Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് നീതിക്കായുള്ള സമരം; കുഞ്ഞിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങി അനുപമ

തിരുവനന്തപുരം; കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം ആരംഭിച്ച് അനുപമ എസ് ചന്ദ്രൻ. ഇത് സർക്കാരിനോ ഏതെങ്കിലും പാർട്ടിക്കോ എതിരെയുള്ള സമരമല്ലെന്നും നീതിക്കായുള്ള സമരമാണെന്നും അനുപമ പറഞ്ഞു. തനിക്ക് വേണ്ട സമയത്ത് പാർട്ടി തന്നെ സഹായിച്ചിരുന്നില്ല. ഇപ്പോൾ എത്രത്തോളം തന്നെ അവർക്ക് സഹായിക്കാൻ കഴിയുമെന്ന് അറിയില്ലെന്നും അനുപമ പറഞ്ഞു.

ഇത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല, ഒരു പാർട്ടിക്കും എതിരല്ല, ഒരു പാർട്ടിയുടേയും പിന്തുണയും സമരത്തിന് ഇല്ല, നീതിക്ക് വേണ്ടിയാണ് താൻ സമരം ചെയ്യുന്നത്. കുട്ടിയെ കാണാതായെന്ന പരാതിയുമായി താൻ കയറിച്ചെല്ലാത്ത സ്ഥലങ്ങളില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ എഫ്ഐആർ ഇടാനോ മൊഴി രേഖപ്പെടുത്താനോ പോലും അവർ തയ്യാറായിരുന്നില്ല. പോലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവരുടെ ഉത്തരവാദിത്തങ്ങൾ അവർ നിർവ്വഹിച്ചില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമല്ല. നാളെ മറ്റൊരു അമ്മയ്ക്കും കുഞ്ഞിനും ഇതേ അവസ്ഥ വരാം, അനുപമ പറഞ്ഞു.

Anupama

പല തവണ പാർട്ടി നേതാക്കളെ കണ്ടിരുന്നു. എകെജി സെന്ററിലടക്കം പോയി നേതാക്കളെ കണ്ടതാണ്. അപ്പോൾ പറഞ്ഞത് കുഞ്ഞിനെ കണ്ടെത്തി തരാമെന്നാണ്. പക്ഷേ പിന്നെ പറയുന്നത് നിന്റെ അച്ഛനും അമ്മയ്ക്കും എതിരെ എങ്ങനെയാണ് ഞങ്ങൾ നടപടി എടുക്കുക എന്നായിരുന്നു.ഇപ്പോള്‍ കുറേ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയില്ല. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പല നേതാക്കളും സംസാരിക്കുന്നത്. ഒറ്റവാക്കിൽ അന്ന് തന്നെ അവർ ഒഴിവാക്കിയിരുന്നു. ഒരമ്മയാണെന്നുള്ള പരിഗണന പോലും അവർ തന്നിരുന്നില്ല. അവരുടെ മുന്നിൽ താൻ കരഞ്ഞിരുന്നു. രണ്ട് പരാതികള്‍ പാർട്ടിക്ക് നൽകിയിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല.ഇപ്പോഴത്തെ
നേതാക്കളുടെ പിന്തുണ സ്വീകരിക്കുന്നു. അതൊന്നും തള്ളിക്കളയണമെന്ന് തോന്നിയിട്ടില്ല. എനിക്ക് എന്റെ കുഞ്ഞാണ് വലുത്.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

പക്ഷേ ചെയ്യാൻ പറ്റുന്ന സമയത്ത് പാർട്ടിക്കാർ ഒന്നും ചെയ്തിരുന്നില്ലെന്ന പരാതിയും ഉണ്ട്. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ല. അതേസമയം വിഷയത്തിൽ പാർട്ടിയെ പൂർണമായി കുറ്റപ്പെടുത്തില്ലെന്നും അനുപമ പറഞ്ഞു.പാർട്ടി മുഴുവനായി തനിക്ക് എതിരായിരുന്നില്. ചില നേതാക്കളാണ് തനിക്കെതിരെ നിന്നത്. മന്ത്രി വീണാ ജോർജ് വിളിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അനുപമ പറഞ്ഞു.

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+