Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി, മുതലക്കണ്ണീർ, സ്വേച്ഛാധിപത്യം: ഈ വാക്കുകള്‍ ഇനി പാർലമെന്റില്‍ ഉപയോഗിക്കരുത്, പട്ടിക പുറത്ത്

ദില്ലി: ലോക്‌സഭയിലും രാജ്യസഭയിലും അൺപാർലമെന്ററിയായി കണക്കാക്കുന്ന വാക്കുകളുടേയും പ്രയോഗങ്ങളുടേയും ബുക്ക്‌ലെറ്റ് പുറത്തിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്. ജൂലൈ 18 ന് ആരംഭിക്കുന്ന മൺസൂൺ സെഷനു മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. ജുംലജീവി', 'ബാൽബുദ്ധി', 'കോവിഡ് സ്‌പ്രെഡർ', 'സ്‌നൂപ്‌ഗേറ്റ്' തുടങ്ങിയ പദങ്ങളുടെ ഉപയോഗം കൂടാതെ 'ലജ്ജിക്കുന്നു', 'ദുരുപയോഗം ചെയ്യപ്പെട്ടു, 'വഞ്ചിക്കപ്പെട്ടു', 'അഴിമതി', 'നാടകം', 'കാപട്യം' 'കഴിവില്ലാത്തവർ' തുടുങ്ങിയ പദങ്ങളാണ് അണ്‍പാർലമെന്ററിയായിട്ട് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അരാജകവാദി, ശകുനി, സ്വേച്ഛാധിപത്യം, ജയ്ചന്ദ്, വിനാഷ് പുരുഷ്, ഖാലിസ്ഥാനി, ഖൂൻ സേ ഖേതി എന്നീ പദങ്ങളും ചർച്ചകൾക്കിടയിലോ മറ്റോ ഇരു സഭകളിലും ഉപയോഗിച്ചാൽ നീക്കം ചെയ്യപ്പെടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ നിയമസഭകളിലും കോമൺ‌വെൽത്ത് പാർലമെന്റുകളിലും സ്പീക്കർമാർ കാലാകാലങ്ങളിൽ അൺപാർലമെന്ററിയായി പ്രഖ്യാപിക്കുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഭാവിയിലെ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ക്കായി നേരത്തെ തന്നെ പട്ടികപ്പെടുത്താറുണ്ട്.

loksabha-1

പട്ടിക നിലവിലുണ്ടുകുമെങ്കിലും വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ അവസാന തീരുമാനം എടുക്കേണ്ടത് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമായിരിക്കും. 2020-ലെ ചില കോമൺവെൽത്ത് പാർലമെന്റുകളിലെ അനുവദനീയമല്ലാത്തവ കൂടാതെ, 2021-ൽ ഇന്ത്യയിലെ ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ അൺപാർലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളുടെയും പ്രയോഗങ്ങളുടെയും പരാമർശങ്ങളും സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു.

പാർലമെന്ററി നടപടിക്രമങ്ങൾക്കിടെ സംസാരിക്കുന്ന മറ്റ് പദപ്രയോഗങ്ങളുമായി കൂട്ടിച്ചേർത്ത് വായിക്കുന്നില്ലെങ്കിൽ ഇവയില്‍ ചിലത അണ്‍പാർലമെന്ററിയായി കണക്കാക്കാനാവില്ലെന്നും പാർലമെന്റ് സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നുണ്ട്. പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സന്ദർഭവും സാഹചര്യവും കണിക്കിലെടുക്കും.

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

രാജ്യസഭാ ചെയർമാനോ ലോക്സഭാ സ്പീക്കറോ ആവും സഭയിൽ സംസാരിക്കുന്ന വാക്കുകൾ പരിശോധിക്കുന്നത്, അൺപാർലമെന്ററി വാക്കുകൾ ചെയർ അപ്പോള്‍ തന്നെ നീക്കം ചെയ്യം. അത്തരം വാക്കുകൾ ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്റ് രേഖകളുടെ ഭാഗവുമാവില്ല.

പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ വാക്കുകളും താഴെ ചേർക്കുന്നു

രക്തച്ചൊരിച്ചിൽ
രക്തദാഹി
ഒറ്റിക്കൊടുത്തു
നാണം കെടുത്തി
ദുരുപയോഗം ചെയ്യപ്പെട്ടു
വഞ്ചിക്കപ്പെട്ടു
ബാലിശത,
അഴിമതി,
ഭീരു
കുറ്റവാളി
മുതലക്കണ്ണീർ
അപമാനം
കഴുത
നാടകം
കണ്ണ് കഴുകൽ
ഗുണ്ടായിസം
കാപട്യം
കഴിവില്ലാത്തത്
തെറ്റിദ്ധരിപ്പിക്കൽ
നുണ
അസത്യം
അരാജകവാദി
ചതിയൻ
ഗുണ്ടകൾ
അപമാനം
അഹങ്കാരി
കരി ദിനം
ലൈംഗിക പീഡനം
ലോലിപ്പോപ്പ് ( അഗ്നീപദ്‌ പദ്ധതിക്കെതിരെ ഉപയോഗിച്ച പദം)
ഖാലിസ്ഥാനി
രണ്ട് സ്വഭാവം
സ്വേച്ഛാധിപതി
മന്ദബുദ്ധി
കുരങ്ങൻ
കോവിഡ് വാഹകൻ
കഴിവില്ലാത്തവൻ, കുറ്റവാളി
ഗുണ്ടായിസം
നാടകം
കാപട്യം
ഗുണ്ട
നാട്യം
ശകുനി

Recommended Video

cmsvideo
    ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+