Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ സുരേന്ദ്രൻ അവർകളേ'; ആളുമാറി സ്വാഗതം ചെയ്‌ത് ആന്റോ ആന്റണി

പത്തനംതിട്ട: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന 'സമരാഗ്‌നി' സംസ്ഥാനതല ജാഥയ്ക്കിടെ, വേദിയിൽ കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതമരുളി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണ് പത്തനംതിട്ട എംപി കൂടിയായ ആന്റോ ആന്റണിക്ക് അധ്യക്ഷന്റെ പേരു മാറിപ്പോയത്.

കെപിസിസി പ്രസിഡന്റ് എന്ന് കൃത്യമായി തന്നെ പറഞ്ഞെങ്കിലും, അധ്യക്ഷന്റെ പേര് പറഞ്ഞപ്പോൾ കെ സുധാകരന് പകരം കെ സുരേന്ദ്രൻ എന്നായിപ്പോവുകയായിരുന്നു. പെട്ടെന്ന് തന്നെ അബദ്ധം മനസ്സിലാക്കിയ ആന്റോ ആന്റണി ഇത് തിരുത്തുകയും ചെയ്‌തു. എന്നാൽ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

antoandsudhakaran

'സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ സുരേന്ദ്രൻ അവർകളേ...'' എന്നായിരുന്നു ആന്റോ ആന്റണി സ്വാഗത പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ. എന്നാൽ ഉടൻ തന്നെ അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞ ആന്റോ ആന്റണി സുധാകരൻ ഉൾപ്പെടെ ഇരിക്കുന്ന വേദിയിലേക്ക് തിരിഞ്ഞുനോക്കിയ ശേഷം 'കെ.സുധാകരൻ അവർകളേ...' എന്ന് അദ്ദേഹം തിരുത്തി പറയുകയായിരുന്നു.

ജനുവരി 21ന് കാസർഗോഡുനിന്ന് ആരംഭിച്ച യാത്രയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ എത്തിയത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്. അപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

അതിനിടെ സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താൻ വൈകിയതിൽ പ്രകോപിതനായി സുധാകരൻ തെറിവാക്ക് പ്രയോഗിക്കുന്ന വീഡിയോ ശനിയാഴ്‌ച പുറത്തുവന്നിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്ക്, വിമര്ശനങ്ങൾക്കുമാണ് ഇടയാക്കുന്നത്. ഇതിന് പിന്നാലെയാണ് മുതിർന്ന അംഗമായ ആന്റോ ആന്റണിക്കും നാക്കുപിഴ ഉണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+