ജയമുറപ്പായപ്പോൾ നെറികെട്ട രാഷ്ട്രീയമെന്ന് അനിൽ ആന്റണി; പണം തിരികെകിട്ടാൻ നന്ദകുമാർ സമീപിച്ചെന്ന് കുര്യൻ
പത്തനംതിട്ട: കൈക്കൂലി ആരോപണത്തിൽ പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് തിരിച്ചടിയായി പിജെ കുര്യന്റെ വെളിപ്പെടുത്തൽ. അനിൽ ആന്റണിയിൽ നിന്ന് 25 ലക്ഷം രൂപ തിരികെ വാങ്ങിത്തരണം എന്നാവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചിരുന്നതായി കുര്യൻ വ്യക്തമാക്കി. ഇക്കാര്യം അന്ന് തന്നെ ആന്റണിയോടോ അനിലിനോടോ പറഞ്ഞിരുന്നുവെന്നും മറ്റ് കാര്യങ്ങൾ ഓർമയില്ലെന്നും കുര്യൻ വെളിപ്പെടുത്തി.
എന്നാൽ പിജെ കുര്യന്റെ വെളിപ്പെടുത്തലിന് പിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി അനിൽ ആന്റണിയും രംഗത്തെത്തി. തന്റെ ജയം ഉറപ്പായപ്പോൾ നെറികെട്ട രാഷ്ട്രീയവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും ക്രിമിനൽ കേസ് പ്രതിയെ കൊണ്ട് വരെ ആരോപണം ഉന്നയിക്കുകയാണെന്നും അനിൽ ചൂണ്ടിക്കാട്ടി.

സിബിഐയിലെ നിയമനം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും രണ്ടിൽ ഒരാളോട് പണം തിരികെ കൊടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും പിജെ കുര്യൻ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അനിൽ ആന്റണിയെ വീണ്ടും പ്രകോപിപ്പിച്ചത്. നൽകിയ പണം എത്രയാണെന്നോ, എന്തിനാണെന്നോ തനിക്ക് അറിയില്ലെന്നും ഇത്തരം ശുപാർശകൾ എപ്പോഴും വരാറുണ്ടെന്നും, ഡൽഹിയിൽ എല്ലാവരുമായും പരിചയമുള്ള നന്ദകുമാറിനെ വിമാനത്തിൽ വച്ചാണ് കാണുന്നതിനും കുര്യൻ പറഞ്ഞിരുന്നു.
എകെ ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കുര്യൻ പക്ഷേ അനിലിന്റെ കാര്യത്തിൽ ആ ഉറപ്പ് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ആന്റണിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന് ഉറപ്പുണ്ടെന്നായിരുന്നു മുൻ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ കൂടിയായ പിജെ കുര്യന്റെ വിശദീകരണം. ഇതിന് പിന്നാലെ അനിൽ ആന്റണിയുടെ മറുപടിയും വന്നു.
തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മൻചാണ്ടിയുടെ കുടുംബത്തെ കൊണ്ട് വന്നു. അത് നടക്കില്ലെന്ന് കണ്ടപ്പോൾ എന്റെ പിതാവായ ആന്റണിയെ കൊണ്ട് വാർത്താ സമ്മേളനം വിളിപ്പിച്ചു. എന്നാൽ അതും ചീറ്റിയതോടെയാണ് കേരള സമൂഹത്തിന് മുഴുവൻ അറിയാവുന്ന ഒരു ക്രിമിനലിനെ, സിബിഐ കേസിൽ അകത്തുപോയ ആളെ കൊണ്ട് വളരെ നിലവാരം കുറഞ്ഞ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നത്; അനിൽ ആന്റണി പറയുന്നു.
നന്ദകുമാറിനെ പത്ത് പന്ത്രണ്ട് വർഷം മുൻപ് പരിചയപ്പെട്ടിട്ടുണ്ടെന്നും അനിൽ ആന്റണി വ്യക്തമാക്കി. ഒരു പോസിറ്റീവ് രാഷ്ട്രീയ ചിന്താഗതി കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ എതിരേയുള്ളവർ അതിന് അനുവദിക്കുന്നില്ല. തനിക്കെതിരെ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ് ഇവരെന്നും അനിൽ ആന്റണി ആരോപിച്ചു.
പിജെ കുര്യനെതിരെയും അനിൽ നിലപാട് കടുപ്പിച്ചു. ലീഡർ കരുണാകരൻ സാറിനെ ഇല്ലാത്ത കേസ് പറഞ്ഞു രാജിവെപ്പിച്ചു. എകെ ആന്റണിയെയും അതുപോലെ തന്നെ. പിന്നെ ശ്രീ ഉമ്മൻ ചാണ്ടി തുടർഭരണത്തിലേക്ക് വരുമെന്ന് ഉറപ്പായപ്പോൾ കോൺഗ്രസുകാർ തന്നെ കുതികാൽവെട്ടി അദ്ദേഹത്തെ തോൽപിച്ചുവെന്നും അനിൽ ആന്റണി ആരോപിച്ചു. കോൺഗ്രസ് രാഷ്ട്രീയം നന്നായി അറിയാവുന്നത് കൊണ്ട് പറയുകയാണ്. ഈ മൂന്ന് സംഭവങ്ങളിലും ഒരുപോലെ പങ്കുള്ള ചില നേതാക്കളുണ്ട്. അതിൽ ഒരാളാണ് ശ്രീ പിജെ കുര്യൻ.
നന്ദകുമാറിനെ താൻ പരിചയപ്പെടുന്നത് പിജെ കുര്യന്റെ ആളാണെന്ന നിലയിലാണ്. അല്ലെങ്കിൽ അദ്ദേഹം അത് നിരസിക്കട്ടെ. ഇപ്പോൾ ഓർമ്മയില്ല എന്നൊക്കെയാണ് പറയുന്നത്. ഓരോ തവണ നന്ദകുമാർ കാണാൻ വരുന്നതും നടക്കാൻ പറ്റാത്ത കാര്യങ്ങളുമായാണ്. ജഡ്‌ജിനെ മാറ്റണം, ഉദ്യോഗസ്ഥനെ ട്രാൻസ്‌ഫർ ചെയ്യണം എന്നൊക്കെയായിരുന്നു ആവശ്യം. അതോടെ ആ ബന്ധം ഞാൻ അവസാനിപ്പിച്ചതാണ്.
കൂടാതെ പിജെ കുര്യനെതിരായ ഒരു കേസ് ദല്ലാൾ നന്ദകുമാർ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയതെന്നും അനിൽ ആന്റണി ആരോപിച്ചു. നിങ്ങൾക്കെല്ലാം അറിയുന്നൊരു കേസ് അദ്ദേഹത്തിന് പേരിൽ ഉണ്ടായിരുന്നു. പിന്നീട് ആണ് ഞാൻ അറിയുന്നത് ഈ കേസ് ദല്ലാൾ നന്ദകുമാർ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയതെന്ന്; അനിൽ വെളിപ്പെടുത്തി.
ഇതുവരെ താൻ ഇതൊന്നും പറയാതിരുന്നത് മാന്യത കൊണ്ടായിരുന്നു എന്നും, എന്നാൽ കുര്യൻ സാർ തന്നെ നേരിട്ട് വന്നതോടെ ഇനി പറയാമെന്നും അനിൽ വ്യക്തമാക്കി. ഇത് അനിൽ ആന്റണിയെയും എകെ ആന്റണിയെയും ഒരുമിച്ച് ചതിക്കാൻ വേണ്ടി പിജെ കുര്യൻ ചെയ്യുന്ന കാര്യമാണ്. താൻ അഡ്‌ജസ്‌റ്റമെന്റ് രാഷ്ട്രീയം നടത്തുന്ന ആളല്ലെന്നും, തനിക്കെതിരെ ലോകത്ത് എവിടെയും കേസില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം, അനിൽ ആന്റണിയെ സൂപ്പർ ദല്ലാൾ എന്ന് വിളിച്ച് ദല്ലാൾ നന്ദകുമാർ രംഗത്ത് വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുടെ തുടക്കം. കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കോൺസൽ നിയമനത്തിനായി അനിൽ ആന്റണി പണം വാങ്ങിയത് സംബന്ധിച്ച തെളിവുകൾ താൻ പുറത്തുവിടാമെന്നും ദല്ലാൾ നന്ദകുമാർ അറിയിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ അനിൽ ആന്റണി പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ ആയിരുന്നു ഈ ആരോപണം. ഇത് മുന്നണിക്ക് വലിയ രീതിയിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് എൻഡിഎ കേന്ദ്രങ്ങൾ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ ഇവിടെ എത്തിച്ച് ബിജെപി പ്രചാരണം ശക്തമാക്കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications