എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!!
എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് ആശുപത്രി രേഖകള്‍
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവങ്ങള്‍ ഓരോ ദിവസം പിന്നിടുമ്പോഴും വന്‍വിവാദമായി കൊണ്ടിരിക്കുകയാണ്. ഗവാസ്കറിനെതിരെ എഡിജിപിയുടെ മകള്‍ സ്നിക്ത നല്കിയ പരാതിയും നിലവിലുണ്ട്. സംഭവം കൈവിട്ട് പോയതോടെ ഗവാസ്കറിനെ കുടുക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാവസ്കര്‍ മര്‍ദിച്ചെന്ന സ്നിക്തയുടെ പരാതി വ്യാജമാണെന്ന സൂചനയാണ് ലഭിക്കുന്നത്.
എഡിജിപിയുടെ മകളെ ഗവാസ്കര്‍ മര്ദിച്ചിട്ടേയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവാസ്കറിനെതിരെ എഡിജിപി സുദേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഗവാസ്കര്‍ അലക്ഷ്യമായിട്ട് ഔദ്യോഗിക വാഹനം ഓടിച്ചത് കൊണ്ടാണ് പരിക്കേറ്റതെന്ന് എഡിജിപി പരാതിയില്‍ പറയുന്നു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്ന ശേഷം വന്ന ഈ പരാതിയില്‍ യാതൊരു കഴമ്പുമില്ല.

പരാതി വ്യാജം....
ഗവാസ്കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എഡിജിപിയുടെ മകള്‍ മ്യൂസിയം പോലീസില്‍ നല്കിയ പരാതിയാണ് ഇപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ്. ഇവരെ ചികിത്സിച്ച ഡോക്ടര്‍ ഇക്കാര്യം കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ ഗാവസ്കര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് നല്കിയ എതിര് പരാതി പൊളിഞ്ഞിരിക്കുകയാണ്.

ആശുപത്രി രേഖകള്‍ നിര്‍ണായകം....
കേസില്‍ ആശുപത്രി രേഖകള്‍ നിര്‍ണായകമാണ്. എഡിജിപിയുടെ മകളുടെ ശരീരത്തിലെ പാടുകള്‍ ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്ന് ആശുപത്രി രേഖകളില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി വ്യാജമാവാന്‍ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. അതേസമയം എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. നേരത്തെ ഗവാസ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് എഡിജിപിയുടെ മകളും ചികിത്സ തേടിയത്.

മൊഴിയും രേഖകളും രണ്ടുതരത്തില്‍
സംഭവത്തില്‍ ആശുപത്രി രേഖയും എഡിജിപിയുടെ മകളുടെ മൊഴിയും രണ്ടുതരത്തിലാണുള്ളത്. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ തന്റെ കാലിലൂടെ കയറിയെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ആശുപത്രി രേഖയിലാണെങ്കില്‍ ഓട്ടോ ഇടിച്ചതാണെന്നുമാണ് ഉള്ളത്. ഇതോടെ ഗവാസ്കറിന്റെ പരാതിയില്‍ എഡിജിപിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് എഡിജിപി പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ പട്ടിയെആരോ കല്ലെറിഞ്ഞെന്നും സുദേഷ് കുമാര്‍ ആരോപിച്ചിട്ടുണ്ട്.

മകളെ പ്രതി ചേര്‍ക്കും
എഡിജിപിയുടെ മകളെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ആശുപത്രി രേഖകള്‍ കേസില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് എഡിജിപി പരാതി നല്കാന് കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗവാസ്കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പിലും എഡിജിപിയുടെ മകള്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം കേസ് അട്ടിമറിക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്കുന്ന സൂചന. പോലീസ് ഡ്രൈവറെ മര്‍ദിച്ചതിനെ തുടര്‍ന്ന് കേസ് നേരിട്ടപ്പോഴൊന്നും പറയാതിരുന്ന കാരണങ്ങളാണ് ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ എഡിജിപി ഉന്നയിക്കുന്നത്.

സുദേഷ് കുമാറിന്റെ മകളുടെ പരാതി
സുദേഷ് കുമാറും മകളും നല്കിയ പരാതിയും വ്യത്യസ്തമാണ്. അലക്ഷ്യമായി വാഹനം ഓടിച്ചത് കൊണ്ടാണ് ഗവാസ്കറിന് പരിക്കേറ്റതെന്നാണ് എഡിജിപി പറയുന്നത്. എന്നാല്‍ മകള്‍ നല്കിയ പരാതിയില്‍ എവിടെയും വാഹനം അലക്ഷ്യമായി ഓടിച്ചെന്നോ പരിക്കേറ്റെന്നോ പറയുന്നില്ല. പരസ്പര വിരുദ്ധ പരാതികള്‍ തന്നെ സംശയം ഉയര്‍ത്തുന്നതാണ്. അതേസമയം കേസില്‍ മൊഴിയെടുപ്പിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പുതിയ പരാതികള്‍ അന്വേഷണം വൈകിപ്പിക്കാനാണെന്ന് ആരോപണമുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications