നാറിയ ഡയലോഗടിക്കരുതെന്ന് രാഹുല്‍ ഗാന്ധി അളിയനോട് പറയണം, ഇത് സംഘികള്‍ ചെയ്തതാണോ? അഖില്‍ മാരാര്‍
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണം സുരക്ഷ വീഴ്ചയാണ് എന്ന ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് മലയാളം ജേതാവുമായ അഖില്‍ മാരാര്‍. രാജ്യത്തുണ്ടായ എല്ലാ ആക്രമണങ്ങളും സുരക്ഷ വീഴ്ച തന്നെയാണ് എന്നും അതേസമയം സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണം എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
നിലനില്‍പ്പിന് വേണ്ടി സംഘപരിവാര്‍ ആസൂത്രണം ചെയ്ത ആക്രമണമാണിത് എന്ന് പറയുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ രണ്ട് പ്രധാനമന്ത്രിമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് ഓര്‍ക്കണമെന്നും അത് നിലനില്‍പ്പിന് വേണ്ടിയായിരുന്നു എന്ന മറുവാദം വന്നാല്‍ നിങ്ങള്‍ എന്ത് മറുപടി നല്‍കും എന്നും അദ്ദേഹം ചോദിച്ചു. അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...

1.കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണം സുരക്ഷ വീഴ്ചയാണ് എന്ന് ഒരു കൂട്ടര്‍ ആരോപിക്കുന്നു...
2.ഒരല്പം കൂടി കടന്ന് ഇത് നിലനില്‍പ്പിനു വേണ്ടി സംഘികള്‍ ആസൂത്രണം ചെയ്തതാണെന്ന് മറ്റൊരു കൂട്ടര്‍ ആരോപിക്കുന്നു...
3.റോബര്‍ട് വാദ്ര പറഞ്ഞത് പോലെ ശുദ്ധ തെമ്മാടിത്തരവും ചിലര്‍ പ്രചരിപ്പിക്കുന്നു...
ഇതില്‍ എന്റെ അഭിപ്രായം
എമ്പുരാനെ പോലും തൂക്കുന്ന കുതിപ്പുമായി തുടരും; അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ലോഡിംഗ്? ആദ്യദിനം ലഭിച്ചത്
1.തീര്‍ച്ചയായും രാജ്യത്തു ഉണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും സുരക്ഷ വീഴ്ചയാണ്....
പൊട്ടുന്ന ബോംബുകളുടെ കഥകള്‍ മാത്രമേ നമ്മള്‍ അറിയുന്നുള്ളു ഓരോ ദിവസം നമ്മുടെ സേന നിര്‍വീര്യമാക്കി കളയുന്ന ഭീകരരരുടെ പദ്ധതികള്‍ നമ്മള്‍ അറിയുന്നില്ല. ആയിരം തവണ പരാജയപ്പെടുമ്പോള്‍ ഭീകരര്‍ ഒരു തവണ വിജയിക്കുന്നത് നമ്മള്‍ നമ്മുടെ സേനയെ ആയിരം കുറ്റപ്പെടുത്തല്‍ കൊണ്ട് മൂടും.
ജാഗരൂകരായി നമുക്കായി രാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കാം. ലോക പോലീസ് ആയ അമേരിക്കയില്‍ ഭീകരര്‍ ആക്രമണം നടത്തിയില്ലേ. അത്യാധുനിക സംവിധാനം ഉള്ള ഇസ്രായേലില്‍ ആക്രമണം നടത്തിയില്ലേ. ഇനി നമ്മുടെ നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും ലഹരി മാഫിയ വിളയാട്ടവും ഒക്കെ ആരുടെ വീഴ്ചയാണ്...?
2.നിലനില്‍പ്പിനു വേണ്ടി സംഘികള്‍ ഇത് ചെയ്തു എന്ന് പറയുന്നവര്‍ ഓര്‍ക്കുക രാജ്യത്തെ 2 പ്രധാനമന്ത്രിമാര്‍ ഏത് രീതിയില്‍ ആണ് കൊല്ലപ്പെട്ടതെന്നു. അത് നിലനില്‍പിന് വേണ്ടി എന്ന മറുവാദം വന്നാല്‍ നിങ്ങള്‍ എന്ത് മറുപടി നല്‍കും..
അത് കൊണ്ട് ഇത്തരം ഗൗരവകരമായ വിഷയങ്ങള്‍ വരുമ്പോള്‍ സൂക്ഷിച്ചു സംസാരിക്കുക... അന്ധരായ കോണ്‍ഗ്രസ്സ് അണികളുടെ പിന്തുണ മതി എങ്കില്‍ അവരെ സുഖിപ്പിക്കാന്‍ എന്തും പറയാം.
മറിച്ചു ഈ രാജ്യത്തു ബോധമുള്ള വലിയൊരു ജനത ഉണ്ടെന്നും അവര്‍ക്ക് ശെരിയും തെറ്റും മനസ്സിലാകും എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. നമ്മുടെ രാജ്യത്തെ ഒന്നുമറിയാത്ത പാവങ്ങളെ മതം ചോദിച്ചു കൊന്ന നാറികളെ ഒരുമിച്ചു നിന്ന് നേരിടുക.
ഇവിടെ ബിജെപി ഭരിക്കുന്നത് കൊണ്ട് രാജ്യത്തിനുള്ളില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ തിരിയണം എന്ന ബുദ്ധിയാണ് ഭീകരര്‍ പ്ലാന്‍ ചെയ്തത്.
അങ്ങനെ മതം പറഞ്ഞു കുറ്റപെടുത്തുമ്പോള്‍ ഭീകരവാദികള്‍ക്ക് കൂടുതല്‍ പേരെ അവരുടെ പക്ഷത്തു എത്തിക്കാന്‍ പറ്റും അത് പോലെ രാജ്യത്തു ആഭ്യന്തര കലാപം സൃഷ്ടിക്കാനും പറ്റും. നേരിയ ശതമാനം കൃമികള്‍ ഈ പ്ലാനില്‍ വീണെങ്കിലും കാശ്മീരിലെ ജനങ്ങളുടെ ഐക്യം ഭീകരരെ തകര്‍ത്തു കളഞ്ഞു എന്ന് പറയാം..
3.ഒരു രഹസ്യം പറയാന്‍ ഉണ്ടെന്ന് പറഞ്ഞു വദ്ര അളിയനെ AICC ഓഫീസിലേക്ക് വിളിപ്പിക്കുക. ചെവിക്കല്ല് പൊട്ടിച്ചു ഒരെണ്ണം കൊടുത്തിട്ട് രാഹുല്‍ ഗാന്ധി പറയണം. എടാ പര നാറി അളിയന്‍ വെടലെ മേലാല്‍ ഇമ്മാതിരി നാറിയ ഡയലോഗ് അടിക്കരുത്...












Click it and Unblock the Notifications