സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എഎന്‍ ഷംസീറിന് വിജയം, ലഭിച്ചത് 96 വോട്ട്, അഭിനന്ദിച്ച് പിണറായി
തിരുവനന്തപുരം: പ്രതീക്ഷിച്ചത് പോലെ അത്ഭുതങ്ങളൊന്നും നടന്നില്ല എഎന്‍ ഷംസീറിന് നിയമസഭയുടെ പുതിയ സ്പീക്കര്‍. നിയമസഭയുടെ 24ാം സ്പീക്കറാണ് ഷംസീര്‍. അദ്ദേഹത്തിന് 96 വോട്ടുകളാണ് കിട്ടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിച്ചിരുന്നു. 40 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. പ്രായത്തെ വെല്ലുന്ന പക്വതയാണ് ഷംസീറിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. സ്ഥാനമൊഴിഞ്ഞ സ്പീക്കര്‍ എംബി രാജേഷിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്രയം ഗോപകുമാറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. പ്രതിപക്ഷ നേതാവും ഷംസീറിനെ അഭിനന്ദിച്ചു. ഷംസീര്‍ നടന്ന് കയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

വിഖ്യാതമായ ഒരുപാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായ സഭയാണ് കേരള നിയമസഭ. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കര്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സതീശന്‍ പറഞ്ഞു. എംബി രാജേഷിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.












Click it and Unblock the Notifications