അങ്കമാലി-എരുമേലി ശബരി റെയിൽപാത ട്രാക്കിലേക്ക്; ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു

കൊച്ചി: ഏറെക്കാലമായി മധ്യകേരളം കാത്തിരിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ട് നീങ്ങുന്നതായി സൂചന. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ (എൽഎ ഓഫീസുകൾ) ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സംബന്ധിച്ച് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലാ കളക്‌ടർമാരിൽ നിന്ന് അഭിപ്രായം തേടാൻ സംസ്ഥാന റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ആറു ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയിൽ 270 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയിൽപാതയും 22 പുതിയ റെയിൽവേ സ്‌റ്റേഷനുകളും ഉൾപ്പെടുന്നുണ്ട്. പദ്ധതിയുടെ പാത കടന്നുപോകുന്ന ജില്ലകളിൽ എറണാകുളത്ത് നിലവിൽ ഒരു ഭൂമി ഏറ്റെടുക്കൽ ഓഫീസ് ഉണ്ടെങ്കിലും കോട്ടയത്തും ഇടുക്കിയിലും അത്തരം ഓഫീസുകൾ നിലവിലില്ല.

sabari rail project

പദ്ധതിയുടെ അലൈൻമെന്റിൽ ഇടുക്കിയിലെ രണ്ട് ഗ്രാമങ്ങൾ മാത്രമാണ് ഉൾപ്പെടുന്നതെന്നും അതിനാൽ പ്രത്യേക ഭൂമി ഏറ്റെടുക്കൽ ഓഫീസ് ആവശ്യമില്ലെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടർമാരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്ര ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ സ്ഥാപിക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

ഇതിനായി ആവശ്യമായ ജീവനക്കാരുടെയും മറ്റ് വിഭവങ്ങളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങളാണ് ജില്ലാ ഭരണകൂടങ്ങളിൽ നിന്ന് തേടുന്നത്. അതേസമയം, ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് വർഷങ്ങളായി സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ 28 വർഷമായി ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അനിശ്ചിതത്വം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ പദ്ധതി നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ്.

നേരത്തെയും സമാനമായ വാർത്തകൾ വന്നിരുന്നതിനാൽ പദ്ധതി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുന്ന കടക്കുന്ന സാഹചര്യത്തിൽ മാത്രമേ ഇനി ഭൂമി ഏറ്റെടുക്കൽ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് പൂർണമായും ആശ്വാസം ലഭിക്കൂ. ഭൂമി ഏറ്റെടുക്കൽ നടപടികളും റെയിൽപാതയുടെ നിർമ്മാണവും ഇതുവരെ പൂർത്തിയായിട്ടില്ല എന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്ന കാര്യം.

അതേസമയം, 110 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ശബരി റെയിൽപാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല മേഖലയ്ക്ക് മുഴുവൻ ഗുണകരമാണ്. അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടി വരെ 7 കിലോമീറ്റര്‍ വരെയുള്ള പാത ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്‌റ്റേഷനുകൾ വൈകുന്നതിനാൽ ഇവ പ്രവർത്തന ഘട്ടത്തിലേക്ക് കടന്നിട്ടില്ല.

പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് ഇനി നിർമ്മിക്കേണ്ട സ്‌റ്റേഷനുകൾ. ഇവിടെ ഭൂമിയേറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല. എത്രയും പെട്ടെന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി റെയിൽപാതയിലൂടെ സർവീസ് നടത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma