കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വീണ്ടും കൊലപാതകം: യുവാവ് കുത്തേറ്റ് മരിച്ചു, 2 പേർക്ക് പരിക്ക്, ഒരാളെ കാണാനില്ല

Google Oneindia Malayalam News

എറണാകുളം: കൊച്ചിയില്‍ വീണ്ടും കൊലപാതകം. സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് കൊല്ലപ്പെട്ടത്. അരുൺ എന്നയാൾക്ക് പരിക്കേറ്റു. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇവിടെ നിന്നും മുങ്ങിയെന്നാണ് സംശയം. കളത്തിപ്പറമ്പ് റോഡില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മദ്യലഹരിയിലായിരുന്നവർ തമ്മിലുണ്ടായ തർക്കമാണ് സംഘർത്തിലേക്ക് കടന്നതെന്നാണ് സൂചന. രണ്ട് ദിവസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. ബുധനാഴ്ച രാത്രിയും നഗരത്തിലൊരാള്‍ കുത്തേറ്റ് മരിച്ചിരുന്നു.

ആരെയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടല്ല, ഭീഷണി നേരിടാന്‍ സജ്ജം: രാജ്നാഥ് സിംഗ്ആരെയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടല്ല, ഭീഷണി നേരിടാന്‍ സജ്ജം: രാജ്നാഥ് സിംഗ്

എറണാകളും ടൗണ്‍ഹാളിന് സമീപം ഹോട്ടലില്‍ ഭക്ഷണം

എറണാകളും ടൗണ്‍ഹാളിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. കൊല്ലം നീണ്ടകര മേരി ലാന്‍ഡില്‍ എഡിസണാണ്(35) കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

എറണാകുളം നോര്‍ത്തിലെ ആനന്ദ് ബിഹാര്‍ ഹോട്ടലില്‍

എറണാകുളം നോര്‍ത്തിലെ ആനന്ദ് ബിഹാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അപരിചിതരായ ഇരുവരും. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. ഉടന്‍ തന്നെ പ്രതിയായ സുരേഷ് കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസണ്‍ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞുവീണു

10 മിനിറ്റോളം ഹോട്ടലിന് മുന്നില്‍ ഇയാള്‍ രക്തം

10 മിനിറ്റോളം ഹോട്ടലിന് മുന്നില്‍ ഇയാള്‍ രക്തം വാര്‍ന്നുകിടന്നു. ആരും ആശുപത്രിയിലെത്തിക്കാനും തയ്യാറായില്ല. പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയം സമീപത്തെ ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

താമസിച്ചിരുന്ന മുറിയില്‍ നിന്നും പ്രതിയുടെ ആധാർ

താമസിച്ചിരുന്ന മുറിയില്‍ നിന്നും പ്രതിയുടെ ആധാർ കാർഡ് കണ്ടെത്താന്‍ കഴിഞ്ഞതാണ് നിർണ്ണായകമായി മാറിയത്. സാക്ഷികളും ആധാറിലെ വ്യക്തി തന്നെയാണ് എഡിസണെ കുത്തിയതെന്ന് പൊലീസിനോട് വ്യക്തമാക്കി. പ്രതിയുടെ ചിത്രം എറണാകുളം സെന്‍ട്രല്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. മുളവുകാട് സ്വദേശിയാ പ്രതിക്കെതിരെ ഊർജ്ജിതമായ അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

English summary
Another murder in Kochi: Youth stabbed to death, 2 injured in clash, 1 missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X