കേസ് നടത്തിപ്പ് സ്വന്തം ചെലവില്‍ മതി, സര്‍വകലാശാല ഫണ്ട് തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കേസ് നടത്താന്‍ വിസിമാര്‍ സര്‍വകാലാശാല ഫണ്ട് ഉപയോഗിച്ച സംഭവത്തില്‍ ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. കേസ് നടത്താന്‍ ഉപയോഗിച്ച പണം തിരിച്ചടയ്ക്കണമെന്ന് ചാന്‍സലര്‍ ഉത്തരവിട്ടു. ഒരു കോടി 13 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം.
സ്വന്തം കേസുകള്‍ സ്വന്തം ചെലവില്‍ നടത്തണണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഗവര്‍ണര്‍ക്ക് എതിരെ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വകലാശാല ഫണ്ട് തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു.

നേരത്തെ നിയമനങ്ങള്‍ റദ്ദാക്കിയ ചാന്‍സലറുടെ നടപടിക്കെതിരെയാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് കേസ് നടത്താനുള്ള പണം അനുവദിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ഗോപിനാഥ് രവീന്ദ്രനാണ്. 69 ലക്ഷം രൂപ അദ്ദേഹം സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിനായി ചെലവിട്ടിരുന്നു.
കുഫോസ്, സാങ്കേതിക സര്‍വകലാശാല വിസി തുടങ്ങിയ എല്ലാ വിസിമാരും ഇത്തരത്തില്‍ ഗവര്‍ണര്‍ക്കെതിരെ കേസിന് പോയിരുന്നു. ഇവരെല്ലാം സര്‍വകലാശാല ഫണ്ടില്‍ നിന്നാണ് കേസ് നടത്തിപ്പിനുള്ള പണം ഉപയോഗിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ നടപടിയെടുത്തിരിക്കുന്നത്.
സ്വന്തം ചെലവിലാണ് കേസുകള്‍ എല്ലാം വിസിമാര്‍ നടത്തേണ്ടത്. സര്‍വകലാശാല ഫണ്ടില്‍ നിന്ന് പണമെടുക്കുന്നത് നീതികരിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അത് ധനദുര്‍വിനിയോഗമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ വിസിമാര്‍ക്കും ഇക്കാര്യത്തില്‍ ഗവര്‍ണറുടെ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതില്‍ ഗോപിനാഥ് രവീന്ദ്രന് ഇപ്പോള്‍ ജാമിയ മിലിയയിലാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. പണം തിരിച്ചടച്ച ശേഷം ഔദ്യോഗികമായി തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും രാജ്ഭവന് നിര്‍ദേശിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications