തട്ടിപ്പ് മനസിലാക്കിയതിന് ശേഷവും അനിത മോണ്‍സണുമായി സൗഹൃദം തുടര്‍ന്നു; വെളിപ്പെടുത്തലുമായി അജി
തിരുവനന്തപുരം: പുരാവസ്ഥു ശേഖരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി മോന്‍സന്റെ ഡ്രൈവര്‍ അജി. മോന്‍സന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലിന് എല്ലാം അറിയാമെന്നാണ് മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുടെ പുതിയ വെളിപ്പെടുത്തല്‍. മോന്‍സന്റെ കൈയിലുള്ളത് മുഴുവന്‍ തട്ടിപ്പ് സാധനങ്ങളാണെന്നും മോന്‍സന്റെ മുന്‍ മാനേജര്‍ എല്ലാം അനിതയോട് പറഞ്ഞിട്ടുണ്ടെന്നും ഡ്രൈവര്‍ അജി വെളുപ്പെടുത്തി.
തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം തുടരുകയായിരുന്നുവെന്നും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നുമാണ് അജി പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍ അനിത ഒരാഴ്ച തങ്ങിയിരുന്നുവെന്നും പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളുടെ ഓഫീസ് ആയി മോന്‍സന്റെ മ്യൂസിയം പ്രവര്‍ത്തിച്ചുവെന്നും പറയുന്നു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

'നിങ്ങളുടെ ജന്മം പകയുടെതാണ്; കലയുടെതല്ല'; സിനിമയിലെ പകയുടെ രാഷ്ട്രീയം, തുറന്നടിച്ച് ഹരീഷ് പേരടി
മോന്‍സന് വിദേശമലയാളികളെ പരിചയപ്പെടുത്തി നല്‍കിയത് അനിത പുല്ലയിലാണ്. മോന്‍സനുമായി പിണങ്ങിയതിന് ശേഷം അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മില്‍ നടത്തിയ ചാറ്റ് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലയില്‍ മുന്‍പ് പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ അത് പൊലീസിനെ അറിയിച്ചെന്നും അനിത അവകാശപ്പെട്ടിരുന്നുവെന്നും പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നുമാണ് അനിത അന്ന് പറഞ്ഞത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് അനിതാ പുല്ലയില്‍ പറഞ്ഞിരുന്നു. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസിന്റെ ശരിയായ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണെന്നും, മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ടെന്നും ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും അനിത പറഞ്ഞു. ഒരു രൂപയുടെചതിപോലും താന്‍ ആരോടും ചെയ്തിട്ടില്ലെന്നും ഏതെങഅകിലും ഒരാളെയെങഅകിലും നഴ്‌സിംഗ് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അനിത പറഞ്ഞു. തനിക്കെതിരെയുള്ള ഈ ദുഷ്ടതകളൊന്നും കാണാതെ മാതാപിതാക്കള്‍ നേരത്തെ മരിച്ച് പോയതില്‍ സന്തോഷവതിയാണിന്ന് താനെന്നും, ഒരാള്‍ക്ക് അങ്ങോട്ട് പൈസ കൊടുത്തുവെന്നല്ലാതെ ഇങ്ങോട്ട് പൈസ വാങ്ങിയിട്ടില്ലെന്നും അനിത പറഞ്ഞു.












Click it and Unblock the Notifications