കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിസി പാര്‍ട്ടി കേഡറെ പോലെ, സര്‍വകലാശാലകളിലെ എല്ലാ നിയമനവും അന്വേഷിക്കും; ആഞ്ഞടിച്ച് ഗവര്‍ണര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: സര്‍വകലാശാല നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങളില്‍ എല്ലാം സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പെരുമാറുന്നത് ഭരണകക്ഷിയായ പാര്‍ട്ടിയുടെ അംഗത്തെ പോലെയാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സര്‍വകശാലകളിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നടന്ന പ്രധാനമായും നടന്ന നിയമനങ്ങളില്‍ അന്വേഷണം നടത്തും എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

FD

എത്ര ബന്ധു നിയമനങ്ങള്‍ ഏതൊക്കെ ഉണ്ട് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കേഡര്‍ എന്ന നിലയിലാണ് എന്നും പദവിക്ക് യോജിച്ച രീതിയലല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

അതിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല മികച്ചതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിലെ മികച്ച വിദ്യാര്‍ഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നത് എന്നും ഇതിന് കാരണം കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരിക്കലും താന്‍ അനുവദിക്കില്ല എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നുഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു

യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട് വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയില്‍ പ്രമേയം പാസാക്കുന്നു എങ്കില്‍ അങ്ങനെയാകട്ടെ എന്നും താന്‍ തന്റെ ചുമതലയാണ് ചെയ്യുന്നത് എന്നുമാണ് ഗവര്‍ണറുടെ നിലപാട്.

Recommended Video

cmsvideo
കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

English summary
all appointments in universities of Kerala will be investigated says Arif Muhammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X