Get Updates
Get notified of breaking news, exclusive insights, and must-see stories!

'സർക്കാരിന്റെ ദശാവതാരമെത്തി അനിത...;അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ'; പരിഹസിച്ച് വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാറിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോക കേരള സഭയിലെത്തിയ സംഭവത്തിൽ ആയിരുന്നു പ്രതി പക്ഷ നേതാവിന്റെ പ്രതികരണം.

സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഈ രീതിയിൽ പുറത്തേക്ക് വരുന്ന പത്താമത്തെ അവതാരമാണ് അനിത പുല്ലയിലെന്നു വി ഡി സതീശൻ ആരോപിച്ചു.

സുരക്ഷാ കടമ്പകൾ മറികടന്ന് ലോക കേരള സഭയിൽ എങ്ങനെയാണ് അനിത എത്തിയതെന്നും സതീശൻ ചോദിച്ചു.അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയെന്നും സതീശൻ വിമർശിച്ചു. ഇത്തരത്തിലുളള ആളുകളുമായി സർക്കാരിന് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് താനെന്നും പ്രതിബക്ഷ നേതാവ് പറഞ്ഞു.

1

മുഖ്യമന്ത്രി 2016 - ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങൾ ഉണ്ടാകില്ല എന്നാണ്. എന്നാൽ, ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകൾ ; -
'വലിയ സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്തിയത്? സര്‍ക്കാരിന് ഇത്തരക്കാരുമായി അടുത്ത ബന്ധമുണ്ട്.

2

സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരമായി പുറത്തേക്ക് വരികയാണ്. മുഖ്യമന്ത്രി 2016 ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങൾ ഉണ്ടാവില്ലെന്നാണ്. ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പത്താമത്തെ അവതാരം എത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവര്‍ക്ക് ബന്ധമുണ്ട്. എനിക്ക് നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികളെ കുറിച്ച് നന്നായി അറിയാം.

3

പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോള്‍ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാള്‍ കയറുന്നു. രണ്ട് ദിവസമായി മുഴുവന്‍ സമയവും അവിടെ ഇരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ട് പോയത്. ഇത്തരം അവതാരങ്ങള്‍ക്കാണ് പിണറായി കാലത്ത് ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ളത്. എത്ര അവതാരങ്ങളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്.

ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം

4

സ്വപ്‌ന സുരേഷിനെ ആരാണ് കൊണ്ട് നടന്നത്. യോഗ്യതയില്ലാഞ്ഞിട്ടും അവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ജോലി കൊടുത്തത് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്നാണ്. എല്ലാക്കാലത്തും ഇത്തരം അവതാരങ്ങളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചയാളാണ് അദ്ദേഹം. ഭരണകക്ഷി തന്നെ കേരളത്തിൽ കലാപം നടത്തുന്നു. ഇപ്പോള്‍ കേരളത്തില്‍ കലാപം നടത്തേണ്ട എന്ത് കാര്യമാണുള്ളത്?...

4

ഇങ്ങനെ ഭരണകക്ഷി അഴിഞ്ഞാടുന്ന കാലം കേരളത്തില്‍ മുമ്പ് എപ്പോഴെങ്കിലമുണ്ടായിട്ടുണ്ടോ? സംസ്ഥാന വ്യാപകമായി അക്രമത്തിന് അഹ്വാനം ചെയ്യുകയാണ്. പ്രതിപക്ഷ നേതാവിനെയും കെ പി സി സി പ്രസിഡന്റിനെയും കൊല്ലുമെന്ന് പ്രധാന നേതാക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്'....

6

അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്ന അനിത, സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു. സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. തുടർന്ന് നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയത്. അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും അനിത ഇവിടെ എത്തിയതായും വിവരമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+