അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!
ദില്ലി: അയോധ്യ തർക്ക ഭൂമിയിലെ വിധി വന്നതിന് ശേഷം എല്ലാവരും ഉറ്റു നോക്കുന്നത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മറ്റൊരു ഭരണഘടന ബെഞ്ച് പുറപ്പെടുവിക്കേണ്ട സുപ്രധാന വിധിയാണ് ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജിയിലെ വിധി. ഞായറാഴ്ച അസമിലായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ദില്ലിയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.
ഹൈദരാബാദ് ട്രെയിൻ അപകടം; ഒഴിവായത് വൻ ദുരന്തം, സിസിടിവി ദൃശ്യം കണ്ടാൽ ഞെട്ടും!
എന്നാൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ വിധി എപ്പോള്‍ ഉണ്ടാകുമെന്ന് ഇതുവരെയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇനി കോടതി തുറക്കുന്നത് ബുധനാഴ്ച. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഇതുമായി ബന്ധപ്പെട്ട വിധി ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ആദ്യ ബെഞ്ചിൽ മൂന്ന് കേസുകൾ
ബുധനാഴ്ച മൂന്ന് വ്യത്യസ്ത ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നത്. ആദ്യത്തേത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയും ഉള്‍പ്പെടുന്ന ബെഞ്ച്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ മൂന്ന് സുപ്രധാന ഹർജികളാണ ഈ ബെഞ്ച് പരിഗണിക്കുന്നത്. ദില്ലി വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസും ഈ ബെഞ്ചാണ് പരിഗണിക്കുക.

രണ്ടാമത്തെ ബഞ്ച്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയിലെ രണ്ടാമത്തെ ബെഞ്ച്. ഉന്നവാ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട ഹർജിയും കുചട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള മാർഗ രേഖകൽ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളുമാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് സൂര്യ കാന്തും അടങ്ങുന്നതാണ് മൂന്നാമത്തെ ബെഞ്ച്. ആദ്യ രണ്ട് ബെഞ്ചുകളും സുപ്രധാനമായ ഹര്‍ജികള്‍ പരിഗണിക്കുന്ന സാധ്യതയില്ലെന്നാണ് പുരത്ത് വരുന്ന വിവരങ്ങൾ.

അവസാന ഉച്ച വിരുന്ന്
ബുധനാഴ്ച ഉച്ചക്ക് ജഡ്ജസ് ലോഞ്ചില്‍ നടക്കുന്ന ഉച്ചവിരുന്നിലും ചീഫ് ജസ്റ്റിസ് പങ്കെടുക്കും. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ രഞ്ജന്‍ ഗോഗോയ് പങ്കെടുക്കുന്ന ജഡ്ജസ് ലോഞ്ചിലെ അവസാനത്തെ ബുധനാഴ്ച ഉച്ച വിരുന്ന് ആണെന്ന പ്രത്യേകതയും ഈ ആഴ്ചത്തെ ഒത്ത് ചേരലിനുണ്ട്. ബുധനാഴ്ച ഉച്ചക്ക് ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷം വഹിക്കുന്ന ബെഞ്ചുകള്‍ ഒന്നും ഇരിക്കുന്നില്ലെന്നാണ് സുപ്രീം കോടതി പുറത്ത് ഇറക്കിയ ലിസ്റ്റിൽ നിന്നും മനസിലാക്കുന്നത്.

സുപ്രധാന വിധി പ്രസ്താവം
വ്യാഴാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്നത്. അന്ന് മൂന്ന് അംഗ ബഞ്ച് ഇരിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേതൃത്വം നൽകുന്ന പ്രത്യേക ബഞ്ചുകളിൽ നിന്ന് സുപ്രധാനമായ ചില വിധികളുടെ പ്രസ്താവം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധിയും ഉണ്ടാകുമോയെന്നാണ് എ്ലലാവരും ഉറ്റു നോക്കുന്നത്. എന്നാൽ ബുധനാഴ്ച മാത്രമേ ഔദ്യോഗികമായി അറിയാൻ കഴിയുകയുള്ളൂ.

ശബരിമല സ്ത്രീ പ്രവേശനം
ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കില്‍ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവര്‍ത്തി ദിവസം വെള്ളിയാഴ്ചയാണ്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്ച്ച ശബരിമല വിധി പ്രസ്താവിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തെരെഞ്ഞെടുക്കുമോ എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അയോധ്യ വിധിക്ക് പിന്നാലെ എല്ലാവരും ഉറ്റു നോക്കുന്ന ഹർജിയാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി. അവസാന മണിക്കൂറുകളില്‍ അപ്രതീക്ഷിത തീരുമാനം എടുക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ലെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നത്. എക്കാലത്തും കീഴ് വഴക്കങ്ങളില്‍ നിന്ന് മാറി നടന്ന് മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിത കാര്യങ്ങള്‍ ചെയ്ത് ചരിത്രത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് ചിഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്.