അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്: ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്
ഡിഎംകെ സംഖ്യത്തില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്

ചെന്നൈ: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങള്‍ പിളർപ്പിലേക്കെന്ന് സൂചന നല്‍കി ഈ റോഡ് ഉപതിരഞ്ഞെടുപ്പിനായി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെയിലെ ഒ പനീർശെല്‍വം, എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍. ബുധനാഴ്ചയാണ് രണ്ട് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎംകെയുടെ തമിഴ്നാട്ടിലെ സംഖ്യകക്ഷിയായ ബി ജെ പിയും. ഏത് വിഭാഗത്തെ പിന്തുണച്ചാലും അത് മറുവിഭാഗത്തിന്റെ എതിർപ്പിന് കാരണമാവും.

ഈ റോഡ് ഉപതിരഞ്ഞെടുപ്പ്
രണ്ട് സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും പിന്തുണയ്ക്കണോ അതോ വിട്ടുനിൽക്കണോ എന്ന കാര്യത്തിൽ പളനിസ്വാമി ബി ജെ പിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്. പളനിസ്വാമി നേതൃത്വം നൽകുന്ന വിഭാഗത്തിനാണ് ബി ജെ പിയുടെ പിന്തുണയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ പളനിസ്വാമിയാവട്ടെ തമിഴ്‌നാട്ടിൽ ബി ജെ പിയെ അത്ര അനുകൂലമായി ജനം കാണാത്തതിനാൽ അവർക്കിടയിൽ അൽപ്പം അകലം പാലിക്കാനാണ് ശ്രമിക്കുന്നതും.

സ്ഥാനാർഥി പേരു പ്രഖ്യാപനം
സ്ഥാനാർഥി പേരു പ്രഖ്യാപനത്തോട് അനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററുകളിൽ ബി ജെ പി, എന്‍ ഡിഎ കൂട്ടുക്കെട്ടിനെക്കുറിച്ച് എവിടേയും സൂചിപ്പിക്കുന്നില്ല എ ഐ എഡി എം കെ സ്ഥാനാർത്ഥി എന്ന് മാത്രമാണ് പോസ്റ്ററുകളിലുള്ളത്. ഇതോടൊപ്പമാണ് കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സ്വഭാവമുള്ള പനീർസെൽവം, ബി ജെ പി ഒരാളെ നിർത്തിയാൽ തന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് അഭിപ്രായപ്പെടുന്നത്.

തുണി വ്യാപാരിയായ സെന്തിൽ മുരുകൻ
രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത, സെൻഗുന്ത മുതലിയാർ സമുദായത്തിൽപ്പെട്ട, തുണി വ്യാപാരിയായ സെന്തിൽ മുരുകൻ എന്നയാളെയാണ് ഒപിഎസ് വിഭാഗം സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ ഐ എഡി എം കെയുടെ ഔദ്യോഗിക ഇടക്കാല ജനറൽ സെക്രട്ടറിയായ ഇപിഎസ് ഇതേ സീറ്റില്‍ നിന്നും രണ്ട് തവണ എംഎൽഎ ആയിരുന്ന കെ എസ് തെന്നരസുവിനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

എൻഡിപിഎ
നിലവിൽ എ ഐ എഡി എം കെ ഈറോഡ് അർബൻ ജില്ലാ എംജിആർ മന്ദ്രം സെക്രട്ടറിയും 2011 മുതൽ ഈറോഡ് (ഈസ്റ്റ്) അസംബ്ലി മണ്ഡലം സെക്രട്ടറിയുമാണ് തെന്നരസു. ഇപിഎസ് പോസ്റ്ററുകൾ ആദ്യം എൻഡിഎയുടെ പേരിൽ "പുരോഗമനപരം" എന്ന് കൂടി ചേർത്ത് എൻഡിപിഎ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50,000-ത്തിലധികം വരുന്ന മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള തന്ത്രമായിട്ടാണ് കണ്ടത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഇത് എ ഐ എ ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യമായി മാറുകയും ചെയ്തു.

ബിജെപി മത്സരരംഗത്തിറങ്ങിയാൽ തന്റെ സ്ഥാനാർത്ഥി
അതേസമയം, സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ദേശീയ തലസ്ഥാന സന്ദർശന വേളയിൽ വെള്ളിയാഴ്ചയോടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തെ ഒരു ഉന്നത നേതാക്കള്‍ വ്യക്തമാക്കുന്നത്. "ബിജെപി മത്സരരംഗത്തിറങ്ങിയാൽ തന്റെ സ്ഥാനാർത്ഥിയെ ഉപേക്ഷിക്കുമെന്ന് ഒപിഎസ് ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന്റെ വിഭാഗത്തെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, എഐഎഡിഎംകെ ചിഹ്നത്തെ കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ഞങ്ങൾ ഇപിഎസിനെ പിന്തുണയ്ക്കണമെന്ന് പാർട്ടിയിലെ ചില അംഗങ്ങളും ആർഎസ്എസിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും എഐഎഡിഎംകെയുമായുള്ള സഖ്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications