അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീക്കുഞ്ഞി അന്തരിച്ചു
കണ്ണൂര്‍: അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അറയ്ക്കല്‍ കെട്ടിനകത്തെ സ്വവസതി അല്‍മാര്‍ അല്‍മാര്‍ മഹലിലായില്‍ വെച്ചായിരുന്നു അന്ത്യം. അവര്‍ 87 വയസ്സായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു വിയോഗം. അറയ്ക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത്തെ സ്ഥാനിയായിരുന്നു. മുപ്പത്തിയൊന്‍പതാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെ തുടര്‍ന്ന് 2019 മെയ് മാസത്തിലാണ് മറിയുമ്മ അറയ്ക്കല്‍ രാജവംശത്തിന്റെ ഭരണാധികാരിയാവുന്നത്.

ആദിരാജ മറിയുമ്മയുടെ സംസ്‌കാരം കൈീട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജി കബര്‍സ്ഥാനില്‍ . മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എപി ആലിപ്പി എളയയുടെ ഭാര്യയാണ് ആദിരാജ. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ് റഹീന എന്നിവര്‍ മക്കളാണ്. കേരളത്തിലെ ഏക മുസ്ലീം രാജവംശമാണ് അറയ്ക്കല്‍. ആദ്യ കാലം മുതല്‍ ലിംഗ വിവേചനമില്ലാതെയാണ് അറയ്ക്കല്‍ രാജവംശത്തില്‍ അധികാര കൈമാറ്റം നടക്കുന്നത്. തറവാട്ടിലെ ഏറ്റവും മൂത്ത സ്ത്രീക്കോ പുരുഷനോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജയെന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.












Click it and Unblock the Notifications