Get Updates
Get notified of breaking news, exclusive insights, and must-see stories!

അലനേയും താഹയേയും സിപിഎം പുറത്താക്കി!! ഇരുവര്‍ക്കും മാവോവാദി ബന്ധമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളേയും സിപിഎം പുറത്താക്കി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പുറത്താക്കിയത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് സപിഎം നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

alanshuhaib-

തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇരുവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നല്‍കിയത്. യുവാക്കള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തെറ്റ് തിരുത്തി ഇരുവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കണമെന്നും ലോക്കല്‍ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

അതിനിടെ അലന്‍റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ ഇരുവര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡിജിറ്റില്‍ തെളിവുകള്‍ ഉള്‍പ്പെടെ പോലീസ് കോടതിയില്‍ ഹാജരാക്കും. ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്ത പെന്‍ഡ്രൈവുകള്‍ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!

5 ഏക്കർ ഭൂമി ആ 67 ഏക്കറിനുളളിൽ തന്നെ വേണം, അല്ലെങ്കിൽ ഭൂമി വേണ്ടെന്ന് ഇഖ്ബാൽ അൻസാരി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+