Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരം:മുഖ്യന്‍

കൊച്ചി: മാതാ അമൃതാനന്ദമയിയും മഠവും സര്‍ക്കാറിനും ജനങ്ങള്‍ക്കും ചെയ്യുന്ന സേവനങ്ങളെ ഓര്‍മിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാതാ അമൃതാനന്ദമയിയും മഠവും അനുബന്ധസ്ഥാപനങ്ങളും ചെയ്യുന്ന ജനസേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

രോഗികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ശബ്ദങ്ങള്‍ ഉണ്ടാക്കാത്ത, പതിനാറ് കോടി വിലവരുന്ന സ്‌കാനിങ് മെഷിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമേഖലയില്‍ കേരളത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ നിശബ്ദ എം ആര്‍ ഐ സ്‌കാനര്‍ എന്ന് അദ്ദേഹം പറഞ്ഞു.

oomen-chandy-amridananthamayi

പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യകേന്ദ്രമായി അമൃത മാറി. ലോക നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കുന്നതില്‍ അമൃത ഇന്‍സ്റ്റിററ്യൂട്ട് സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ നടന്നത് ഇവിടെയാണെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും രൂപത്തില്‍ അമ്മ ആശ്വാസം അരുളുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും വ്യാപകമായ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ ചികിത്സാ സൗകര്യങ്ങളുമായി മഠം കൂടുതല്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അമ്മയ്ക്കും മഠത്തിനും പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+