ഐഎന്‍എല്‍: സമവായ ശ്രമങ്ങള്‍ തുടർന്ന് വഹാബ് പക്ഷം, പരമാവധി വിട്ടുവീഴ്ച; ചെവിക്കൊള്ളാതെ കാസിം വിഭാഗം
കോഴിക്കോട്: പിളര്‍പ്പ് ഒഴിവാക്കി ഐഎന്‍എലിനെ മുന്നോട്ട് കൊണ്ടുപോകാമെന്ന പ്രതീക്ഷ കൈവിടാതെ എപ് അബ്ദുള്‍ വഹാബ് പക്ഷം. എന്നാല്‍ ഈ നീക്കത്തോട് കാസിം ഇരിക്കൂര്‍ പക്ഷം സഹകരിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോഴും ഉയരുന്നത്.
പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താന്‍ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നാണ് എപി അബ്ദുള്‍ വഹാബ് വ്യക്തമാക്കിയത്. ഇക്കാര്യം മധ്യസ്ഥര്‍ വഴി കാസിം ഇരിക്കൂര്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു. പക്ഷേ, മെമ്പര്‍ഷിപ് കാമ്പയിനുമായി കാസിം വിഭാഗം മുന്നോട്ട് പോവുകയാണ്.
വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

രണ്ട് ദിവസം മുമ്പാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നവരുമായി എപ് അബ്ദുള്‍ വഹാബ് വിഭാഗം കൂടിക്കാഴ്ച നടത്തിയത്. ഏറ്റവും മിതമായ ആവശ്യങ്ങള്‍ ആണ് അവര്‍ക്ക് മുന്നില്‍ തങ്ങള്‍ ഉന്നയിച്ചത് എന്നാണ് വഹാബ് വിഭാഗം പറയുന്നത്. പാര്‍ട്ടിയില്‍ ഐക്യം പുന:സ്ഥാപിക്കപ്പെടുന്നതുവരെ ഇരു വിഭാഗം നേതാക്കളും പ്രകോപനം സൃഷ്ടിക്കാതെ തുടരണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം കാസിം വിഭാഗം പരിഗണിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.

മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വഹാബ് വിഭാഗത്തെ അലോസരപ്പെടുത്തുന്നത്. ഏകപക്ഷീയമായാണ് കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ ഈ നീക്കമെന്നും വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിഭാഗീയത താഴേ തട്ടിലേക്ക് വ്യാപിക്കാന്‍ ഇടവരുമെന്നാണ് പരാതി. നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം കിട്ടാതെ വരുന്ന സാഹചര്യമായിരിക്കും ഇത് സൃഷ്ടിക്കുക.

ഇത്തരത്തില്‍ അംഗത്വം കിട്ടാതെ പോകുന്നവര്‍ പ്രതികരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നും വഹാബ് വിഭാഗം പറയുന്നു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിക്കുന്നത് വരേയും ഐക്യം രൂപപ്പെട്ട് വരുന്നത് വരേയും അംഗത്വ കാമ്പയിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീട്ടിവയ്ക്കണം എന്നൊരു ധാരണ രൂപപ്പെടുത്തണം എന്നായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി ആശയ വിനിമയം നടത്തിയത്. രണ്ട് ദിവസം പിന്നിട്ടിട്ടും ഏകപക്ഷീയമായ ഈ പ്രവര്‍ത്തനങ്ങള്‍ കാസിം വിഭാഗം തുടരുകയാണ് എന്നും വഹാബ് വിഭാഗം ആരോപിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും അനുരഞ്ജന സാധ്യതകള്‍ ഇപ്പോഴും തള്ളിക്കളയുന്നില്ല എപി അബ്ദുള്‍ വഹാബ് വിഭാഗം. ഒത്തുതീര്‍പ്പില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധമാണെന്നും വഹാബ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഐക്യം രൂപപ്പെടുത്താനുള്ള സാഹചര്യത്തിനൊപ്പം നില്ക്കും. ഈ രീതിയില്‍ തന്നെ ആയിരിക്കും തങ്ങള്‍ മുന്നോട്ട് പോവുക എന്നും വഹാബ് വിഭാഗം വ്യക്തമാക്കി. കാസിം ഇരിക്കൂര്‍ ഇതിനോട് തുടര്‍ ദിവസങ്ങളില്‍ എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്. പലകോണുകളില്‍ നിന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ശക്തമാണ്.

എപി അബ്ദുള്‍ വഹാബ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്, തങ്ങള്‍ ആണ് യഥാര്‍ത്ഥ ഐഎന്‍എല്‍ എന്ന നിലപാടില്‍ ആണ് കാസിം ഇരിക്കൂര്‍ വിഭാഗം. മെമ്പര്‍ഷിപ് കാമ്പയിന് നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത് എന്ന് കാസിം ഇരിക്കൂര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴിക്കോടും പിന്നീട് ആലുവയിലും നടന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത് എന്നാണ് പറയുന്നത്. ജൂലായ് 25 ന് തെരുവ് സംഘര്‍ഷത്തിലേക്ക് നയിച്ച കൊച്ചിയിലെ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ആയിരുന്നു ആലുവയില്‍ കാസിം ഇരിക്കൂര്‍ വിഭാഗം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.

ആലുവയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് നിയമപരമായ സാധുതയില്ലെന്ന നിലപാടാണ് എപി അബ്ദുള്‍ വഹാബ് പക്ഷത്തിന്. പ്രവര്‍ത്തക സമിതി യോഗം ഉപേക്ഷിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയായിരുന്നു അന്ന് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രസിഡന്റ് പദവിയിലുള്ള എപി അബ്ദുള്‍ വഹാബ് മടങ്ങിയത്. പക്ഷേ, പിന്നീട് നടന്നത് വന്‍ ട്വിസ്റ്റുകള്‍ ആയിരുന്നു. കാസിം ഇരിക്കൂറിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി എപി അബ്ദുള്‍ വഹാബ് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. അതിന് പിറകെ, അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് ദേശീയ നേതൃത്വം നീക്കിയതായി കാസിം ഇരിക്കൂറും വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു.

ഇരു വിഭാഗവും ശക്തി പ്രകടനം നടത്താനുള്ള നീക്കങ്ങളായിരുന്നു പിന്നീട് നടത്തിയത്. അതിനിടെ വഹാബ് വിഭാഗം കോഴിക്കോട് പാളയത്തെ ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തു. ഇതിന് പിറകെ ഓഗസ്റ്റ് 3 ന് സംസ്ഥാന കൗണ്‍സില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കാസിം ഇരിക്കൂര്‍ വിഭാഗം നിയമപരമായ നീക്കങ്ങള്‍ തുടങ്ങി. വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറരുത് എന്നത് സംബന്ധിച്ച് കോടതി ഉത്തരവും സ്വന്തമാക്കി. ഐഎന്‍എലിന് സ്വാധീനമുള്ള കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇരുവിഭാഗങ്ങളും യോഗങ്ങള്‍ വിളിച്ച് സജീവമായ നീക്കങ്ങള്‍ തുടരുകയും ചെയ്തിരുന്നു.

ഐഎന്‍എല്‍ പിളര്‍ന്നാല്‍, പിന്നെ മുന്നണിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് കടുത്ത നിലപാടാണ് സിപിഎമ്മും എല്‍ഡിഎഫും സ്വീകരിച്ചിരിക്കുന്നത്. ഇരു വിഭാഗങ്ങളേയും ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിറകെ ആണ് വഹാബ് വിഭാഗം ഒത്തുതീര്‍പ്പ് നീക്കങ്ങളുമായി രംഗത്ത് വരുന്നത്. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഒപ്പമുള്ള പ്രവര്‍ത്തകരും നേതാക്കളും പിളര്‍പ്പ് ആഗ്രഹിക്കുന്നില്ലെന്ന വാദവും വഹാബ് വിഭാഗം ഉയര്‍ത്തിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന എപി വിഭാഗം സുന്നി നേതാക്കളായിരുന്നു മധ്യസ്ഥ ശ്രമത്തിന് മുന്നില്‍ നിന്നത്. അതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി എപി അബ്ദുള്‍ വഹാബ്, മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എന്നാല്‍ അനുരഞ്ജന നീക്കമേ ഇല്ലെന്ന മട്ടിലായിരുന്നു അപ്പോള്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ പ്രതികരണം. എപി അബ്ദുള്‍ വഹാബിനും കൂട്ടര്‍ക്കും അവരുടെ ഭാഗം കേന്ദ്ര നേതൃത്വത്തെ ബോധിപ്പിക്കാം എന്നതായിരുന്നു കാസിം വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി പിളര്‍ന്നാല്‍ മന്ത്രിസ്ഥാനവും നഷ്ടപ്പെടുന്ന ചര്‍ച്ചകളേയും കാസിം വിഭാഗം തള്ളിയിരുന്നു. മന്ത്രിസ്ഥാനം അല്ല വലുത് എന്നായിരുന്നു പ്രതികരണം. എന്തായാലും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ നിലപാടുകളും അന്തിമ തീരുമാനം കൈക്കൊള്ളുന്നതില്‍ നിര്‍ണായകമാകും.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications