ആദിത്യന് ലിവിംഗ് ടുഗെതറില്‍ കുട്ടികളെയുണ്ടാക്കുന്നത് ഹോബിയെന്ന് അമ്പിളിയുടെ അമ്മ, വിവാഹം പറ്റില്ല
തിരുവനന്തപുരം: ആദിത്യന്‍ തന്നെ കൊല്ലാന്‍ നോക്കിയെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി. അതിനുള്ള തെളിവുകളും അവര്‍ പുറത്തുവിട്ടു. തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ആദിത്യന്‍ ചെയ്തിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. അതേസമയം അമ്പിളിയുടെ അമ്മയും നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വശപ്പെടുത്തി വീടുകളില്‍ കയറിപ്പറ്റി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ബന്ധത്തിലേക്ക് എത്തുകയാണ് ആദിത്യന്റെ രീതിയെന്നും അമ്പിളിയുടെ അമ്മ വ്യക്തമാക്കി.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി
വീട്ടിലെത്തി ആദിത്യന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് അമ്പിളി ദേവി പുറത്തുവിട്ടത്. ഞങ്ങളുടെ വീട്ടിലുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കുത്തും വെട്ടുമെന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങി കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍ ആ ചെറുക്കന്റെ അണ്ണാക്കില്‍ ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട് എന്നൊക്കെയായിരുന്നു പുള്ളി പറഞ്ഞത്. ഇത് വലിയ വിഷമമുണ്ടാക്കി. ഭീഷണിപ്പെടുത്തിയ സമയത്താണ് വസ്ത്രം വാങ്ങി കൊണ്ടുവന്നിരുന്നത്. സ്വഭാവം മാറിയപ്പോള്‍ എല്ലാവരെയും തീര്‍ത്ത് കളയും, ഇത് പുറത്തറിയരുത് എന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണിയെന്നും അമ്പിളി പറഞ്ഞു.

കുഞ്ഞിനോടുള്ള ഇഷ്ടം
നടി അനു ജോസഫിന്റെ വീഡിയോയിലൂടെയും അമ്പിളി ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കുഞ്ഞിനോടുള്ള വല്ലാത്ത ഇഷ്ടം കാരണമാണ് എന്നെ വിവാഹം ചെയ്യാന്‍ കാരണമെന്നാണ് ജയന്‍ പറഞ്ഞിട്ടുള്ളത്. മോനെ നന്നായി നോക്കുമല്ലോ എന്ന് കരുതി ഞാനും സമ്മതിച്ചു. എന്നാല്‍ ഇങ്ങനെ സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്ന ഒരാള്‍ കാര്യങ്ങളെ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ നാറിയാലും വേണ്ടി, നിന്നെ നാര്‌റിക്കുമെന്നായിരുന്നു പുള്ളി പറഞ്ഞത്. സമൂഹത്തില്‍ നീ നേരെ നടക്കില്ലെന്നൊക്കെയാണ് പറഞ്ഞത്.

കുട്ടികളെ വശപ്പെടുത്തി വീട്ടിലേക്ക്
വളരെ വികൃതമായ സ്വഭാവമുള്ളയാളാണ് ആദിത്യനെന്ന് അമ്പിളിയുടെ അമ്മയും പറയുന്നു. വിലപ്പിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്ത് കുട്ടികളെ വശപ്പെടുത്തി, വിവാഹമോചിതയായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. അമ്പിളിയെ പിരിയാനാവില്ലെന്നും, കുഞ്ഞിനെ സ്‌നേഹിക്കുന്നു എന്നെല്ലാം കള്ളം പറഞ്ഞാണ് ഇവിടെ കയറി പറ്റിയത്. ഞങ്ങളും വിചാരിച്ചത് ഇവന്‍ കുഞ്ഞിനെ നോക്കുമല്ലോ എന്നാണ്. പക്ഷേ സത്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

ലിവിങ് ടുഗതര്‍ ഹോബി
അവന് ലിവിംഗ് ടുഗതറില്‍ കുട്ടികളെ ഉണ്ടാക്കുന്നത് വലിയ ഹോബിയാണ്. വിവാഹം കഴിച്ച് നല്ലൊരു ജീവിതം ആദിത്യന് പറ്റില്ല. അവന്‍ ഇപ്പോ ഒരു പെണ്‍കുട്ടിയെ ചതിച്ചിട്ടുണ്ട്. അവരുടെ അമ്മ ഞങ്ങളെ വിളിച്ച് കരയുകയായിരുന്നു. ഒരു സിനിമ ഉണ്ടാക്കാനുള്ള കഥയുണ്ട് അവന്റെ ജീവിതത്തില്‍. പക്ഷേ അത് പുറത്തുപറയാന്‍ കൊള്ളില്ല. വൃത്തിക്കെട്ട കഥയാണ്. പൂജാമുറിയില്‍ പോയി നിന്ന് തൊഴുത് കണ്ണീര് കാണിച്ചൊക്കെയാണ് ആദിത്യന്‍ സിമ്പതി നേടിയതെന്നും അമ്പിളിയുടെ അമ്മ പറഞ്ഞു.

മുന്‍കാലം പരിശോധിച്ചില്ല
ആദിത്യന്റെ മുന്‍കാല വിഷയങ്ങളൊന്നും ഞാന്‍ പരിശോധിച്ചില്ല. അത് വേണ്ടെന്ന് വെച്ചാണ്. എന്നാല്‍ ഈ പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ ചോദിച്ചു. പല കാര്യങ്ങളിലും അദ്ദേഹം ഉരുണ്ടുകളിക്കുകയാണ്. പല കാര്യങ്ങളും മറച്ചുവെക്കാന്‍ തുടങ്ങിയപ്പോഴാണ് അക്കാര്യങ്ങളൊക്കെ ശരിക്കും അന്വേഷിച്ചത്. വിളിക്കുമ്പോഴെല്ലാം തിരക്കാണ്. കുട്ടിക്ക് വാക്‌സിനേഷന് പോലും സമയമില്ല. എന്നാല്‍ പുള്ളി മറ്റൊരു സ്ത്രീക്ക് വേണ്ടി സമയം മാറ്റി വെക്കുന്നു. ഇതൊക്കെ കാണുമ്പോഴാണ് ചോദിച്ച് പോകുന്നത്. ഈ സ്ത്രീയെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് വരെ ആദിത്യന്‍ പറഞ്ഞു. ഒന്നേകാല്‍ വര്‍ഷമായി ഇവര്‍ തമ്മില്‍ ബന്ധത്തിലാണ്.

ഇങ്ങനെയും തെറികളുണ്ടോ?
ആദിത്യന്‍ വിളിക്കുന്ന തെറികള്‍ കേള്‍ക്കുമ്പോഴാണ് ഇത്രയധികം തെറികള്‍ ലോകത്തുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. തൃശൂരില്‍ പുള്ളിയുടെ വീടാണ് എന്ന് പറയാതെയാണ് ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയത്. ഞാന്‍ ബെഡ്‌റൂമില്‍ കിടന്നു എന്നൊക്കെ പറയുമ്പോള്‍ ആരുടെ കൂടെ കിടന്നു എന്നും പറയണം. എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കിടന്നത്. ജയന്‍ ഹാളിലും കിടന്നു. ഈ സ്ത്രീയോട് ജയന്‍ പറഞ്ഞത് ഞാന്‍ കൊള്ളരുതാത്തവളാണെന്നും അദ്ദേഹത്തെ നോക്കാറില്ലെന്നുമൊക്കെയാണ്. സിമ്പതി നേടിയാണ് അവരോടും ബന്ധം സ്ഥാപിച്ചത്.

വിവാഹ തട്ടിപ്പ് വീരനാണ് അവന്‍
ആദിത്യന്‍ വല്ലാതെ അഭിനയിക്കുന്നുണ്ട്. അവന് ഓസ്‌കര്‍ കൊടുക്കണം. ഈ വീട്ടില്‍ വന്നത് മുതല്‍ ഞങ്ങളെ വഞ്ചിക്കുകയാണ്. എന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേ ആഴ്ച്ചയും ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്ന് പണം തട്ടി എന്നാണ് കേള്‍ക്കുന്നത്. സത്യം പറഞ്ഞാല്‍ അവന്‍ വിവാഹ തട്ടിപ്പ് വീരനാണ്. കല്യാണം കഴിഞ്ഞത് മുതല്‍ മകളെ ദോഹോപദ്രവം ചെയ്യുന്നുണ്ട്. കരണക്കുറ്റിക്ക് ഒക്കെ ഇവന്‍ അടിക്കുന്നുണ്ട്. സീത എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്ന് രാജേഷ് പുത്തന്‍പുരയെന്നയാള്‍ ഇവിടെ വന്നു. അയാള്‍ മോളെ എന്നൊക്കെ അമ്പിളിയെ വിളിച്ചിരുന്നു. അവര്‍ പോയതിന് ശേഷം എന്റെ മകളെ അവന്‍ അടിച്ചു. അമ്പലം തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് എന്റെ മോള്‍ എന്നൊക്കെയാണ് അവന്‍ പറഞ്ഞതെന്നും അമ്പിളിദേവിയുടെ അമ്മ പറഞ്ഞു.












Click it and Unblock the Notifications