്ണീർ ഒപ്പാൻ ചെയ്യുന്നതല്ല മറിച്ചു വയനാട്ടിലെ ദുരന്തം സർക്കാർ വിറ്റ് വോട്ടാക്കാൻ നൽകുന്നതാണ് എന്ന്...മുഖ്യ പ്രതിപക്ഷം ആയ കോൺഗ്രസ്സ് ഒന്നും മിണ്ടില്ല.. മിണ്ടാൻ അവർക്ക് കഴിയില്ല.. ഈ ദുരന്തത്തിൽ പണം പിരിച്ചത് എവിടെ പോയി എന്ന് കോൺഗ്രെസ്സിനറിയില്ല...
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉദ്ഘാടനം ചെയ്‌ത് സർക്കാർ ഒരിക്കൽ കൂടി പാവങ്ങളെ വഞ്ചിച്ചു... സർക്കാരിന്റെ മഹത്വം കാണാൻ പോയവരൊക്കെ ഇതിന് മറുപടി പറയുമോ..? ഈ 770 കോടി രൂപയും രണ്ട് വർഷവും കിട്ടിയിട്ട് 450 വീട് വെച്ച് കൊടുക്കാൻ കഴിയാത്ത പിണറായി വിജയൻ ഇന്നാട്ടിൽ വികസനം കൊണ്ട് വരും എന്നൊക്കെ പറഞ്ഞാൽ സഖാക്കൾ പോലും വിശ്വസിക്കില്ല.
അതേസമയം, തനിക്ക് എതിരായ വെല്ലുവിളികളെയും ചിലരുടെ പ്രഖ്യാപനങ്ങളെയും നേരത്തെ അഖിൽ മാരാർ വിമർശിച്ചിരുന്നു. ചില മനോരോഗികളുടെ വെല്ലുവിളി സത്യത്തിൽ ആത്മ വിശ്വാസം വർധിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ബിജെപിക്ക് 10 ശതമാനം വോട്ടുള്ള മണ്ഡലത്തിൽ ഞാൻ തോൽക്കും എന്നുറപ്പുള്ളവർ എന്നെ ശ്രദ്ധിക്കാൻ പോലും വരില്ല; അഖിൽ മാരാർ ചൂണ്ടിക്കാണിക്കുന്നു.
എന്ത് കൊണ്ടാകും ഇവർക്കൊക്കെ ഇത്തരം വെല്ലുവിളി മുഴക്കാൻ തോന്നിയത്...ആരെയൊക്കെയോ ഞാൻ ജയിച്ചേക്കാം എന്ന് പറയുകയും അത് ഉൾകൊള്ളാൻ പറ്റാതെ ഇല്ല അഖിൽ മാരാർ ജയിക്കില്ല എന്ന് തിരികെ പറയുകയും ചെയ്യുമ്പോൾ ആണല്ലോ ബെറ്റ് വെയ്ക്കാൻ പോകുന്നത് അല്ലാതെ 100 ശതമാനം തോൽക്കും എന്ന ഒരിടത്തു വെല്ലുവിളിക്കോ ബെറ്റിനോ പ്രസക്തി ഇല്ലെന്നും അഖിൽ മാരാർ പറയുന്നു.












Click it and Unblock the Notifications