സിനിമാക്കാർക്ക് മാസ്ക് വേണ്ടേ? ഇവർക്ക് ഫൈൻ ഇല്ലേ? അമ്മ ജനറൽബോഡിക്കെത്തിയ താരങ്ങൾക്ക് കടുത്ത വിമർശനം
കൊച്ചി; താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡി യോഗം നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന വിമർശനം ശക്തം. കഴിഞ്ഞ ദിവസമായിരുന്നു താകങ്ങൾ കൊച്ചിയിലെ സംഘടനയുടെ ആസ്ഥാനത്ത് ഒത്ത് ചേർന്നത്. എന്നാൽ മീറ്റിംഗിൽ പങ്കെടുത്ത താരങ്ങൾ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നാണ് വിമർശനം. സോഷ്യൽ മീഡിയയിൽ ഉയർന്ന ചില വിമർശനങ്ങൾ ഇങ്ങനെ

ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്നിായിരുന്നു താരങ്ങൾ കൊച്ചിയിൽ ഒത്തുകൂടിയത്. സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ,ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ . അനുശ്രീ, നമിത പ്രമോദ്, രചന നാരായണന്‍ കുട്ടി, പൊന്നമ്മ ബാബു, അനു സിത്താര, പാരീസ് ലക്ഷ്മി, ബിജു മേനോന്‍,സിദ്ധിഖ് തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇതിന്റെ ചിത്രങ്ങളും സംഘടന തന്നെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല ചടങ്ങിൽ വെച്ച് ചടങ്ങിൽ വച്ച് 'ഒപ്പം അമ്മയും' പദ്ധതിയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകളും വിതരണം ചെയ്തിരുന്നു. മൊബൈല്‍ വ്യാപാരികളായ ഫോണ്‍ ഫോറിനൊപ്പം ചേർന്നായിരുന്നു പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ എറണാകുളം എംപി ഹൈബി ഈഡനും പങ്കെടുത്തിരുന്നു.

നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനായാണ് അമ്മയെന്നും എന്നാൽ ഇക്കാര്യങ്ങളൊന്നും ആരും അറിയുന്നില്ലെന്നുമായിരുന്നു ചടങ്ങിൽ സംസാരിച്ച മോഹൻലാലിന്റെ വാക്കുകൾ. മലയാള സിനിമാ അഭിനേതാക്കൾക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, അതിൽ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും മോഹൻലാൽ പറഞ്ഞു.

സിനിമകൾ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ നമുക്ക് സാധിക്കട്ടെയെന്നും ചടങ്ങിൽ മോഹൻലാൽ പറഞ്ഞിരുന്നു.അതേസമയം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടതോടെ കടുത്ത വിമർശനമാണ് താരങ്ങൾക്കെതിരെ ഉയരുന്നത്.

സംഘടനയുടെ പ്രവർത്തനങ്ങളൊക്കെ നല്ലതു തന്നെ എന്നാൽ കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാസ്ക് പോലും ധരിക്കാതെയുള്ള താരങ്ങളുടെ പരിപാടിക്ക് എന്ത് അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നാണ് ചിലർ ചോദിക്കുന്നത്. സമൂഹത്തിന് മാതൃകആകേണ്ടവർ ഇത്തരത്തിൽ നിരുത്തരവാദിത്തോടെയാണോ പെരുമാറേണ്ടതെന്ന് ചിലർ ചോദിക്കുന്നു.

ചില കമന്റുകൾ ഇങ്ങനെ-'നമ്മളൊക്കെ മാസ്ക് വെയ്ക്കാതെ പുറത്ത് ഇറങ്ങിയാൽ 1000...
2000.... ഓടിച്ചിട്ട് പിടിച്ചു ഫൈൻ....
ഇവർക്കൊക്കെ എന്തും ആകാലോല്ലേ......
അതും ഒരു പൊതുചടങ്ങിൽ, ഒരാൾ കുറിച്ചു.

സിനിമാക്കാർക്ക് മാസ്ക്കും സമൂഹ അകലവും വേണ്ടേ...... ഞങ്ങൾ സാധരണ ആളുകൾക്ക് മതിയോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കോ വിഡ് മാനദണ്ഡം സിനിമാപ്രവർത്തകർക്ക് ബാധകമല്ല എന്ന സന്ദേശം:മലയാളികളെ കൊഞ്ഞനം കുത്തുന്ന ഫോട്ടോ പ്രദർശനം' ഷെയിം' എന്നായിരുന്നു ഒരാൾ കുറിച്ചത്. Cinema പ്രവർത്തകർക്കും ജീവിക്കണം ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം എന്നു പറഞ്ഞു ഈ കാണിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് മറ്റ് ചിലർ ചൂണ്ടി്കകാട്ടിയത്.
Recommended Video

അതേസമയം താരസംഘടനയായ ആസ്ഥാന കെട്ടിടത്തിന് മുൻപിൽ നിൽക്കുന്ന പോലീസുകാരന്റെ ചിത്രങ്ങളും ചിലർ പങ്കുവെച്ചു. കാറിൽ മാസ്കിടാതെ വന്നിറങ്ങുന്ന താരങ്ങളെ ഈ പോലീസുകാരനും കാണുന്നില്ലേയെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്.












Click it and Unblock the Notifications