Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് കനത്ത മഴ വെല്ലുവിളി, മുങ്ങല്‍ വിദഗ്ധര്‍ കരയിലേക്ക് കയറി

ബെംഗളൂരു: അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴ. മഴയെ തുടര്‍ന്ന് നാവികസേന സംഘം മടങ്ങിയിരിക്കുകയാണ്. ഗംഗാവലി നദിയില്‍ നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ട്രക്ക് ഉള്ളത് കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ്. അതേസമയം രക്ഷാദൗത്യം രാത്രിയിലും തുടരും.

കനത്ത മഴയും കാറ്റും കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലേക്ക് ഇറങ്ങാനായിട്ടില്ല. ഇതോടെയാണ് ഇവര്‍ കരയിലേക്ക് കയറിയത്. ജില്ലാ പോലീസ് മേധാവി അര്‍ജുന്റെ ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

arjun-rescue-mission

ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ കരയ്ക്ക് എത്തിക്കാനാണ് നീക്കം. ഷിരൂരില്‍ ആകെ ശക്തമായ മഴയും കാറ്റുമാണ് ഉള്ളത്. രക്ഷാദൗത്യം ഇതേ തുടര്‍ന്ന് വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിവേഗത്തില്‍ മണ്ണ് നീക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും പുഴയില്‍ പരിശോധന ആരംഭിച്ചിരുന്നു.

തിരച്ചിലിനായി ഡ്രോണും നാവികസേനയുടെ ഹെലികോപ്റ്ററുമെല്ലാം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പോലീസും സ്ഥിരീകരിച്ചത്.

ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ അടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നത്. കരയില്‍ നിന്ന് 15 മീറ്റര്‍ താഴ്ച്ചയിലാണ് ലോറി കിടക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ രാത്രിയിലും പരിശോധന തുടരേണ്ടി വരുമെന്നാണ് ദൗത്യ സംഘം അറിയിച്ചിരിക്കുന്നത്.പ്രതികൂല കാലാവസ്ഥ തടസ്സമായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. മഴ കുറഞ്ഞതിന് ശേഷം മാത്രമേ ഇനി തിരച്ചില്‍ നടത്തൂ.

ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. കനത്ത കാറ്റും മഴയും രക്ഷാദൗത്യത്തിന് തിരിച്ചടിയായെന്ന് കളക്ടര്‍ പറഞ്ഞു. കുത്തിയൊലിച്ച് ഒഴുകുന്ന നദിയില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാവുന്നില്ല. ലോറി കണ്ടെത്തിയ സ്ഥലം മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ അറിയിച്ചു.

മൂന്ന് ബോട്ടുകളിലായി 18 പേരാണ് പുഴയില്‍ രക്ഷാദൗത്യത്തിനെത്തിയത്. അതേസമയം കനത്ത മഴ ഉള്ളതിനാല്‍ രാത്രിയുള്ള സജ്ജീകരണവും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി വൈകിയും തിരച്ചില്‍ ഉണ്ടാവില്ലെന്നാണ് കളക്ടറുടെ പ്രതികരണത്തില്‍ ഉള്ളത്.

കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിന് ഒടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര-നാവികസേനകളും, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഗംഗാവലി നദിയില്‍ നിന്ന് കഴിഞ്ഞ ദിവസം റഡാര്‍ സിഗ്നല്‍ ലബിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സിഗ്നലും ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+