Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെയും ഫൂളാക്കാവുന്ന ദിനം, എന്താണ് വിഡ്ഡി ദിനം? ചരിത്രവും പ്രത്യേകതകളും അറിയാം!!

ഒരിക്കല്‍ എങ്കിലും നമ്മള്‍ ആരെയെങ്കിലും ജീവിതത്തില്‍ വിഡ്ഡികളാക്കിയിട്ടുണ്ടാവും. ഏപ്രില്‍ ഒന്നായിരിക്കും ആ ദിനം. തമാശയ്ക്ക് പലരെയും വിഡ്ഡികളാക്കുന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. ലോകത്താകമാനം ഈ ദിവസത്തിലാണ് വിഡ്ഡി ദിനം ആഘോഷിക്കുന്നത്. പലതും ആളുകളെ ഞെട്ടിപ്പിക്കുന്ന കാര്യം പറഞ്ഞ് ഫൂളാക്കുന്നതും, തമാശകള്‍ ഒപ്പിക്കുന്നതുമെല്ലാം ആ ദിവസത്തെ പ്രത്യേകതകളാണ്.

നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാവും അതില്‍ വീഴുക. കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന രീതികളാണ് ഏപ്രില്‍ ഫൂള്‍ ദിനത്തിലുള്ളത്. എന്താണ് ഈ ദിനത്തിന്റെ പ്രത്യേകതകളും ചരിത്രവുമെന്ന് പരിശോധിക്കാം.

APRIL FOOL

ഏപ്രില്‍ ഫൂളിന്റെ ചരിത്രം

ഏപ്രില്‍ ഫൂള്‍ ദിനം എപ്പോഴാണ് ലോകത്ത് ആഘോഷിച്ച് തുടങ്ങിയതെന്ന് ആര്‍ക്കും അറിയില്ല. അങ്ങനെ കൃത്യമായ ഒരു ചരിത്രവും അതിനെ കുറിച്ച് ആരും പറയാറില്ല. പക്ഷേ 1582ല്‍ ഗ്രിഗറി മാര്‍പ്പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ കൊണ്ടുവന്നതിന് പിന്നാലെ പുതുവത്സര ദിനാഘോഷം ജനുവരി ഒന്നിലേക്ക് മാറി. എന്നാല്‍ ചിലര്‍ ഇതിനെ അംഗീകരിച്ചിരുന്നില്ല. അവര്‍ ഏപ്രിലില്‍ തന്നെ പുതുവത്സരം ആഘോഷിക്കാന്‍ തുടങ്ങി. ഇതോടെ ആളുകള്‍ അവരെ പരിഹസിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ ദിനം വിഡ്ഡി ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.

മറ്റ് ചില വിശ്വാസകള്‍

ചിലര്‍ ഈ ആഘോഷം വന്നത് റൊമാനിയന്‍ ഉത്സവമായ ഹിലാരിയയില്‍ നിന്നാണെന്ന് വിശ്വസിക്കുന്നുണ്ട്. ലത്തീന്‍ ഭാഷയില്‍ ആനന്ദകരം എന്നാണ് ഇതിന് അര്‍ത്ഥം. ഈ ദിവസത്തില്‍ പുരാതന റോമിലെ ആളുകള്‍ പലതരത്തിലുള്ള വേഷം കെട്ടി, പരസ്പരം കളിയാക്കാറുണ്ടായിരുന്നു. ഇതും ആഘോഷത്തിന്റെ ഭാഗമായിരുന്നു. നോര്‍ത്തേണ്‍ ഹെമിസ്ഫിയറിലെ വസന്തത്തിന്റെ ആദ്യ ദിനമായ വെര്‍നാല്‍ ഇക്വിനോക്‌സുമായി ഏപ്രില്‍ ഫൂള്‍ ദിനത്തെ കാണുന്നവരുമുണ്ട്.

പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

APRIL FOOL

ലോകത്താകെ ആഘോഷം

ഏപ്രില്‍ ഫൂള്‍ ദിനം ലോകത്തുള്ള എല്ലാ രാജ്യത്തും ആഘോഷിക്കും. എന്നാല്‍ ഈ ദിനം ബാങ്ക് അവധിയല്ല. പക്ഷേ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് എന്ത് തമാശ വേണമെങ്കിലും കാണിക്കാം. ആളുകള്‍ ചിലപ്പോള്‍ ദേഷ്യപ്പെട്ടെന്ന് വരില്ല. പക്ഷേ അതിരുകടക്കരുതെന്ന് പൊതുവേ ഉപദേശിക്കുന്നവരുണ്ട്. സുഹൃത്തുക്കളുമൊത്ത് തമാശ കാണിക്കാന്‍ ആ ദിനം ഉപയോഗിക്കാം. പോസിറ്റിവിറ്റി ഉണ്ടാകുന്ന ദിനമായും ഈ ദിനത്തെ പറയാറുണ്ട്.

എന്തെല്ലാം ആഘോഷങ്ങള്‍

പല തരത്തില്‍ തമാശ കാണിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. പ്രാങ്ക് ഷോകളിലെല്ലാം അത്തരം തമാശ കടന്നുവരാം. ആ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ തമാശ കാണിക്കുന്നവരായിരിക്കും കൂടുതല്‍. കാരണം ഇത് ഏത് ദിവസമാണ് ആലോചിക്കുന്നതിന് മുന്നേ തന്നെയായിരിക്കും തമാശ സംഭവിച്ച് കഴിയുക. അതോടെ ആരായും നിങ്ങളുടെ പ്രാങ്കില്‍ വീണിരിക്കും. മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന പ്രാങ്കുകള്‍ ഒഴിവാക്കാനും ശ്രമിക്കുക. തമാശയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കാതിരിക്കാനും ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+