'വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു ബിലോ ആവറേജ് കമ്മിണി', പാർവ്വതിക്കെതിരെ മായ മേനോൻ

പാർവ്വതി തിരുവോത്തിനെതിരെ അധിക്ഷേപ പോസ്റ്റുമായി നടി മായ മേനോൻ. സോണിയാ ഗാന്ധിക്കെതിരായ സൈബർ ആക്രമണവും ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി ഉത്തരവും പരാമർശിച്ച് കൊണ്ടുളള പാർവ്വതിയുടെ പ്രതികരണത്തിന് എതിരെയാണ് മായ മേനോൻ രംഗത്ത് വന്നിരിക്കുന്നത്.

ഹിന്ദു വിരോധം തുപ്പിക്കൊണ്ട് വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി എന്നാണ് ഫേസ്ബുക്കിൽ മായ മേനോൻ കുറിച്ചിരിക്കുന്നത്.

മായ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ''അതിന് ആര് പറഞ്ഞു,അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..?! അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം.. കാരണം, അവർക്ക് അച്ഛൻ,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാർഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ.

Actress

പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും, ബോധവുമുള്ളവർക്ക് പ്രശ്നം... നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും.

'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്
'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്

കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, സേഫ് സോൺ ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാർത്ഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി.. സോ നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി... നിങ്ങളുടെ മാത്രം അഭിപ്രായം.. അതിന്, ഈ പ്രത്യേക വിഷയത്തിൽ , ഞാൻ പുല്ലുവില പോലും നൽകുന്നില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma