Alappuzha Result LIVE: ആലപ്പുഴ ഫലം: സംസ്ഥാനത്ത് ജാതി സമവാക്യങ്ങൾ ഒരു കാലത്തും വിലപ്പോവാത്ത, ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഇടതിന് കൃത്യമായ വളക്കൂർ ഉള്ളപ്പോഴും വലതിനെയും തുണച്ചിട്ടുള്ള ആലപ്പുഴയുടെ മനസ് ഇത്തവണ ആർക്കൊപ്പം നിൽക്കുന്നുവെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
Jun 04, 2024, 5:42 pm IST
ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ വിജയിച്ചു
Jun 04, 2024, 4:31 pm IST
ശോഭ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കും
ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ കെസി വേണുഗോപാൽ. വോട്ടർമാരെ അധികം കാണാൻ കഴിഞ്ഞില്ലെങ്കിലും അവർ നന്നായി സഹായിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Jun 04, 2024, 1:33 pm IST
ആലപ്പുഴയിൽ കെസിയുടെ വൻ മുന്നേറ്റം
ആലപ്പുഴ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഏകപക്ഷീയമായി മുന്നേറുന്ന കാഴ്‌ചയാണ് കാണുന്നത്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ ലീഡ് 50000 കടന്നു.
Jun 04, 2024, 11:00 am IST
സിറ്റിങ് എംപി എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തിൽ പിന്നിൽ
Jun 04, 2024, 9:09 am IST
ലീഡ് തിരിച്ചുപിടിച്ച് കെസി വേണുഗോപാൽ
ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ പിന്നിലാക്കി കെസി വേണുഗോപാൽ ലീഡ് തിരിച്ചുപിടിച്ചു
Jun 04, 2024, 9:06 am IST
ശോഭ സുരേന്ദ്രൻ മുന്നിൽ
എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ലീഡ് ചെയ്യുന്നു
Jun 04, 2024, 8:37 am IST
കെസി വേണുഗോപാൽ മുന്നിൽ
ആലപ്പുഴയിൽ ആദ്യ ഫല സൂചനകൾ കെസി വേണുഗോപാലിന് അനുകൂലം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോഴാണ് കെസി മുന്നിട്ട് നിൽക്കുന്നത്.
Jun 04, 2024, 7:57 am IST
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
സിപിഐഎം - എഎം ആരിഫ് - 4,45,970
കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 4,35,496
ബിജെപി - ഡോ. കെഎസ് രാധാകൃഷ്‌ണൻ - 1,87,729
ഭൂരിപക്ഷം - 10,474
Jun 04, 2024, 7:30 am IST
2019ലെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
Jun 04, 2024, 6:56 am IST
വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ മുന്നണികൾ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് കാത്തിരിക്കുന്നത്. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ ദിനം വന്നെത്തുന്നത്.
Jun 03, 2024, 5:55 pm IST
എൽഡിഎഫിന് വേണ്ടി സിറ്റിങ് എംപി ആരിഫും, യുഡിഎഫിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും എൻഡിഎക്ക് വേണ്ടി ശോഭ സുരേന്ദ്രനുമാണ് കളത്തിൽ ഇറങ്ങിയത്.
Jun 03, 2024, 5:55 pm IST
ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം ഇത്തവണ സാക്ഷ്യം വഹിച്ചത്. മൂന്ന് മുന്നണികളും മികച്ചസ്ഥാനാർത്ഥികളെ തന്നെ മത്സര രംഗത്ത് ഇറക്കി.
Jun 03, 2024, 5:55 pm IST
75.05 ശതമാനമായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത ആകെ വോട്ടുകളുടെ എണ്ണം. കഴിഞ്ഞ തവണ ഇത് 80 ശതമാനത്തിലും അധികമായിരുന്നു.
Jun 03, 2024, 5:55 pm IST
കേരളം
ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം.
5:55 PM, 3 Jun
കേരളം
ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം.
5:55 PM, 3 Jun
75.05 ശതമാനമായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത ആകെ വോട്ടുകളുടെ എണ്ണം. കഴിഞ്ഞ തവണ ഇത് 80 ശതമാനത്തിലും അധികമായിരുന്നു.
5:55 PM, 3 Jun
ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം ഇത്തവണ സാക്ഷ്യം വഹിച്ചത്. മൂന്ന് മുന്നണികളും മികച്ചസ്ഥാനാർത്ഥികളെ തന്നെ മത്സര രംഗത്ത് ഇറക്കി.
