ജോസ് കെ മാണി കടുപ്പിച്ചു, രണ്ടില ചിഹ്നത്തില്‍ ജയിച്ചവര്‍ തിരിച്ചെത്തണം, ഇല്ലെങ്കില്‍ അയോഗ്യത!!
പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജോസ്. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചുവരണമെന്ന് ജോസ് കെ മാണി പറഞ്ഞു. അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാവുമെന്നും ജോസ് വ്യക്തമാക്കി. ഇത്രയും കാലം ജോസഫ് പറഞ്ഞ കള്ളങ്ങളൊക്കെ പൊളിഞ്ഞു. കേരള കോണ്‍ഗ്രസ് എന്നത് ഒന്ന് മാത്രമേയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിക്ക് ഇപ്പോള്‍ രണ്ടില ചിഹ്നവും ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആ കുടുബത്തിലേക്ക് തന്നെ എല്ലാവരും എത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ ചിഹ്നത്തില്‍ മത്സരിച്ചവര്‍. ചില തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്. തങ്ങള്‍ക്ക് ആരോടും ശത്രുതയില്ലാത്തത് കൊണ്ട് അവര്‍ക്കൊക്കെ തിരിച്ചുവരാം. പാര്‍ട്ടിയില്‍ നിന്ന് പോയവര്‍ക്കായി വാതിലുകള്‍ തുറന്നിട്ട് തന്നെയിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാവുമെന്നും ജോസ് വ്യക്തമാക്കി.
Recommended Video
പാര്‍ട്ടിയുടെ ചിഹ്നം അനുവദിച്ചതിലൂടെ മാണിസാറിന്റെ ആത്മാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരെ വലിയ രീതിയിലുള്ള വ്യക്തിഹത്യകളാണ് നടന്നത്. എന്നാല്‍ പോലും ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ല. പാര്‍ട്ടിയിലേക്ക് എല്ലാവരും തിരിച്ചെത്തണമെന്നാണ് തന്റെ അഭ്യര്‍ത്ഥന. വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിലവില്‍ സ്വതന്ത്ര നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
അതേസമയം ജോസ് വിഭാഗത്തിന് ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി നിയമപരമല്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി വിധി പരിഗണിച്ചിട്ടില്ല. നിയമപരമായി തന്നെ ഈ തീരുമാനത്തെ നേരിടും. ചിഹ്നം തങ്ങള്‍ തന്നെ തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു. ജോസിന്റെ ഇപ്പോള്‍ സന്തോഷം വൈകാതെ തന്നെ സങ്കടമായി മാറും. അധിക കാലം അതിനൊന്നും എടുക്കില്ലെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് ജോസ് പക്ഷത്തെ പുറത്താക്കുമെന്ന് തീരുമാനിച്ചതാണ്. അതില്‍ ഇനി മാറ്റം ഇല്ല. ജോസ് വിഭാഗം മുന്നണിയില്‍ നിന്ന് സ്വമേധയാ പുറത്തുപോയതാണ്. യുഡിഎഫ് കണ്‍വീനര്‍ തന്നെ അവരെ തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കിയതാണെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications