Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം... ദിലീപ് അനുകൂലികള്‍ കളി തുടങ്ങി... മൊഴി പാരയാവും!!

ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം

കൊച്ചി: അമ്മയിലേക്കുള്ള ദിലീപിന്റെ മടങ്ങ് വരവ് തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്. യുവതാരങ്ങളും രാഷ്ട്രീയ സംസ്‌കാരിക മേഖലയിലുള്ളവരും ഈ നീക്കത്തെ തുറന്നെതിര്‍ത്തിരുന്നു. ഇതോടെ കേസ് കഴിയുന്നത് വരെ താന്‍ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ച് കൊണ്ട് ദിലീപ് കത്തയക്കുകയായിരുന്നു. എന്തായാലും സംഘടനയില്‍ ദിലീപിനുള്ള സ്വാധീനം ഇപ്പോഴും ശക്തമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഇടവേള ബാബുവിനെതിരേയാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്.

മുമ്പ് ദിലീപിന്റെ അടുത്ത ആളായിരുന്ന ഇടവേള ബാബു കുറച്ചു നാളുകളായി അദ്ദേഹവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ദിലീപ് അനുകൂല ചേരിയില്‍ നിന്നും അദ്ദേഹം പുറത്തായി കഴിഞ്ഞു. ഡബ്ല്യുസിസിയോടുള്ള തുറന്ന സമീപനം ഇതിന്റെ ഭാഗമാണെന്നാണ് സൂചന. അമ്മയില്‍ ദിലീപ് വിരുദ്ധ ചേരിയുടെ ഭാഗമായി ഇടവേള ബാബു മാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള പ്രതികാരത്തിനാണ് ദിലീപ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്.

ഇടവേള ബാബുവിന് പണികിട്ടും

ഇടവേള ബാബുവിന് പണികിട്ടും

അമ്മയ്ക്കുള്ളില്‍ കടുത്ത അതൃപ്തിയാണ് ഇപ്പോഴുള്ളത്. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് അമ്മയുടെ ജനറല്‍ ബോഡിയെടുത്ത തീരുമാനം മാറ്റേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് പലര്‍ക്കും ഉള്ളത്. ഈ വിവാദങ്ങള്‍ക്ക് വെറുതെ തലവച്ച് കൊടുക്കേണ്ട എന്ന കരുതിയാണ് മോഹന്‍ലാല്‍ വിദേശത്തേക്ക് മുങ്ങിയത്. എന്നാല്‍ സിദിഖടക്കമുള്ള ദിലീപ് അനുകൂലികള്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കാനാണ് ഇവരുടെ നീക്കം.

വിലപേശല്‍ നടത്തി...

വിലപേശല്‍ നടത്തി...

ഇടവേള ബാബു വിലപേശല്‍ നടത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും പറയുന്നത്. നേരത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന ഇടവേള ബാബു സംഘടനയുടെ ഭാഗമായി നടത്തുന്ന സ്‌റ്റേജ് ഷോകളുടെ നടത്തിപ്പ് ചുമതലയായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍ കാര്യമായ സ്ഥാനം ഇല്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വിലപേശിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു എത്തിയതെന്ന് സംഘടനയ്ക്കുള്ളില്‍ ഭൂരിഭാഗം പേരും ആരോപിക്കുന്നുണ്ട്.

മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം

മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം

സംഘടനയ്ക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് സൂചന. നിലവില്‍ വിദേശത്ത് ഷൂട്ടിങ് തിരക്കുകളിലായ മോഹന്‍ലാല്‍ തിരിച്ച് വന്നാലുടന്‍ അടിയന്തര തീരുമാനങ്ങള്‍ സംഘടന എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇടവേള ബാബുവിനെതിരെ ഈ ആരോപണം വീണ്ടും സജീവമാക്കിയിരിക്കുന്നത് ദിലീപിന് അനുകൂല വിഭാഗമാണ്. ഇടവേളയെ പുറത്താക്കി ദിലീപിനെ പിന്തുണയ്ക്കുന്നയാളെ പകരം കൊണ്ടുവരാനാണ് നീക്കം.

സൂപ്പര്‍ താരങ്ങളുടെ പിന്തുണ

സൂപ്പര്‍ താരങ്ങളുടെ പിന്തുണ

ദിലീപ് കളി തുടങ്ങിയെന്ന് ഇടവേള ബാബു മനസിലായിട്ടുണ്ടെന്ന് അമ്മയിലെ അംഗങ്ങള്‍ പറയുന്നു. ഇതോടെ സൂപ്പര്‍ താരങ്ങളുടെ പിന്തുണയ്ക്കാണ് അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്തുണ ലഭിച്ചാല്‍ സംഘടനയ്ക്കുള്ളില്‍ ആരും തനിക്കെതിരെ കളിക്കാന്‍ ധൈര്യപ്പെടില്ല എന്ന് ഇടവേള ബാബു കരുതുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് നിര്‍ണായക മൊഴി നല്‍കിയതാണ് ദിലീപിന് ഇടവേള ബാബുവിനോടുള്ള ദേഷ്യത്തിന് കാരണം. നേരത്തെ നടിയുമായി ദിലീപിനുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ ഇടവേള ബാബു ഇടപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി നിര്‍ണായകമായിരുന്നു. നടി ദിലീപിനെതിരെ മുമ്പ് പരാതി നല്‍കിയിരുന്നുവെന്നാണ് ഇടവേള ബാബു പറഞ്ഞത്. സിനിമയില്‍ തന്റെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തി എന്നാരോപിച്ച് നടി അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നായിരുന്നു അമ്മയുടെ വാദം. ഇതാണ് ഇടവേള ബാബുവിന്റെ മൊഴിയില്‍ പൊളിഞ്ഞത്. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ചോദ്യം. അതേസമയം നടിയും കാവ്യ മാധവനും തമ്മില്‍ മിണ്ടാറില്ലെന്നും സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപുമായി വഴക്കടിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മിണ്ടാതായതെന്നും ഇടവേള ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+