5:55 PM, 3 Jun
എൽഡിഎഫിന് വേണ്ടി സിറ്റിങ് എംപി ആരിഫും, യുഡിഎഫിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും എൻഡിഎക്ക് വേണ്ടി ശോഭ സുരേന്ദ്രനുമാണ് കളത്തിൽ ഇറങ്ങിയത്.
6:56 AM, 4 Jun
വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ മുന്നണികൾ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് കാത്തിരിക്കുന്നത്. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ ദിനം വന്നെത്തുന്നത്.
7:30 AM, 4 Jun
2019ലെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
7:57 AM, 4 Jun
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
സിപിഐഎം - എഎം ആരിഫ് - 4,45,970
കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 4,35,496
ബിജെപി - ഡോ. കെഎസ് രാധാകൃഷ്‌ണൻ - 1,87,729
ഭൂരിപക്ഷം - 10,474
8:37 AM, 4 Jun
കെസി വേണുഗോപാൽ മുന്നിൽ
ആലപ്പുഴയിൽ ആദ്യ ഫല സൂചനകൾ കെസി വേണുഗോപാലിന് അനുകൂലം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോഴാണ് കെസി മുന്നിട്ട് നിൽക്കുന്നത്.
9:06 AM, 4 Jun
ശോഭ സുരേന്ദ്രൻ മുന്നിൽ
എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ലീഡ് ചെയ്യുന്നു
9:09 AM, 4 Jun
ലീഡ് തിരിച്ചുപിടിച്ച് കെസി വേണുഗോപാൽ
ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ പിന്നിലാക്കി കെസി വേണുഗോപാൽ ലീഡ് തിരിച്ചുപിടിച്ചു
11:00 AM, 4 Jun
സിറ്റിങ് എംപി എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തിൽ പിന്നിൽ
1:33 PM, 4 Jun
ആലപ്പുഴയിൽ കെസിയുടെ വൻ മുന്നേറ്റം
ആലപ്പുഴ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഏകപക്ഷീയമായി മുന്നേറുന്ന കാഴ്‌ചയാണ് കാണുന്നത്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ ലീഡ് 50000 കടന്നു.
4:31 PM, 4 Jun
ശോഭ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കും
ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ കെസി വേണുഗോപാൽ. വോട്ടർമാരെ അധികം കാണാൻ കഴിഞ്ഞില്ലെങ്കിലും അവർ നന്നായി സഹായിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
5:42 PM, 4 Jun
ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ വിജയിച്ചു
ഇക്കുറി ആലപ്പുഴ ഒരു ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറാൻ പ്രധാന കാരണം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് കെസി വേണുഗോപാൽ സ്ഥാനാർത്ഥിയായി എത്തിയത് തന്നെയാണ്. കെസിയുടെ വരവ് യുഡിഎഫ് ക്യാമ്പിന്റെ ആവേശം തെല്ലൊന്നുമല്ല വർധിപ്പിച്ചതെന്ന് അവരുടെ പ്രചരണ വേളയിലെ വർധിത വീര്യത്തിൽ നിന്ന് കൃത്യമായും പ്രകടമാണ്.
മറുവശത്ത് സിറ്റിങ് എംപി ആരിഫ് ഒട്ടും മോശക്കാരനല്ല. എംപി എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡ് ആണുള്ളതെന്ന് കാട്ടിയാണ് ആരിഫിന്റെ പ്രചരണം. രണ്ടാമൂഴം തന്നെയാണ് ആരിഫ് ഇവിടെ തേടുന്നത്. കെസി വേണുഗോപാലിനെ പോലെയൊരു അതികായന്റെ വരവ് ബാധിക്കില്ലെന്ന് ഇടതുമുന്നണി പലകുറി ആവർത്തിച്ചു പറഞ്ഞു കഴിഞ്ഞു.
എന്നാൽ ആലപ്പുഴയുടെ മണ്ണിലേക്ക് ശോഭ സുരേന്ദ്രനിലൂടെ എൻഡിഎ ബ്രഹ്മാസ്ത്രമാണ് തൊടുത്തു വിട്ടത്. തീപ്പൊരി പ്രാസംഗിക കൂടിയായ ശോഭ വോട്ടർമാരെ കൈയിലെടുത്തു എന്നാണ് മുന്നണിയുടെ കണക്ക് കൂട്ടൽ. ഈ ജനപിന്തുണ വോട്ടായി മാറിയാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ അത്ഭുതം നടക്കുമെന്നാണ് എൻഡിഎ അവകാശപ്പെടുന്നത്.
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.