ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്മക്കളെ ശ്രദ്ധിച്ചില്ലെങ്കില്‍ കാക്ക കൊത്തും, വിവാദവുമായി അലി അക്ബര്‍
കോഴിക്കാട്: ലൗ ജിഹാദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി അലി അക്ബര്‍. കോണ്‍ഗ്രസോ സര്‍ക്കാരോ ലൗ ജിഹാദില്‍ കൂടെയുണ്ടാവില്ലെന്ന് അലി അക്ബര്‍ പറയുന്നു. ഫേസ്ബുക്ക് പേജിലാണ് ഇങ്ങനൊരുപ്രതികരണം നടത്തിയത്. ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തുമെന്നാണ് അലി അക്ബര്‍ പോസ്റ്റില്‍ പറയുന്നത്. പിസി ജോര്‍ജിന് പിന്നാലെ ലൗ ജിഹാദ് ആരോപണം കത്തിച്ചിരിക്കുകയാണ് അലി അക്ബര്‍. ബിജെപി സഹയാത്രികന് കൂടിയായ അലി അക്ബറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിവാദമായിട്ടുണ്ട്.

അതേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ എടുക്കുന്ന സിനിമയും നേരത്തെ വിവാദമായിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയ്ക്ക് വേണ്ടി പിരിവെടുത്താണ് അലി അക്ബര്‍ പണം നേടിയത്. ഒരു കോടിയിലധികം രൂപ കിട്ടിയതായും അലി അക്ബര്‍ പറയുന്നു. ക്ഷേത്രത്തിലേക്ക് ഭിക്ഷ കൊടുക്കും പോലെ പണം നല്‍കണമെന്നും അലി അക്ബര്‍ പറഞ്ഞു. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനോ ആണെങ്കില്‍ ഇതിലും ഇരട്ടി പണം ലഭിക്കുമായിരുന്നുവെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തലൈവാസന്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയംകുന്നനെ അവതരിപ്പിക്കുന്നത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ലൈക്കുകളേക്കാള്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. സീരിയിലന്റെ സ്വാഭാവമാണ് ട്രെയിലറിനെന്നും, കാശ് മുടക്കിയത് വെറുതെയായെന്നും കമന്റുകളുണ്ട്. അലി അക്ബര്‍ ബിജെപിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി സിനിമ ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
മലബാര്‍ കലാപത്തിന്റെ കഥയാണ് ചിത്രം പറയുന്നതാണ്. ആദ്യ ഷെഡ്യൂള്‍ നേരത്തെ വയനാട്ടില്‍ കഴിഞ്ഞിരുന്നു. ആ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ 60 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായതായി അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അടുത്ത ഷെഡ്യൂള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് ചിത്രത്തിന്റെ നിര്‍മാണം അലി അക്ബര്‍ നടത്തുന്നത്.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications