അന്ന സെബാസ്റ്റ്യന്റെ മരണം; 'അവധിയില്ല, മാനസിക പീഡനം', ഇവൈ കമ്പനിക്കെതിരെ കൂടുതൽ പരാതി
കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് അന്ന സെബാസ്ററ്യൻ എന്ന 26കാരിയുടെ മരണത്തിന് പിന്നാലെ ഇവൈ കമ്പനിക്കെതിരെ കൂടുതൽ പരാതി. കമ്പനിയിലെ മോശം തൊഴിൽ സംസ്‌കാരം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായി ഇവൈ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന അന്ന ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കമ്പനിയിലെ മോശം പ്രവണതകൾ പുറംലോകം അറിയുന്നത്.
അതിന് പിന്നാലെയാണ് സ്ഥാപനത്തെ കുറിച്ച് കൂടുതൽ പരാതികൾ ഉയരുന്നത്. നിരന്തര മാനസിക പീഡനവും അമിത ജോലി ഭാരവും ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഏണസ്‌റ്റ് ആൻഡ് യംഗ് (ഇവൈ) എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാരിയുടെ ഇമെയിൽ ഉൾപ്പെടെ പുറത്തുവന്നതോടെ ഇവൈ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

തൊഴിൽ സമ്മർദ്ദം ഇവൈ കമ്പനിയിൽ പതിവാണെന്നാണ് ജീവനക്കാരി പറയുന്നത്. കമ്പനി ചെയർമാൻ രാജീവ് മേമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായാണ് ജീവനക്കാരിയുടെ മെയിൽ. ഇത് കൂടാതെ സ്ഥാപനത്തിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കിയെന്നാണ് മറ്റൊരു മുൻ ജീവനക്കാരിയുടെ പരാതിയിൽ പറയുന്നത്.
നാല് വർഷത്തോളം കമ്പനിയിൽ ജോലി ചെയ്‌തിരുന്ന മറ്റൊരു യുവതിയും പരാതി ഉന്നയിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ എച്ച്ആർ ടീം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി തന്നെ പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. ലാപ്ടോപ്പ് പിടിച്ചെടുത്ത് എല്ലാ വിവരങ്ങളും ഇറേസ് ചെയ്‌തുവെന്നും ഇതോടെ സ്ഥാപനത്തിനെതിരെ യാതൊരു തെളിവും അവശേഷിക്കാതെ വന്നുവെന്നും യുവതി പറയുന്നു.
ഗർഭിണിയായിരുന്ന സമയത്ത് പോലും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ആരോപണമുണ്ട്. വിവാഹമോചനം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്നും അവർ പറയുന്നു. സ്ഥാപനത്തിലെ ഉന്നതരുടെ ഉൾപ്പെടെ പെരുമാറ്റം തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണ് എന്നും മുൻ ജീവനക്കാരി ചൂണ്ടിക്കാട്ടി.
മുൻപ് ഇവിടെ ജോലി ചെയ്‌ത കൂടുതൽ പേർ ഇവൈ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ അടക്കം പ്രതികരണവുമായി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. 16 മണിക്കൂർ വരെ നീളുന്ന ജോലി, രാത്രി 9 മണിക്ക് ശേഷം സ്ത്രീകൾക്ക് വാഹന സൗകര്യം നൽകാതിരിക്കുക, ഫോൺ കോളുകൾ ചെയ്യാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളും പലരും ഉന്നയിക്കുന്നുണ്ട്.
അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട അന്നയുടെ മാതാവ് ഇവൈ കമ്പനിയുടെ മേധാവിക്ക് അയച്ച കത്താണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. അമിത ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്ന് മാതാവ് ആരോപിച്ചിരുന്നു. അന്നയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് പോലും കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാതിരുന്നത് ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications