Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളൂർ മുങ്ങിയോ?പൾസർ സുനിക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടില്ല! ഇനി 24ന്,ആളൂർ ഹാജരായില്ല...

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ജൂലായ് 24നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പൾസർ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. അതേസമയം, ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നറിഞ്ഞിട്ടും സുനിയുടെ അഭിഭാഷകനായ ബിഎ ആളൂർ കോടതിയിൽ ഹാജരായില്ല. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ഇപ്പോൾ 2011ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലാണ്.

ജാമ്യാപേക്ഷ...

ജാമ്യാപേക്ഷ...

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.

ഹർജി പരിഗണിക്കുന്നത് മാറ്റി...

ഹർജി പരിഗണിക്കുന്നത് മാറ്റി...

കേസിൽ സുനി നൽകിയ ജാമ്യ ഹർജി ജൂലായ് 24ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. നേരത്തെ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്.

കസ്റ്റഡി അവസാനിച്ചിട്ട്...

കസ്റ്റഡി അവസാനിച്ചിട്ട്...

നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പൾസർ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചിട്ട് ജാമ്യ ഹർജി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ആളൂർ വന്നില്ല...

ആളൂർ വന്നില്ല...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി നൽകിയ ജാമ്യാപേക്ഷ അങ്കമാലി കോടതി വെള്ളിയാഴ്ച പരിഗണിക്കുമെന്നറിഞ്ഞിട്ടും സുനിയുടെ അഭിഭാഷകനായ ബിഎ ആളൂർ കോടതിയിൽ ഹാജരായില്ല.

പോലീസ് കസ്റ്റഡിയിൽ...

പോലീസ് കസ്റ്റഡിയിൽ...

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ഇപ്പോൾ 2011ൽ മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലാണ്.

തെളിവെടുപ്പ്...

തെളിവെടുപ്പ്...

മലയാളത്തിലെ മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുമായി പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

കൊച്ചിയിൽ...

കൊച്ചിയിൽ...

മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, പൊന്നുരുന്നി, വൈറ്റില, റമദ റിസോർട്ട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

ഇനി ജൂലായ് 24ന്...

ഇനി ജൂലായ് 24ന്...

സുനിയുടെ ജാമ്യാപേക്ഷ ജൂലായ് 24 തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് അങ്കമാലി കോടതി അറിയിച്ചിരിക്കുന്നത്. കേസിൽ സുനിയ്ക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+