'അക്രമ സംഭവങ്ങളിലോ പ്രകടനത്തിനോ ഉണ്ടായിരുന്നില്ല'; അവിഷിത്തിനെ വെള്ളപൂശി പി ഗഗാറിൻ പറയുന്നു
വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കെ ആർ അവിഷിത്തിനെ പിന്തുണച്ച് സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അക്രമ സമയത്ത് വിദ്യാർഥികളെ പിരിച്ചു വിടുന്നതിലേക്ക് വേണ്ടിയാണ് അവിഷിത്ത് സംഭവ സ്ഥലത്തേക്ക് എത്തിയതെന്ന് പി ഗഗാറിൻ പറഞ്ഞു.
എസ് എഫ് ഐയുടെ പ്രകടനത്തിനും അക്രമ സംഭവങ്ങളിലും അവിഷിത്ത് ഉണ്ടായിരുന്നില്ല. ബഫർ സോൺ വിഷയത്തിൽ എസ് എഫ് ഐ നടത്താൻ നിശ്ചയിച്ചിരുന്ന സമരത്തെ പറ്റി അറിയാമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെ വിമർശിക്കുന്ന അവിഷിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അക്രമ സംഭവങ്ങൾ എങ്ങനെയാണ് ഉണ്ടായതെന്ന് ഉറപ്പായും പരിശോധിക്കും. വയനാട് എം പിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്.

എന്നാൽ അക്രമം പാർട്ടി അറിഞ്ഞു കൊണ്ടല്ല. എസ്എഫ്ഐ പ്രവർത്തകർ എം പിയുടെ ഓഫീസിലേക്ക് കയറിയത് തെറ്റായ നടപടിയാണെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. അക്രമം നടത്തിയ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, എസ് എഫ് ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്.

ഇയാളെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സി പി എം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംഭവ സ്ഥലത്ത് ഇയാൾ എത്തിയത് വളരെ വൈകിയാണെന്ന് സി പി എം നേതാക്കൾ പൊലീസിനെ അറിയിച്ചത്. എന്നാൽ, അക്രമ സംഭവത്തിന് പിന്നാലെ അവിഷിത്ത് പ്രതികരിച്ചിരുന്നു. എസ് എഫ് ഐയെ വേട്ടയാടി ചോര കുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അവിഷിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;- 'എസ്എഫ്ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐ യുടെ കൂടെ വിഷയമാണ്..
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.. ഇപ്പോള്‍ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം..

ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും..'

എന്നാൽ, സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്ത് വന്നിരുന്നു. തന്റ ഓഫീസുമായി ബന്ധമുള്ള ആൾ അക്രമത്തിൽ പങ്കെടുത്തു എന്ന് ആരോപണങ്ങളെ തള്ളിയിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിജിത്ത് കെ ആർ കേസിൽ പ്രതിയാണ്. ഇതിന് പിന്നാലെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ല. നിലവിൽ ഉയർന്നു വന്നിട്ടുളള ഇത്തരം ആരോപണത്തെ കുറിച്ച് അന്വേഷിക്കും. മാധ്യമങ്ങളിലൂടെ ആയിരുന്നു ഈ വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടത്. അവിഷിത്തിനെ മറ്റ് ചില വ്യക്തി പരമായി കാരണത്തിൻന്മേൽ ഒഴിവാക്കി എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അപലപിച്ചതായും വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications