Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഢംബരക്കാറില്‍ രൂപമാറ്റം, സ്ത്രീകളെ സാരിയുടിപ്പിച്ച് വീഴ്ത്തും, മോന്‍സന്റെ തട്ടിപ്പുകള്‍ ഇങ്ങനെയും

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ പല രീതിയിലാണെന്ന വിവരങ്ങള്‍ പുറത്ത്. ഖത്തര്‍ ഷെയ്ഖിനെ വരെ അറിയാമെന്നും, ആഢംബരകാറുകളുടെ കാര്യത്തില്‍ പോലും മോന്‍സന്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളെ വീഴ്ത്താനും മോന്‍സന്‍ മിടുക്കനായിരുന്നുവെന്നാണ് വിവരം. അങ്ങനെ തട്ടിപ്പുകളുടെ നീണ്ട നിര തന്നെ ഇയാള്‍ നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മോന്‍സനെ കുറിച്ച് പല കാര്യങ്ങളും പോലീസ് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അക്കൗണ്ടുകളിലൊന്നും പണമില്ലെന്നും, എല്ലാം വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ പറയുന്നു. താന്‍ നേടിയ പണം കൊണ്ട് പള്ളിപ്പെരുന്നാള്‍ നടത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് മോന്‍സന്റെ നിലപാട്.

1

മോന്‍സന് ആഢംബരക്കാറുകളുടെ വലിയൊരു ശേഖരമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആഢംബര കാറുകളും വ്യാജമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പയുന്നത്. ഈ വാഹനങ്ങളെല്ലാം രൂപമാറ്റം വരുത്തിയതാണ്. മധ്യപ്രദേശിലെ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ നമ്പറുകളും സംശയത്തിന്റെ നിഴലിലാണ്. ഇതിന്റെ വിശദാംശങ്ങളൊന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ സൈറ്റില്‍ ലഭ്യമല്ല. അതുകൊണ്ടാണ് സംശയം ഉയരുന്നത്. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നാല് കേസുകളില്‍ തെളിവെടുപ്പും തുടരും. മോന്‍സന്‍ തട്ടിയെടുത്ത പത്ത് കോടി രൂപ എവിടെയാണെന്നാണ് കണ്ടെത്തേണ്ടത്.

അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

ഇതിനിടെ ഒരു പ്രവാസി മലയാളി കൂടി മോന്‍സനെതിരെ പരാതിയുമായി രംഗത്തുണ്ട്. മോന്‍സന് പണം നല്‍കിയ ഇയാള്‍ ആകെ തകര്‍ന്നുപോയി. മലപ്പുറം സ്വദേശി ഷാനിമോന്‍ ബെംഗളൂരുവില്‍ ഇപ്പോള്‍ ഹോട്ടല്‍ നടത്തുകയാണ്. ഒരു കോടിയാണ് ഇയാള്‍ മോന്‍സന് പലതവണയായി നല്‍കിയത്. ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനും റിയല്‍ എസ്റ്റേറ്റും ഷാനിമോനുണ്ടായിരുന്നു. 2015ലാണ് മോന്‍സനെ ഷാനിമോന്‍ പരിചയപ്പെടുന്നത്. ഖത്തറില്‍ പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സുഹൃത്ത് വഴിയായിരുന്നു ബന്ധപ്പെട്ടതെന്ന് ഷാനിമോന്‍ പറയുന്നു. ഖത്തര്‍ ഷെയ്ഖുമായി വരെ ബന്ധമുണ്ടെന്ന് ഇയാള്‍ ഷാനിമോനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

3

അറബിയുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഖത്തറിലെ സ്ഥാപനങ്ങളെല്ലാം ഷാനിമോന് നഷ്ടമായിരുന്നു. അറബിയുടെ നിയന്ത്രണത്തിലായിരുന്നു എല്ലാം. ഇതില്‍ പ്രശ്‌നപരിഹാരം വാഗ്ദാനം ചെയ്താണ് മോന്‍സന്‍ ഇടപെട്ടത്. തുടര്‍ന്നാണ് ഒരു കോടിയോളം രൂപ തട്ടിയെടുത്തത്. ഷാനിമോന്‍ പിന്നീട് ഖത്തറിലേക്ക് തിരിച്ചുപോയിട്ടില്ല. കൈയ്യിലുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ചാണ് ബെംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങിയത്. മോന്‍സന് പണം നല്‍കിയതിന്റെ എല്ലാം തെളിവുകള്‍ ഇയാളുടെ കൈവശമുണ്ട്.

4

അതേസമയം സ്ത്രീകളെ വീഴ്ത്തുന്നതിലും മോണ്‍സന്‍ വിദഗ്ധനായിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ വീഴ്ത്തിയിരുന്നത്. കോസ്മറ്റോളജിസ്റ്റ്് എന്നായിരുന്നു മോന്‍സന്‍ പറഞ്ഞിരുന്നത്. ചികിത്സയുടെ ഭാഗമായി ചില സൗന്ദര്യവസ്തുക്കള്‍ ഇയാള്‍ നല്‍കിയിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ഇത്. ഇതിലൂടെ പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഇതിന്റെ ഗുണം പലരും അറിഞ്ഞതോടെ മോന്‍സനെ തേടി സ്ത്രീകള്‍ എത്താന്‍ തുടങ്ങിയത്. വിദേശത്ത് നിന്ന് വന്ന വനിതയെ മോന്‍സന്‍ വീഴ്ത്തിയത് സാരിയുടുപ്പിക്കാന്‍ പഠിപ്പിച്ചാണ്. പ്രധാന ചടങ്ങുകളിലെല്ലാം സാരി ധരിച്ച് വരാന്‍ നിര്‍ദേശിക്കുകയും, അത് ഉടുപ്പിക്കാന്‍ പഠിപ്പിക്കുകയുമായിരുന്നു.

Recommended Video

cmsvideo
    മോൺസണെ അഴിക്കുള്ളിലാക്കിയത് ഈ യുവതിയുടെ പ്രതികാരം..നഷ്ട്ട പ്രണയം
    5

    മോന്‍സനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. വ്യാജഡോക്ടര്‍ ചമഞ്ഞ് മോന്‍സന്‍ ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് എഡിജിപിയും ക്രൈംബ്രാഞ്ച് മേധാവിയുമായ ശ്രീജിത്ത് പറഞ്ഞു. എച്ച്എസ്ബിസി ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖയും പണം ഇന്ത്യന്‍ രൂപയാക്കിയതിന്റെ രേഖകളുടെ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് വെച്ചാണ് തട്ടിപ്പുകളെല്ലാം നടത്തിയത്. ടിവി സംസ്‌കാരയുടെ പേരില്‍ നടത്തിയ തട്ടിപ്പ് അടക്കം നാല് കേസുകളാണ് മോന്‍സനെതിരെയുള്ളത്. പരാതിക്കാര്‍ക്ക് നഷ്ടമായി എന്ന് പറയുന്ന കോടികള്‍ എങ്ങനെ സമ്പാദിച്ചതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+