കേരള ടൂറിസത്തിന് ഒരു പൊൻതൂവൽ കൂടി; സാങ്ച്വറി ഏഷ്യ അവാർഡിന് അർഹം, ഏറ്റുവാങ്ങി മന്ത്രി റിയാസ്
ന്യൂഡൽഹി: കേരള ടൂറിസം വകുപ്പ് വീണ്ടും അംഗീകാര നിറവിൽ. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരമാണ് ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡിലൂടെ കേരളത്തെ തേടിയെത്തിയിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്.
ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യമാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്‌കാരങ്ങൾ കേരളത്തെ തേടിയെത്തിയിരുന്നു.
അതേസമയം, പുതിയ ടൂറിസം സംരംഭങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങവെയാണ് വീണ്ടും മറ്റൊരു പുരസ്‌കാരം തേടിയെത്തിയത്. ടൂറിസം മേഖലയുടെ വികസനത്തിനായി സമഗ്ര പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സീ പ്ലെയിൻ ഉൾപ്പെടെയുള്ള നൂതനമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ അടുത്തിടെ ആരംഭിച്ചിരുന്നു, പരീക്ഷണ പറക്കലും നടന്നു.
ഇതിന് പുറമേ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെ ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. ഹെലി പോര്‍ട്ട്, ഹെലിപാഡ്, ഹെലി സ്‌റ്റേഷന്‍സ് എന്നിങ്ങനെ ആവശ്യമായ സൗകര്യങ്ങളെ കുറിച്ച് വിനോദസഞ്ചാര വകുപ്പ് പഠനങ്ങൾ നടത്തുന്നുണ്ട്.
കോവിഡിന് ശേഷം മന്ദഗതിയിലായ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ് നിലവിൽ. ഇ-പാസ് സംവിധാനം മൂലം ഊട്ടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നത് ഗണ്യമായി കുറയുമ്പോൾ ഇത് മുതലെടുത്ത് കൊണ്ട് കേരളത്തിലെ പ്രധാന ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications