കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത പണി കാലുവാരികള്‍ക്ക്: ഒരുത്തനും ഒരു പദവിയിലും ഉണ്ടാവില്ല, പട്ടിക തയ്യാറാക്കാന്‍ ഡിസിസി

Google Oneindia Malayalam News

തിരുവനന്തപുരം: ജംബോ കമ്മിറ്റി ഒഴിവാക്കുന്നതിന്റെ ഭാഗമായി കെപിസിസിയില്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 51 പേര്‍ മാത്രമേ ഉണ്ടാവു എന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഭാരവാഹികളുടെ എണ്ണം ഇത്തരത്തില്‍ വലിയ തോതില്‍ വെട്ടിക്കുറക്കുന്നതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എംപിമാരും എംഎല്‍എമാരും പട്ടികയില്‍ ഉണ്ടാവില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും ഒഴിവാക്കും. ഇതിന് പുറമെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന്റെ സംശയമുനയില്‍ നില്‍ക്കുന്ന നേതാക്കളേയും മാറ്റി നിര്‍ത്താനുള്ള തീരുമാനവും ഉണ്ടാവുന്നത്.

മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായിമഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായി

കെ പി സി സി നിയോഗിച്ച മേഖല സമിതി

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണം കണ്ടെത്താനായി കെപിസിസി നിയോഗിച്ച മേഖല സമിതികള്‍ തങ്ങളുടെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച കെപിസിസി നേതൃത്വത്തിന് സമീപിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തോറ്റ സ്ഥാനാർഥികളുടെ ആരോപണത്തിന്‌ ഇരയായവരെയും സമിതിയുടെ അന്വേഷണത്തില്‍ കുറ്റക്കാരായവരേയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പാലോട്‌ രവിക്കെതിരെ പിഎസ് പ്രശാന്ത്

പാലോട്‌ രവിക്കെതിരെ പിഎസ് പ്രശാന്ത് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി നിയമിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്. നെടുമങ്ങാട് മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചെന്നായിരുന്നു പിഎസ് പ്രശാന്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണത്തില്‍ യാതൊരു കഴമ്പും ഇല്ലെന്നും കെപിസിസി സമിതിയും വ്യക്തമാക്കുന്നു.

കെപിസിസിയുടെ അഞ്ച്‌ മേഖലാസമിതി

കെപിസിസിയുടെ അഞ്ച്‌ മേഖലാസമിതി നൽകിയ റിപ്പോർട്ടിൽ പേര്‌ ഉൾപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്‌. ഇവരില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ആരും പട്ടികയില്‍ വരാതിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കെപിസിസിയില്‍ മാത്രമല്ല ഡിസിസി ഭാരവാഹികളുടെ നിയമനത്തിലും ഈ രീതി പിന്തുടരും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായ തീരുമാനമാവും ഇതെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്

പാര്‍ട്ടി കാലുവാരികള്‍ക്ക് ഭാവിയിലും

കാലുവാരികള്‍ക്ക് ഭാവിയിലും പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എഐസിസിയുടെ പ്രത്യേക നിര്‍ദേശം ഉണ്ട്. പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനമാനങ്ങളിലേക്ക് എത്തിയാല്‍ അത് പാര്‍ട്ടിക്ക് വീണ്ടും ദോഷമുണ്ടാക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് അകത്ത് തന്നെ ഉദാഹരണങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് അത് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാതിരിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.

15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും

15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍േയുമാണ് കെപിസിസിക്ക് ഇനി പ്രധാനമായും കണ്ടെത്തേണ്ടത്. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരേയും നേരത്തെ എഐസിസി നേരിട്ട് നിയമിച്ചിരുന്നു. ഇവര്‍ക്ക് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ കെപിസിസി 51 അംഗത്തിലേക്ക് ചുരുങ്ങും. നിലവില്‍ 251 ലേറെയുള്ള സമിതിയാണ് ഇത്ര കുറഞ്ഞ സഖ്യയിലേക്ക് വരുന്നത്.

51 അംഗങ്ങള്‍ക്ക് പുറമെ

51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. അതേസമയം, നേതൃത്വത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാവുക എണ്ണം ചുരുക്കുമ്പോൾ പുറത്തു പോകുന്നവരെ എങ്ങനെ അനുനയിപ്പിക്കും എന്നുള്ളതാണ്. രാഷ്ട്രീയ കാര്യസമിതി വിപുലീകരിക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് എന്ത് പദവി നല്‍കും എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

 യുഡിഎഫ് യോഗം

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പരാജയപ്പെടുത്താനുള്ള സമ്പൂര്‍ണ്ണ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് ചേരുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവര്‍ ഉന്നയിച്ച പരാതികളും കോണ്‍ഗ്രസിനകത്ത് സമീപകാലത്ത് ഉണ്ടായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Appointment of KPCC-DCC office bearers: Congress to tighten norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X