പുനസംഘടന വൈകുന്നു; കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് രാജിവെച്ചു
മലപ്പുറം: കെ എസ് യു പുനസംഘടന വൈകുന്നതിനിടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് ഹാരിസ് മുതൂര്‍ രാജി കത്ത് നല്കി. രാജി കാര്യം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റും ഹാരിസ് മുതൂര്‍ പങ്കുവെച്ചിട്ടുണ്ട്. പുന:സംഘടന നീണ്ടു പോയതിനാല്‍ കഴിവുറ്റ നിരവധി പേര്‍ക്ക് നേതൃനിരയിലേക്ക് കടന്ന് വരാന്‍ കഴിഞ്ഞിട്ടില്ല എന്നും അതിന് അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണക്കാരനായതില്‍ ഖേദിക്കുന്നു എന്നും ഹാരിസ് മുതൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പുന:സംഘടന നീണ്ടു പോയതില്‍ വ്യക്തിപരമായി അതിയായ പ്രയാസമുണ്ടെന്നും ജില്ലാ അദ്ധ്യക്ഷനായി തുടരുന്നതില്‍ തനിക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തലമുറയുടെ ഊര്‍ജ്ജവും അധ്വാനവും സ്വപ്നവും പ്രസ്ഥാനത്തിന് ഉപേയാഗിക്കുവാന്‍ കഴിയാതെ പാഴായിപ്പോയതില് താനൊരു കാരണമായെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു എന്നും ഹാരിസ് മുതൂര്‍ പറയുന്നു. 2017 ലാണ് കെ എം അഭിജിത്ത് കെ എസ് യു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഈ കമ്മിറ്റിയ്ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ പുനഃസംഘടന അഞ്ച് വര്‍ഷത്തോളം നീണ്ടു പോയി. അടുത്ത അദ്ധ്യയന വര്‍ഷം പുതിയ നേതൃത്വം നിലവില്‍ വരുമെന്ന് കെ എം അഭിജിത്ത് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും പുനഃസംഘടന വൈകിയ ഘട്ടത്തിലാണ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്താനത്ത് നിന്നുള്ള ഹാരിസ് മുതൂറിന്റെ രാജി.
ഹാരിസ് മുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്...
ഒരു പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധം, കാലമേറെ കഴിഞ്ഞാലും അറുത്തു മാറ്റാനാവാത്ത വിധം ഇഴ പിരിഞ്ഞു നില്ക്കുന്ന പ്രസ്ഥാന ബന്ധുത്വം, വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയ ജീവിതത്തില്‍ തെളിച്ചവും വെളിച്ചവും മാത്രമല്ല മേല്‍ വിലാസവും നല്കിയ കെ.എസ്.യു പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ്.
അഞ്ച് വര്‍ഷത്തിനപ്പുറം മൂന്ന് യൂനിവേഴ്സിറ്റിയും നിരവധി കോളേജുകളും സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും പരാധീനതകളുള്ള മലപ്പുറം ജില്ലയിലെ കെ.എസ്.യു അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം വിദ്യാര്‍ത്ഥി പക്ഷത്ത് നിന്നു കൊണ്ട് സഹപ്രവര്‍ത്തകരുടെയും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടെയും പ്രവാസി സുഹൃത്തുക്കളുടെയും പിന്‍ബലത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞുവെങ്കിലും പുന:സംഘടന നീണ്ടു പോയതിനാല്‍ കഴിവുറ്റ നിരവധി വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് നേതൃനിരയിലേക്ക് കടന്ന് വന്ന് തങ്ങളുടെ ക്രിയാത്മക ആശയങ്ങള്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല, അതിന് അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണക്കാരനായതില്‍ ഖേദിക്കുന്നു.
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
വ്യക്തിപരമായി പുന:സംഘടന നീണ്ടു പോയതില്‍ അതിയായ പ്രയാസമുണ്ട്, അതോടൊപ്പം ജില്ലാ അദ്ധ്യക്ഷനായി തുടരുന്നതിലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നാല്‍ സംഘടന ചട്ടക്കൂടിനകത്തിരുന്ന് പ്രവര്‍ത്തിക്കുന്ന ഒരു കെ.എസ് യുക്കാരന് എന്ന രീതിയിലുള്ള പരിമിതിയാണ് ഇത്ര ദീര്‍ഘകാലം അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ടി വന്നത്. ഒരു തലമുറയുടെ ഊര്‍ജ്ജവും അധ്വാനവും സ്വപ്നവും പ്രസ്ഥാനത്തിന് ഉപേയാഗിക്കുവാന്‍ കഴിയാതെ പാഴായിപ്പോയതില് സന്ദര്‍ഭവശാല്‍ ഞാനൊരു കാരണമായെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു.
കെ.എസ്.യു പിറവിയുടെ ദിനത്തില്‍ ഞാന്‍ മലപ്പുറം ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതായി അറിയിക്കുന്നു. ഒഴുകുന്ന നദിയുടെ തെളിമ പോലെ, പുതു രക്തത്തിന്റേയും ചുടു ചോരയുടെയും ഊര്‍ജ്ജം പോലെ പുതിയ നേതൃത്വം ഈ പ്രസ്ഥാനത്തെ നയിക്കട്ടെ, മരണത്തിന് മുറിച്ചു മാറ്റാന്‍ കഴിയാത്ത കുറച്ചു ബന്ധങ്ങളേ നമുക്കുള്ളൂ അതിലൊന്നാണ് എനിക്ക് കെ.എസ്.യു ക്കാരന് എന്ന ലേബല്‍, അതെന്നും എന്റെ മുദ്രയായി മണ്ണിലും വിണ്ണിലും തിളങ്ങട്ടെ എന്ന ആഗ്രഹത്തോടെ ഈ പ്രസ്ഥാനത്തിന്റെ പദവികളില്‍ നിന്നുമിറങ്ങുന്നു ...
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications