Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യത.... ഇന്റേണല്‍ റിപ്പോര്‍ട്ട് ഞെട്ടിക്കും!!

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ മുന്നൊരുക്കങ്ങൡ ദേശീയ ഘടകത്തിന് അതൃപ്തി. ദേശീയ നേതാക്കള്‍ കൂടി ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ അടക്കം തീരുമാനിക്കാനാണ് നിര്‍ദേശം. അതേസമയം ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ഇന്റേണല്‍ സര്‍വേയില്‍ കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളെയാണ് കേരള നേതൃത്വം ലക്ഷ്യമിടുന്നത്. ഇത്തവണ കര്‍ശന നിര്‍ദേശങ്ങളാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്നത്.

അതേസമയം ആര്‍എസ്എസിന്റെ പിന്തുണയും ഷാ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ കെപി ശശികല വരെയുള്ളവരുടെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഞെട്ടിക്കാന്‍ സാധിക്കുമെന്ന നിഗമനത്തിനാണ് ദേശീയ നേതൃത്വം എത്തിയിരിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

സംസ്ഥാന ഘടകത്തേക്കാള്‍ ബിജെപി ദേശീയ നേതൃത്വം ആശ്രയിക്കുന്നത് ആര്‍എസ്എസിനെയാണ്. അമിത് ഷാ നടത്തിയ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ഘടകത്തിന് നിര്‍ണായകമായ പല വിഷയങ്ങളിലും വേണ്ടത്ര മികവ് പുലര്‍ത്താനായില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്നതില്‍ പോലും സംസ്ഥാന ഘടകത്തിന് വീഴ്ച്ച സംഭവിച്ചെന്നാണ് പരാമര്‍ശം.

ഇനി ദേശീയ നേതൃത്വം തീരുമാനിക്കും

ഇനി ദേശീയ നേതൃത്വം തീരുമാനിക്കും

കേരളത്തിലെ തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍ ഇനി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. വിജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ തീരുമാനിക്കാമെന്ന് കേരള ഘടകത്തെ കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇവിടെ സംസ്ഥാന നേതൃത്വം പ്രവര്‍ത്തനം ശരാശരിയിലും താഴെയാണെന്ന് ആര്‍എസ്എസ് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. കുമ്മനം രാജശേഖരന്‍ പോയ ശേഷം സംസ്ഥാനത്ത് വിഭാഗീയത വര്‍ധിച്ചെന്നും ആര്‍എസ്എസിന്റെ റിപ്പോര്‍ട്ടുണ്ട്.

ഏതൊക്കെ മണ്ഡലങ്ങള്‍

ഏതൊക്കെ മണ്ഡലങ്ങള്‍

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ദേശീയ നേതൃത്വം തീരുമാനിക്കു. മറ്റ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ അറിയിക്കും. ഈ മൂന്ന് സീറ്റുകളില്‍ നിരവധി പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ വിജയസാധ്യതയുള്ള മൂന്നുപേരെ ദേശീയ നേതൃത്വം കണ്ടുവെച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ താല്‍പര്യവും ഇതിലുണ്ട്. മത്സരിച്ചാല്‍ വിജയിക്കാന്‍ എല്ലാ സാധ്യതയും ഉള്ളവരാണ് ഇവര്‍.

തിരുവനന്തപുരത്ത് പോരാട്ടം

തിരുവനന്തപുരത്ത് പോരാട്ടം

തിരുവനന്തപുരം മണ്ഡലമാണ് ബിജെപി ദേശീയ നേതൃത്വം വല്ലാതെ ഉറ്റുനോക്കുന്നത്. ഇവിടെ ഹിന്ദുവോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ ജയം ഉറപ്പാണ്. കഴിഞ്ഞ തവണ 15000 വോട്ടിനാണ് ബിജെപി ഈ മണ്ഡലത്തില്‍ തോറ്റത്. അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിക്ക് സാധിച്ചിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രമാണ് ബിജെപിക്ക് ആശയക്കുഴപ്പമുള്ളത്. തരൂരിനെ നേരിടാന്‍ സംസ്ഥാന സമിതിക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

രണ്ട് ജില്ലകള്‍

രണ്ട് ജില്ലകള്‍

ശബരിമല പ്രക്ഷോഭം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പത്തനംതിട്ട മണ്ഡലം, നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ടുനേടുകയും ശബരിമല പ്രക്ഷോഭത്തിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത തൃശൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഇപ്പോള്‍ തന്ത്രമൊരുക്കുന്നത്. ജയം ഉറപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ദേശീയ നേതൃത്വം നിയോഗിച്ച് പ്രത്യേക സര്‍വേയിലും ഈ മൂന്ന് സീറ്റുകളില്‍ നല്ല വിജയസാധ്യതയാണ് വിലയിരുത്തുന്നത്. ഇവിടെ ഏത് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയസാധ്യത എന്നും സര്‍വേ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്ത് സംസ്ഥാന വിവിധ മേഖലകളിലുള്ളവരുമായി അനൗചചാരിക കൂടിക്കാഴ്ച്ച നടത്തിയാവും സ്ഥാനാര്‍ത്ഥി നിര്‍ണയം ദേശീയ നേതൃത്വം നടത്തുക.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

മൂന്ന് മണ്ഡലങ്ങളില്‍ പ്രമുഖ ദേശീയ നേതാക്കളെ കൊണ്ടുവന്ന് തുടക്കം മുതല്‍ പ്രചാരണത്തില്‍ മുന്‍കൈ നേടാനാണ് ബിജെപിയുടെ നീക്കം. ഈ മാസം 15നുള്ളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍ ബിജെപിയുടെ റാലിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കെടുക്കാനാണ് സാധ്യത. തൃശൂരില്‍ മോദി നേരത്തെ റാലിയില്‍ പങ്കെടുത്തിയിരുന്നു. കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍, മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍, കെപി ശശികല എന്നിവരയൊണ് ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.

മോഹന്‍ലാല്‍ മത്സരിക്കുമോ

മോഹന്‍ലാല്‍ മത്സരിക്കുമോ

മോഹന്‍ലാലിനെ എന്ത് വിലകൊടുത്തും മത്സരിപ്പിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. അദ്ദേഹത്തിന് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയസാധ്യതയുണ്ട്. പക്ഷേ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിപ്പിക്കാനാണ് ശ്രമം. ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പാലക്കാട്, കാസര്‍കോട്, മണ്ഡലങ്ങറളിലും ബിജെപിക്ക് ശക്തമായ മത്സരം നടത്താനാവുമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റിലെ തീരുമാനങ്ങള്‍ അടക്കം പോസിറ്റീവായ രീതിയില്‍ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് അമിത് ഷായുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+