Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗാവലി പുഴയില്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; ആധുനിക സാങ്കേതികവിദ്യയെത്തിക്കും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. ഗംഗാവലി പുഴയിലാണ് തിരച്ചില്‍ നടന്നിരുന്നത്. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തക സംഘത്തിന് പുഴയില്‍ ഇറങ്ങാനായിരുന്നില്ല.

അതേസമയം ആധുനിക സാങ്കേതിക സഹായം തന്നെ തിരച്ചിലിന് ലഭ്യമാക്കും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് ദൗത്യസംഘം തേടിയിരിക്കുന്നത്. നാളെ ഐബോഡ് സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് ഐബോഡ്.

arjun-rescue-mission

കരയിലും വെള്ളത്തിലും ഒരുപോലെ ഇരുപത് മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതിവിദ്യയാണ് ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നത്. ദൗത്യ സംഘത്തിനൊപ്പം ഉടന്‍ ചേരുമെന്നും ഇന്ദ്രബാലന്‍ പറഞ്ഞു. അതേസമയം അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിയതായിട്ടാണ് അധികൃതര്‍ അറിയിച്ചു.

നദിയിലെ തിരച്ചിലില്‍ ഇന്നും യാതൊന്നും കണ്ടെത്താനായിട്ടില്ല. അതേസമയം ക്വിക് പേ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഐബോഡ് എന്ന ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. മഞ്ഞിലും പര്‍വതങ്ങളിലും തിരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

അതേസമയം അര്‍ജുന് വേണ്ടി നല്ല രീതിയില്‍ തന്നെ തിരച്ചില്‍ നടക്കുന്നുവെന്ന് സഹോദരി അഞ്ജു പറഞ്ഞു. തിരച്ചിലില്‍ തൃപ്തരാണ്. അര്‍ജുനെ കിട്ടുന്നത് വരെ തിരയണം. ഇവിടെ നിന്ന് പോയ സന്നദ്ധ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. ഇപ്പോഴത്തെ രീതിയില്‍ തന്നെ തിരച്ചില്‍ തുടരണമെന്നും സഹോദരി പറഞ്ഞു.

സാധ്യമായ എല്ലാ യന്ത്രങ്ങളും തിരച്ചലിനായി ഉപയോഗിക്കണമെന്നും, രക്ഷാപ്രവര്‍ത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഷിരൂരില്‍ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതമെന്നും ഇന്ദ്രബാലന്‍ പറഞ്ഞു.

ഡ്രോണ്‍ ഘടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കുറച്ച് കൂടി വേഗത്തില്‍ ലോറി കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രബാലന്‍ വ്യക്തമാക്കി. അതേസമയം ഗംഗാവലി പുഴയില്‍ ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക് വര്‍ധിച്ചിട്ടുണ്ട്.ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.

നാളെ കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് കര്‍ണാടക എംഎല്‍എ സതീഷ് കൃഷ്ണ പറഞ്ഞു. റോഡിനടിയിലെ മണ്ണിനടിയില്‍ ലോറിയില്ലെന്ന് നേരത്തെ തന്നെ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+