Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാറിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കിയത് 'ജ് ഒരു നല്ല മന്‌സനാവാന്‍ നോക്ക്' എന്ന നാടകം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം: മലബാറിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കിയ നാടകമാണ് ഇ.കെ അയമുവിന്റെ 'ജ് ഒരു നല്ല മന്‌സനാകാന്‍ നോക്ക്' എന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍ സാമൂഹിക പരിഷ്‌ക്കരണത്തിന് വഴിയൊരുക്കിയ നാടകമായിരുന്നു 'ജ് ഒരു നല്ല മന്‌സനാകാന്‍ നോക്ക്'. മതേതരത്വവും മാനിവികതയുമാണ് നാടകപ്രസ്ഥാനം പകര്‍ന്നു നല്‍കിയതെന്നും ആലങ്കോട് പറഞ്ഞു.

എസ്.എ ജമീല്‍ സ്മൃതിസദസിന്റെ നേതൃത്വത്തില്‍ നാടകരചയിതാവ് ഇ.കെ അയമുവിന്റെയും ഗാനരചയിതാവ് കെ.ജി ഉണ്ണീന്റെയും അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇ.കെ അയമു പുരസ്‌ക്കാരം കഥാകൃത്ത് യു.എ ഖാദറിന് നല്‍കി. 25000 രൂപവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം . ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി.ആര്‍ സുധീഷ് എന്നിവരടങ്ങുന്ന ജൂറിയാണ് യു.എ ഖാദറിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ചടങ്ങില്‍ ജമീല്‍സ്മൃതി സദസ് രക്ഷാധികാരി ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു.

drama

നിലമ്പൂര്‍ ആയിഷ, ഫൈസല്‍ എളേറ്റില്‍, ബഷീര്‍ ചുങ്കത്തറ, നഗസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ്, കൗണ്‍സിലര്‍ മുജീബ് ദേവശേരി, അഡ്വ.ബാബുമോഹനക്കുറുപ്പ്, കെ. മുഹമ്മദ്കുട്ടി, പി.കെ മുഹമ്മദ്, കെ.ടി അബു, ഇ.കെ ബഷീര്‍, ഇ.കെ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പഴയകാല നാടക പ്രവര്‍ത്തകരെയും എസ്.എ ജമീല്‍, ഇ.കെ അയമു, കെ.ജി ഉണ്ണീന്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.

പുരസ്‌ക്കാര ദാന ചടങ്ങിനു ശേഷം എസ്.എ ജമീലിന്റെ കത്തുപാട്ടുകളും കെ.ജി ഉണ്ണീന്റെ നാടകഗാനങ്ങളും കോര്‍ത്തിണക്കി എടപ്പാള്‍ വിശ്വനും രഹ്‌നയും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനസദസും അരങ്ങേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+