തുഴയെറിഞ്ഞ് കരപിടിക്കാൻ ചുണ്ടൻമാർ, ചുരുളനും, വെപ്പും ട്രാക്കിൽ... പുന്നമടയിൽ ആവേശപ്പോരിന് തുടക്കം
ആലപ്പഴ: പുന്നമടയെ ആവേശത്തിലാക്കി നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ചെറുവള്ളങ്ങളുടെ മത്സരമാണ് ആരംഭിച്ചിരിക്കുന്നത്.ഇരുട്ടുകുത്തി, ചുരുളൻ ,വെപ്പ് തുടങ്ങിയ വള്ളങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം. ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനവും ഉണ്ടാകും. നാലുമണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുക.

രണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന വള്ളംകളിയിൽ അവസാനം നടന്ന രണ്ട് തവണയും പള്ളാത്തുരത്തി ബോട്ട് ക്ലബായിരുന്നു വിജയി. യുബിസി കൈനകരി തുഴയുന്ന കാരിച്ചാൽ ചുണ്ടനും മത്സരത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ്. 12 തവണയാണ് യുബിസി കൈനകരി നെഹ്റു ട്രോഫിയിൽ മുത്തമിട്ടിട്ടുള്ളത്.പുന്നമടയിലെ ഓളപ്പരപ്പിന് ആവേശം പകരാൻ കേരള പോലീസ് ബോട്ട് ക്ലബും ഇത്തവണ തുഴയെറിയുന്നുണ്ട്. ചമ്പക്കുളം ചുണ്ടനുമായാണ് പോലീസ് ബോട്ട് ക്ലബ് എത്തുന്നത്.
കുമരകത്ത് നിന്ന് 5 ബോട്ട് ക്ലബുകളാണ് മത്സരത്തിനുള്ളത്. വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത്, എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, സമുദ്ര ബോട്ട് ക്ലബ്ബിന്റെ ജവാഹർ തായങ്കരി എന്നീ ചുണ്ടൻവള്ളങ്ങളാണു മത്സരരംഗത്തുള്ളത്. 2019ലെ നെഹ്റു ട്രോഫി മത്സരത്തിൽ തുഴഞ്ഞു ചാംപ്യൻസ് ബോട്ട് ലീഗിൽ പ്രവേശിച്ച ചുണ്ടൻ വള്ളങ്ങളാണു ജവാഹർ തായങ്കരി ഒഴികെയുള്ളവ.
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ക്കു അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും. സി ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങണം.രണ്ട് വർഷത്തിന് ശേഷമെത്തുന്ന ജലമേള അവേശത്തിലാക്കാനുള്ള ഒരുക്കത്തിലാണ് വള്ളംകളി പ്രേമികൾ.
ആലപ്പുഴ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 2000 പോലീസുകാരുടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനില്‍ നിന്ന് തിരികെപ്പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തി.മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വള്ളംകളി നടക്കുന്നത്.
2018 പ്രളയം മുതല്‍ വള്ളംകളി ആഗസ്റ്റില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കൊവിഡ് കാരണം കഴിഞ്ഞ തവണയും ജലമേള മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ടൂറിസം സീസണും ചാമ്പ്യന്‍സ് ബോട്ട് ലീഗും കണക്കിലെടുത്ത് നെഹ്‌റു ട്രോഫി സെപ്തംബറില്‍ നടത്തണമെന്ന ആവശ്യമുയര്‍ന്നത്.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,












Click it and Unblock the Notifications