കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പിന്നാലെ ഷായും കേരളത്തിലെത്തും: ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്ത്ര വകുപ്പ് അമിത് ഷായും ഇന്ന് കേരളത്തിലെത്തും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല് യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമിത് ഷ തിരുവനന്തപുരത്ത് എത്തുന്നത്. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

വള്ളംകളി കാണാന്‍ അമിത് ഷായെ ക്ഷണിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. കേരളത്തിനാണ് ഇത്തവണ സതേണ്‍ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണ് അമിത് ഷായേയും ക്ഷണിച്ചതെന്നാണ് സർക്കാർ വാദം.

റോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചുറോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചു

ഇന്ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം

ഇന്ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത്ഷായ്ക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ അമിത്ഷായെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തും.

ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസില്‍

നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം അമിത്ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും.

വിവിധ പട്ടിക ജാതി സംഘടനകളുടെ നേതാക്കള്‍,

വിവിധ പട്ടിക ജാതി സംഘടനകളുടെ നേതാക്കള്‍, പട്ടിക ജാതി വിഭാഗത്തില്‍ നിന്നും പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യസ്ഥമേഖലയിലുള്ള 1000 കണക്കിന് പേര്‍ അണിനിരക്കുന്ന സംഗമമാണ് നടക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റു പരിപാടികള്‍ ഉണ്ടെന്നതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരിപാടികളായി വിമാനത്താവളത്തിലെ സ്വീകരണവും പട്ടിക ജാതി സംഗമവുമാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കൊച്ചിയിലുള്ള പ്രധാനമന്ത്രി രാജ്യം

അതേസമയം, കൊച്ചിയിലുള്ള പ്രധാനമന്ത്രി രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30 ന് കൊച്ചി കപ്പല്‍ ശാലയിലാണ് പരിപാടി. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിങ് വലിയ ആഘോഷമായാണ് നടത്തുന്നത്.

കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും 4500

കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു കൊച്ചിയിൽ പ്രധാനമന്ത്രി ഇന്നലെ തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. വികസിത ഇന്ത്യയുടെ മാർഗരേഖയിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കു വലിയ പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധനമന്ത്രി ഇന്ത്യൻ റെയിൽവേയെ പൂർണമായും പരിവർത്തനം ചെയ്യുകയാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങൾ പോലെയാണ് ഇന്നു വികസിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

കൃഷിമുതൽ വ്യവസായങ്ങൾവരെയുള്ള ഈ ആധുനിക

കൃഷിമുതൽ വ്യവസായങ്ങൾവരെയുള്ള ഈ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അമൃതകാലത്തെ വിനോദസഞ്ചാരവികസനം രാജ്യത്തിന്റെ വികസനത്തിനു വളരെയധികം സഹായകമാകും. കേരളത്തിൽ ലക്ഷക്കണക്കിനു ചെറുകിട സംരംഭകർക്കു മുദ്ര വായ്പാപദ്ധതിയുടെ ഭാഗമായി 70,000 കോടിയിലധികം രൂപ അനുവദിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

English summary
Amit Shah to reach Kerala after Modi: INS Vikrant will be dedicated to the nation by Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X