Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വിവാദം, കോളേജ് മാഗസിന്‍ പിന്‍വലിച്ചു

കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ച കോളേജ് മാഗസിന്‍ പിന്‍വലിച്ചു. അജ്മല്‍ കസബ്, ഒസാമ ബിന്‍ ലാദന്‍ തുടങ്ങിയ ഭീകരര്‍ക്കൊപ്പം നെഗറ്റിവ് ഫെയ്‌സസ് എന്ന പേരിലാണ് മോദിയുടെ ചിത്രം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായി പോലീസ് കേസായതോടെയാണ് മാഗസിന്‍ പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്.

കോളേജ് പ്രിന്‍സിപ്പളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനം കൈക്കൊണ്ടത്. കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജ് യൂണിയനാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. എസ് എഫ് ഐയ്ക്കാണ് ഇവിടെ യൂണിയന്‍ ഭരണം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ് എഡിറ്റര്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

narendra-modi

അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍, ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഇറ്റലി ഭരണാധികാരി മുസ്സോളിനി, കാട്ടുകള്ളന്‍ വീരപ്പന്‍, മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് തുടങ്ങിയവരാണ് എസ് എഫ് ഐ മാഗസിന്റെ നെഗറ്റീവ് ഫെയ്‌സുള്ള മറ്റുള്ളവര്‍.

സംഭവം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ചൂടന്‍ ചര്‍ച്ചയായിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന നരേന്ദ്ര മോദിയെ അജ്മല്‍ കസബിനും ബിന്‍ ലാദനുമൊപ്പം മാഗസിനില്‍ ചിത്രീകരിച്ചത് മോശമായി എന്നാണ് പൊതു അഭിപ്രായം. അതേസമയം മോദി നെഗറ്റീവ് ഫെയ്‌സ് തന്നെയാണ് മാഗസിന്‍ എഡിറ്റര്‍മാര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല എന്ന് വാദിക്കുന്നവരെയും ഓണ്‍ലൈന്‍ ലോകത്ത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+