കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ ജന്മം പകയുടെതാണ്; കലയുടെതല്ല'; സിനിമയിലെ പകയുടെ രാഷ്ട്രീയം, തുറന്നടിച്ച് ഹരീഷ് പേരടി

Google Oneindia Malayalam News

നടൻ നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത നഷ്ടമാണ്. നെടുമുടി വേണുവിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പകയുടേയും പ്രതികാരത്തിന്റെയും രാഷ്ട്രീയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.തിലകൻ അടക്കമുളള അഭിനേതാക്കൾ സിനിമയിലെ പ്രതികാര രാഷ്ട്രീയത്തിന് ഇരകളായിട്ടുണ്ട്. എത്രയോ കാലം തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയിരുന്നു.

നെടുമുടി വേണുവിനെ 14 വർഷക്കാലം തന്റെ സിനിമകളിലേക്ക് വിളിച്ചിരുന്നില്ലെന്ന് സംവിധിയാകൻ സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ നെടുമുടി വേണുവിന് അഭിനയിക്കാൻ സാധിക്കാത്തതിന്റെ പേരിലായിരുന്നു ഈ അകൽച്ച. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ നടൻ ഹരീഷ് പേരടി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ

1

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: '' ഇന്ത്യൻ സിനിമയിലെ പ്രതിഭാധനനായ നെടുമുടി വേണുവിനെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം പുറത്ത്നിർത്തിയ അനുഭവം സംവിധായകൻ തന്നെ തുറന്ന് പറയുന്നു.. മലയാള സിനിമയിലെ പകയുടെ രാഷ്ട്രീയം...12 വർഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോൾ 14 വർഷമായില്ലെ എന്ന് ആ മഹാനടൻ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോൾ മാത്രമാണ് ശിക്ഷയിൽ ഇളവ് കിട്ടിയതത്രേ..

'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ

2

പക്ഷെ ഈ 14 വർഷവും ആ മഹാനടൻ മലയാള സിനിമയിൽ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാർത്ഥം.. ഒരു ഫാൻസ് അസോസിയേഷനുകളുമില്ലാതെ ഗോപി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും വേണു ചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേർക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം ...

3

പകയുടെ രാഷ്ട്രിയത്തെ തിലകൻ ചേട്ടൻ തുറന്ന് പറഞ്ഞു... വേണു ചേട്ടൻ സ്വകാര്യം പറഞ്ഞു... എന്തായാലും ഇവരെയൊക്കെ ഒതുക്കാൻ ശ്രമിച്ച പകയൻമാരോട് ഒരു വാക്ക്.. നിങ്ങളുടെ ജന്മം പകയുടെതാണ് ... കലയുടെതല്ല.. അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികൾ കാലത്തെ അതിജീവിക്കില്ല.. ഈ മഹാനടൻമാർ അതിജീവിക്കും... തീർച്ച... കാലം സാക്ഷി... നാടകം സാക്ഷി...''.

4

നെടുമുടി വേണുവിന്റെ മരണത്തിന് പിന്നാലെ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്. മനസ്സാകെ ഒരു ശൂന്യത നിറയുന്നു. ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു.. കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല. ദിവസങ്ങൾക്കു മുമ്പ്‌ വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു. അതിരു കാക്കാൻ ഇനി മലകളില്ല. വിട പറയാനാവുന്നില്ല വേണു..''

5

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നെടുമുടി വേണുവുമായുണ്ടായിരുന്ന അകല്‍ച്ചയെ കുറിച്ച് സത്യന്‍ അന്തിക്കാട് തുറന്ന് പറഞ്ഞത്. താനും നെടുമുടി വേണുവും തമ്മില്‍ ഒരു ചെറിയ കാലത്തിന്റെ അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. താന്‍ അമേരിക്കയില്‍ വെച്ച് ചെയ്‌തൊരു സിനിമയില്‍ നെടുമുടി വേണു അഭിനയിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിനത് സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

6

ഇതോടെ താനാകെ വിഷമത്തിലായി. നെടുമുടി വേണു ഇല്ലാത്ത സാഹചര്യത്തില്‍ സിനിമയുടെ കഥയൊക്കെ മാറ്റേണ്ടായി വന്നു. ആകെ കുളമായിപ്പോയി. പിന്നെ കുറേ നാളത്തേക്ക് താന്‍ നെടുമുടി വേണുവിനെ വിളിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. എത്ര നാള്‍ വൈകി എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണത്തിന്റെ ചടങ്ങിന് എത്തിയപ്പോള്‍ നെടുമുടി വേണുവിനെ കണ്ടു.

7

നെടുമുടി വേണു തന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് പതിനാല് വര്‍ഷങ്ങളായി എന്ന്. ഒരാളെ കൊന്നാല്‍ പന്ത്രണ്ട് വര്‍ഷമേ ഉളളൂ ശിക്ഷ. എന്റെ ശിക്ഷ കഴിയാറായോ എന്ന് അദ്ദേഹം തമാശ രൂപത്തില്‍ തന്നോട് ചോദിച്ചു. തന്റെ അടുത്ത സിനിമ മുതല്‍ നെടുമുടി വേണു വീണ്ടും തനിക്കൊപ്പമുണ്ടായിരുന്നു എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. നെടുമുടി വേണുവിന്റെയും ശങ്കരാടിയുടേയും മുഖത്ത് ക്യാമറ വെച്ച് കൊണ്ടായിരുന്നു താന്‍ സിനിമാ ജീവിതം ആരംഭിച്ചത് എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Recommended Video

cmsvideo
Nedumudi Venu's last film shooting, Video goes viral

English summary
Hareesh Peradi reacts to Santhyan Anthikad's revelation of avoiding Nedumudi Venu in Cinema for 14 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X