നായകളുടെ കടിയേറ്റുള്ള മരണം അന്വേഷിക്കാൻ വിദഗ്ദ്ധസമിതി; രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോർട്ട്
തിരുവനന്തപുരം: നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ അന്വേഷിക്കാൻ വിദഗ്ധ സമിതി.ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് മരണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.
പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചത് കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതേസമയം സംസ്ഥാന തെരുവ് നായയുടെ ആക്രമണം പെരുകുന്നതായണ് റിപ്പോർട്ടുകൾ

അതേസമം അഗളി ഗൂളിക്കടവിൽ തെരുവ് നായ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥികൾ അടക്കം നാല് പേർക്ക് കടിയേറ്റു. അഗളി ജിവിഎച്എസ്എസിലെ രണ്ട് വിദ്യാർത്ഥികൾ, ചിറ്റൂർ, അഗളി സ്വദേശികൾ എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരേയും കോട്ടത്തറി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വാക്സീനും സീറവും നൽകിയ ശേഷം വിട്ടയച്ചു.

കഴിഞ്ഞ ദിവസം കോട്ടയം വെള്ളൂർ വടകരയിലും തെരുവ് നായ ആക്രമണം റിപ്പോർട്ട ചെയ്തിരുന്നു.രണ്ട് സ്ത്രീകൾക്ക് കടിയേറ്റു. ജോലിക്ക് പോകാൻ ബസ് കാത്തിരിക്കവേയാണ് ഇവരെ തെരുവ് നായ കടിച്ചത് . ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവാതുക്കൽ കല്ലുപുരയ്ക്കലിലൽ 5 പേർക്കാണ് നായയുടെ കടിയേറ്റത്.

ഈ തെരുവ് നായ ആളുകളെ കടിച്ച ശേഷം എവിടേക്ക് പോയി എന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും തെരുവ് നായ കടിച്ചിട്ടുണ്ട്. നഗരസഭയുടെ 26, 45 , 46 വാർഡുകളിൽ ഇതോടെ ജനങ്ങൾ ജാഗ്രത പാലിക്കാനും നഗരസഭ നിർദേശം നൽകിയിരുന്നു.കഴിഞ്ഞ ദിവസം വൈക്കം ചെമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.

നായക്ക് പിന്നീട് പേവിഷബാധ കണ്ടെത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വിറളിപിടിച്ചോടിയ നായ ആളുകളെ ആക്രമിക്കുകയായിരുന്നു.12-ാം വാർഡിൽ താമസിക്കുന്ന ആളുകൾക്കാണ് നായയുടെ ആക്രമണത്തിൽ വ്യാപകമായ കടിയേറ്റത്.

തുടർന്ന് കടിയേറ്റവർ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. തലയോലപ്പറമ്പിൽ നിന്ന് നായപിടിത്തത്തിൽ വിദഗ്ധരായവർ എത്തിയാണ് നായയെ പിടികൂടിയത്. പിന്നീട് നായ ചാവുകയായിരുന്നു. ഇതിന് പുറമെ അടുത്തിടെ തലയോലപ്പറമ്പിലും വെച്ചൂരിലും നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു.
ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications